എ എം യു പി എസ് മാക്കൂട്ടം/ക്ലബ്ബുകൾ/അലിഫ് അറബി ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

അലിഫ് ]അറബിക് ക്ലബ് കേരളത്തിലെ പ്രൈമറി പാഠശാലകളിലെ പാഠ്യപദ്ധതിയിൽ അറബിഭാഷ ഉൾപ്പെടുത്തിയ 1956 മുതൽ നമ്മുടെ സ്കൂളിലും അറബി പഠനം ആരംഭിച്ചിരുന്നു കെ പി മുഹമ്മദ് മുൻഷി ആയിരുന്നു പ്രഥമ അറബിക് അധ്യാപകൻ പിന്നീട് പി സി മൂസ മാസ്റ്റർ താമരശ്ശേരി ,വി പി അബ്ദുൽ ഖാദർ മാസ്റ്റർ കെ പാത്തുമ്മ ടീച്ചർ പി ജമാലുദ്ദീൻ മാസ്റ്റർ തുടങ്ങിയവർ അറബിക് അധ്യാപകരായി സേവനമനുഷ്ഠിച്ചു. ഇപ്പോൾ കെ പി ഹാഷിദ് മാസ്റ്റർ,വി പി ജംഷില ടീച്ചർ, വി പി മുഹമ്മദലി മാസ്റ്റർ എന്നിവരാണ് അറബിക് അദ്ധ്യാപകനായി സേവനമനുഷ്ഠിക്കുന്നത്. 1986 മുതൽ 34 വർഷക്കാലമായി നമ്മുടെ സ്ഥാപനത്തിൽ 3 അറബിക് അധ്യാപകർ നിലവിലുണ്ട്.

കുന്നമംഗലം ഉപജില്ല അറബി കലോത്സവത്തിൽ 19 വർഷം തുടർച്ചയായി എൽപി യുപി വിഭാഗം ഓവറോൾ ചാമ്പ്യൻമാർ ആണ് നമ്മുടെ സ്കൂൾ. അതേപോലെ സംസ്ഥാന കമ്മിറ്റി നടത്താറുള്ള അലിഫ് അറബി ക്വിസ് മത്സരത്തിലും കയ്യെഴുത്ത് മാഗസിൻ നിർമാണത്തിലും എല്ലാ വർഷവും ഉപജില്ലയിൽ നമ്മൾ ജേതാക്കളാണ് . ജില്ലാ കലോത്സവങ്ങളിലും നമ്മുടെ നേട്ടം മികച്ചതാണ്. 2016 , 2017 ജില്ലാ കലോത്സവത്തിൽ തുടർച്ചയായി അറബി കവിതാ പാരായണത്തിൽ ഹിബ ജബിൻ ഒന്നാം സ്ഥാനം കരസ്ഥമാക്കി. 2018 ൽ ഗദ്യ വായനയിൽ ജില്ലയിൽ അഞ്ചാം ക്ലാസിലെ ഫിദ ഫാത്തിമ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത് സ്മരണീയമാണ്.

സ്കൂൾ വർഷാരംഭത്തിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായ ഫാത്തിമ ഫിസ.എം സെക്രട്ടറിയായി യു.പി തലത്തിലും നാലാം ക്ലാസ് വിദ്യാർത്ഥിനിയായ ഫാത്തിമ ഫിദ സെക്രട്ടറിയായി എൽ.പി. തലത്തിലും ക്ലബ് രൂപീകരിച്ചു. സ്കൂൾ തലത്തിൽ വിദ്യാർത്ഥികളെ കണ്ടെത്തി ഉപജില്ലാ ജില്ലാ - ജില്ലാ മൽസരങ്ങളിലേക്ക് പ്രാപ്തരാക്കുന്നതിന് തുടക്കം കുറിച്ചു. വിദേശ അറബി ആനുകാലികങ്ങൾ, ചാർട്ടുകൾ, അറബിക് റേഡിയോ-ടി.വി പരിപാടികൾ, കാർട്ടൂണുകൾ തുടങ്ങിയവ എെ.സി.ടി സാധ്യതകളുപയോഗിച്ച് കുട്ടികൾക്ക് ലഭ്യമാക്കുന്നു. ദിനാചരണങ്ങളുടെ അച്ചടിച്ച ബഹുവർണ പോസ്റ്ററുകളുടെ പ്രദർശനം, അറബിക് കാലിഗ്രാഫി, കൈയ്യെഴുത്ത് മാസികാ നിർമാണം, അറബിക് ഇസ്ലാമിക് പുരാവസ്തു പ്രദർശനം, കൈപ്പുസ്തകങ്ങളുടെ സൗജന്യ വിതരണം തുടങ്ങി വിദ്യാർത്ഥികളിൽ ഭാഷാ നൈപുണി പരിപോഷിക്കുന്നതിനാവശ്യമായ ഒട്ടനവധി പ്രവർത്തനങ്ങൾ ക്ലബിന് കീഴിൽ നടത്തുന്നു.


ഡിജിറ്റൽ മാഗസിൻ


ഡിജിറ്റൽ നോട്ട്ബുക്ക്


ലൈവ് വർക്ക്ഷീറ്റ്


പ്രവർത്തനങ്ങൾ