ഒ എൽ എഫ് എൽ പി എസ് വെള്ളാപ്പള്ളി/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ചരിത്രം
ആലപ്പുഴ ജില്ലയിലെ ആലപ്പുഴ വിദ്യാഭ്യാസജില്ലയിൽ ആലപ്പുഴ ഉപജില്ലയിലെ വെള്ളാപ്പള്ളി എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ഔവർ ലേഡി ഓഫ് ഫാത്തിമ എൽ. പി. സ്‌കൂൾ. വെള്ളാപ്പള്ളി ഔവർ ലേഡി ഓഫ് ഫാത്തിമ എൽ പി സ്കൂൾ 1951 ജൂൺ നാലാം തീയതി പ്രവർത്തനം ആരംഭിച്ചു .1952 മെയ് പതിനാലാം തീയതി സ്കൂളിന് സർക്കാർ അംഗീകാരം ലഭിച്ചു .തിരുഹൃദയ മഠത്തിലെ വിസിറ്റേഷൻ സിസ്റ്റേഴ്സിന്റെ മേൽ നോട്ടത്തിലാണ് സ്കൂൾ പ്രവർത്തനം ആരംഭിച്ചത്. 1950 ജൂൺ മാസം അവസാനത്തോടുകൂടി സ്കൂളിനായി ഷെഡ് പണി ആരംഭിച്ചു .1951 ജൂൺ 4ന് ഈ ഷെഡ്ഡിൽ ഒന്നും രണ്ടും ക്ലാസുകൾ നടത്തിത്തുടങ്ങി. 14.5.1952 ൽ ഔവർ ലേഡി ഓഫ് ഫാത്തിമ സ്കൂളിന് സർക്കാർ അംഗീകാരം ലഭിച്ചതിനെ തുടർന്ന് 100x18 എന്ന ബലിഷ്ഠമായ കെട്ടിടത്തിന് സ്ഥാനമിടുകയും 1.3.1952 ൽ അഭിവന്ദ്യ മെത്രാൻ തിരുമേനിയാൽ ആശീർവദിക്കുകയും ചെയ്തു.കുട്ടികളുടെ എണ്ണം വർദ്ധിച്ചതിനാൽ റവ . ഫാ .പീറ്റർ എം ചേനപ്പറമ്പിൽ മാനേജർ ആയിരുന്ന കാലത്ത് മഠത്തിന്റെ തൊട്ടു തെക്കുവശത്തുള്ള സ്ഥലം വാങ്ങുകയും മഠം വകയുണ്ടായിരുന്ന സ്ഥലത്തുനിന്നും കുടികളെ അവകാശം കൊടുത്ത് ഒഴിപ്പിച്ചു കൊണ്ട് ഒരു പുതിയ കെട്ടിടത്തിനുള്ള സൗകര്യങ്ങൾ ഉണ്ടാക്കുകയും ചെയ്തു. പിന്നീട് മാനേജരായി നിയമിതനായ റവ. ഫാ.ഡൊമിനിക് കോയിൽപ്പറമ്പിൽ 7. 5.1965 ൽ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവഹിക്കുകയും പണികൾ അചിരേണ പൂർത്തിയാവുകയും ചെയ്തു.റവ.ഫാ.സേവ്യർ അരേശ്ശേരിയിൽ മാനേജറായിരുന്ന കാലത്ത് സ്കൂളിന്റെ കിഴക്കേ മതിൽ പുതിയ കെട്ടിടം ഇരിക്കുന്ന സ്ഥലത്തേക്ക് നീട്ടി കെട്ടുകയും രണ്ടു കെട്ടിടങ്ങളുടെയും ഇടയ്ക്കുണ്ടായിരുന്ന നടപ്പുവഴി നിർത്തി സ്കൂൾ വളപ്പു ഭദ്രമാക്കുകയും ചെയ്തു. ആദ്യ കാലങ്ങളിൽ ഇവിടെ അഞ്ചാം ക്ലാസ്സുവരെ നടന്നിരുന്നു .നിലവിൽ പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ്സു വരെയുള്ള വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു. ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളും പ്രവർത്തിക്കുന്നു. പ്രഥമാധ്യാപകൻ.ശ്രീ.ജാക്സൺ വി.എസ് ,സ്കൂൾ മാനേജർ റവ .ഫാ. ആന്റണി തട്ടകത്തുമാണ്..നൃത്ത പരിശീലനം, കരാട്ടെ പരിശീലനം ,വാദ്യോപകരണ പരിശീലനം ,സൈക്കിൾ പരിശീലനം ,തയ്യൽ പരിശീലനം എന്നിവയും നൽകിവരുന്നു. 2014 ജൂൺ മുതൽ നിലവിലുണ്ടായിരുന്ന ഷിഫ്റ്റ് സമ്പ്രദായം നിർത്തലാക്കാനും സാധിച്ചു.
ഭൗതികസൗകര്യങ്ങൾ
- സ്മാർട്ട് ക്ലാസ് റൂം
- ശിശുസൗഹൃദ ചിത്രവർണ്ണ ക്ലാസ് മുറികൾ
- ക്ലാസ് ലൈബ്രറികൾ
- ആകർഷകമായ സ്കൂൾ അങ്കണം
- അസംബ്ലി ഹാൾ
- അത്യാധുനിക സൗകര്യങ്ങളോടുകൂടിയ അടുക്കള
- ശിശു സൗഹൃദ ടോയ്‌ലറ്റുകൾ
- എയറോബിക് കമ്പോസ്റ്റ് യൂണിറ്റ്
- മഴവെള്ളസംഭരണി
- R O പ്ലാന്റ്
- സുരക്ഷിത ചുറ്റുമതിൽ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രഥമ അധ്യാപകർ :
- തങ്കച്ചൻ
- നെൽസൺ
- മേരി പി ജെ
- മാർഗരറ്റ് ഷീമോൾ
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- അഗസ്റ്റിൻ കുന്നേൽ - റിട്ടയേർഡ് സബ് ഇൻസ്‌പെക്ടർ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:9.502206,76.320330 |zoom=13}}