എം.എ.ഐ.എച്ച്.എസ് മുരിക്കടി/പ്രവർത്തനങ്ങൾ/ക‍ൂടുതൽ വായിക്കുക......

Schoolwiki സംരംഭത്തിൽ നിന്ന്
13:34, 3 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vasumurukkady (സംവാദം | സംഭാവനകൾ) ('സ്കൂളിലെ ഉച്ചഭക്ഷണ വിതരണം വളരെ കാര്യക്ഷമമായ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സ്കൂളിലെ ഉച്ചഭക്ഷണ വിതരണം വളരെ കാര്യക്ഷമമായി നടക്കുന്നു. അപ്പർ പ്രൈമറി വിഭാഗം അദ്ധ്യാപകനായ ബിജു . എസ് ആണ് ഉച്ചഭക്ഷണ വിതരണത്തിന്റെ ചുമതല. സർക്കാർ നിർദ്ദേശമനുസരിച്ച് പോഷക സമൃദ്ധമായ ഉച്ചഭക്ഷണം എല്ലാ കുട്ടികൾക്കും ലഭ്യമാക്കാൻ ഉച്ചഭക്ഷണ കമ്മറ്റി ശ്രദ്ധിക്കുന്നു. പീരുമേട് എം.എൽ. എ ആയ ഇ .എസ് . ബിജിമോളുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് സ്കൂളിൽ പുതിയ പാചകപ്പുര നിർമ്മിച്ചു. എല്ലാ ആധുനിക സജ്ജീകരണങ്ങളോടു കൂടിയ പാചകപ്പുരയിലാണ് കുട്ടികൾക്കുള്ള ഉച്ചഭക്ഷണം തയ്യാറാക്കുന്നത്. കുട്ടികൾക്കുള്ള ഉച്ച ഭക്ഷണ വിതരണത്തിൽ അദ്ധ്യാപക- അനദ്ധ്യാപകർ , പി റ്റിഎ അംഗങ്ങൾ എന്നിവരുടെ സംഭാവനകൾ എടുത്തു പറയേണ്ടതാണ്. 5 മുതൽ 8 വരെയുള്ള കുട്ടികൾക്കുള്ളസൗജന്യ അരി, ഭക്ഷ്യക്കിറ്റ് എന്നിവ സമയബന്ധിതമായി വിതരണം ചെയ്യുന്നു.