ജി.എച്ച്.എസ്.എസ്. മാണിക്കപ്പറമ്പ
ജി.എച്ച്.എസ്.എസ്. മാണിക്കപ്പറമ്പ | |
---|---|
വിലാസം | |
മാണിക്കപ്പറമ്പ പാലക്കാട് ജില്ല | |
സ്ഥാപിതം | 01 - 07 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | മണ്ണാര്‍ക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
12-12-2016 | Latheefkp |
ചരിത്രം
1956 ജൂലൈ 11. മലപ്പുറം ജില്ലയോട് ചേര്‍ന്ന് കിടക്കുന്ന അലനല്ലൂര്‍ എന്ന സ്വച്ഛന്ദ സുന്ദരമായ ഗ്രാമത്തിന് അന്നൊരു സുവര്‍ണ്ണ ദിനമായിരുന്നു.ഏകദേശം നൂറ് വര്‍ഷത്തിന് മുമ്പ് 1908 ല്‍ രാമന്‍കുട്ടി എഴുത്തച്ചന് തുടങ്ങിയ എഴുത്ത് പള്ളിക്കൂടമാണ് ഇന്നത്തെ ഹൈസ്കൂളിന്റെ ശൈശവ രൂപം.പിന്നീട് 1937 ല്‍ ശ്രീ പള്ളത്ത് അപ്പു മന്നാടിയാര്‍ ഇവിടെ ഹയര്‍ എലിമെന്ററി സ്കൂള്‍ സ്ഥാപിച്ചു.എന്നാല്‍ തുടര്‍ന്നുള്ള പഠനത്തിനായി വിദൂര സ്ഥലങ്ങളിലേക്ക് പോകേണ്ടിയിരുന്നത് കാരണം മിക്കവരുടെയും പഠനം ഇവിടെ അവസാനിച്ചു.ഈ ദുരവസ്ഥക്ക് പരിഹാരമായി ശ്രീ.എം.പി .രാമചന്ദ്രമേനോന്റെ നേതൃത്വത്തില്‍ ഒമ്പതംഗ കമ്മറ്റിക്ക് രൂപം നല്കി.ചൂരക്കാട്ടില്‍ ശങ്കുണ്ണി നായര്‍,പാക്കത്ത് അബ്ദുള്ള,ഐനിക്കോട്ടില്‍ അപ്പുത്തരകന്‍, തുറുവന്‍ കുഴി അച്യുതന് നായര്‍,വെളുത്തനേത്ത് ഗോപി നായര്‍ തുടങ്ങിയവര്‍ ഈ കമ്മറ്റിയില്‍ അംഗങ്ങളായിരുന്നു.മണ്ണാര്‍ക്കാട്ടെ കല്ലടി കമ്മാപ്പ സാഹിബിന്റെ നിര്‍ലോഭമായ സഹായവും ഡിസ്ട്രിക്ററ് ബോര്‍ഡ് പ്രസിഡന്റ്.പി.ടി ഭാസ്കര പണിക്കരുടെ സഹകരണവും ആലായന്‍ കുഞ്ഞു സാഹിബിന്റെ സംഭാവനയും എല്ലാമായപ്പോള്‍ പള്ളത്ത് അപ്പു മന്നാടിയാരില്‍ നിന്നും സ്കൂള്‍ വിലയ്ക്ക് വാങ്ങി ജില്ലാ ബോര്‍ഡിനെ ഏല്‍പ്പിച്ചു.അങ്ങിനെ 1956 ജൂലൈ 11ന് അലനല്ലൂര്‍ ഹൈസ്കൂള്‍ എന്ന സ്വപ്നം യാഥാര്‍ത്ഥ്യമായി.1957ല്‍ ഡിസ്ട്രിക്ററ് ബോര്‍ഡില്‍ നിന്നും സര്‍ക്കാര്‍ ഈ വിദ്യാലയം ഏറ്റെടുത്തു.13 അധ്യാപകരും 87 വിദ്യാര്‍ത്ഥികളുമായി ആരംഭിച്ച ഈ വിദ്യാലയത്തിന്റെ ആദ്യത്തെ ഹെഡ് മാസ്ററര് ശ്രീ.പി.വി. രാമലിംഗ അയ്യര്‍ ആയിരുന്നു.
ഭൗതികസൗകര്യങ്ങള്
യു.പി വിഭാഗത്തില്‍ ഡിവിഷനും ഹൈസ്കൂള്‍ വിഭാഗത്തില്‍ ഡിവിഷനും ഹയര്‍ സെക്കന്റരി വിഭാഗത്തില്‍ സയന്‍സ് (ബയോളജി,കംപ്യൂട്ടര്‍ സയന്‍സ്)ഹ്യുമാനിറ്റീസ്,കോമേഴ്സ് വിഭാഗങ്ങളിലായി ബാച്ചുകളും ഉണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
വളരെ സജീവമായി ഇവിടെ സ്കൗട്ട്&ഗൈഡ്സ് പ്രവര്‍ത്തിച്ച് വന്നിരുന്നു.ഒട്ടേറെ കുട്ടികള്‍ രാഷ് ട്രപതി,രാജ്യപുരസ്ക്കാര് അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്.ശ്രീമതി.റംലത്ത് ടീച്ചര്‍ ഇതിന്റെ ചുമതല വഹിക്കുന്നു.
- എന്‍.സി.സി.
- ജൂനിയര്‍ റെഡ്ക്രോസ്സ്.
ജൂനിയര്‍ റെഡ്ക്രോസ്സിന്റെ രണ്ട് യൂനിറ്റുകളിലായി 34 കുട്ടികള്‍ ഇതില്‍ അംഗങ്ങളായുണ്ട്.ശ്രീ.എ.എം .യൂസുഫ് മാസ്റ്ററാണ് കൗണ്‍സിലര്‍
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
സബ് ജില്ലാ-ജില്ലാ തല മത്സരങ്ങളില്‍ ഒട്ടേറെ സമ്മാനങ്ങള്‍ നേടി ജില്ലയിലെ തന്നെ ശ്രദ്ധേയമായ ഒരു സാഹിത്യ വേദി സ്കൂളിലുണ്ട്.ശ്രീ.രത്നകൂമാര്‍ മാസ്റ്റര്‍ ഇതിന്റെ കണ്‍വീനര്‍ സ്ഥാനം വഹിക്കുന്നു.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
ജനാബ്.പി. നാസര്‍ ഈ വിദ്യാലയത്തിന്റെ പി.ടി. എ പ്രസിഡന്റ് ആയി സേവനം ചെയ്തു വരുന്നു
മുന്‍ സാരഥികള്‍
1 2 3
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍
1|- 2|- 3
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
1 |2 |3
വഴികാട്ടി
മണ്ണാര്‍ക്കാട് നിന്നും ചെര്‍പ്പുളശ്ശേരി റോഡില്‍ എട്ട് കിലോമീറ്റര്‍ ദൂരത്ത് കുലിക്കിലിയാട് ടൗണിനടുത്ത് മാണിക്കപ്പറമ്പ് റോഡിലൂടെ സഞ്ചരിച്ചാല്‍സ്കൂളിലെത്താം ----വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|