എ.യു.പി.എസ് പൂക്കോട്ടുംപാടം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

മലപ്പുറം ജില്ലയിലെ നിലംബൂർ താലൂക്കിലെ അമരമ്പലം പഞ്ചായത്തിലെ പൂക്കോട്ടുംപാടം പട്ടണത്തിന്റെ ഹൃദയഭാഗത്ത് പ്രൗഢിയോടെ തലയുയർത്തി നിൽക്കുന്ന എയ്ഡഡ് വിദ്യാലയമാണ് എ.യു.പി സ്കൂൾ ..

പ്രാഥമിക വിദ്യാലയം എന്ന നിലക്ക് പൂക്കോട്ടുംപാടത്തുകാർക്ക് വലിയൊരു ആശാ കേന്ദ്രമായി മാറിയ വിദ്യാലയത്തിന് വര്ഷങ്ങളുടെ ചരിത്രവും പാരമ്പര്യവും ഉണ്ട് .

സമൂഹത്തിലെ ഉന്നതരായ പലർക്കും ആദ്യാക്ഷരം കുറിക്കാനായ വിദ്യാലയത്തിന്റെ നാൾ വഴികൾ പ്രാഥമിക വിദ്യാഭ്യാസ രംഗത്ത് ഒരിക്കലും മായ്ക്കാനാവാത്ത ഏടുകൾ തുന്നിച്ചേർത്തതാണ് .

1940 കളിൽ മണ്ണിൽ മൊല്ലാക്കയുടെ നേതൃത്വത്തിൽ നിലവിൽ സ്കൂൾ നില കൊള്ളുന്ന സ്ഥലത്തു ഓത്തുപള്ളി സജീവമായി നടന്നിരുന്നു .ഒത്തു പള്ളി സമയം കഴിഞ്ഞാൽ അടുത്തൊന്നും പള്ളിക്കൂടം ഇല്ലാതിരുന്നതിനാൽ കുട്ടികൾ വീട്ടിൽ വെറുതെ ഇരിക്കുകയായിരുന്നു .മണ്ണിൽ മൊല്ലാക്കയുടെ വിശാലമനസ്കത കൊണ്ട് ഒത്തു പള്ളി സമയം കഴിഞ്ഞാൽ അദ്ദേഹം കുട്ടികളെ എഴുത്തും വായനയും പഠിപ്പിച്ചു .ഇത് അക്ഷരാഭ്യാസം നേടാനുള്ള കുട്ടികളുടെ സംഗമ വേദിയായി മാറി.

സ്കൂളിന്റെ പഴയ കെട്ടിടം



ഇത് ശ്രദ്ധയിൽപ്പെട്ട അന്നത്തെ വിദ്യാഭ്യാസ ഓഫീസർ ഈ പ്രദേശത്തേ സ്കൂളിന്റെ ആവശ്യകത പാരിഗണിച്ച്‌ ഒരു പാലിക്കൂടം അനുവദിച്ചു .

1951 ൽ എൽ പി സ്കൂളായി നിവിൻ വരികയും ചുങ്കത് മുഹമ്മദ് ഹാജി എന്ന മഹാമനസ്കൻ മദ്രസ്സക്ക് അനുവദിച്ച സ്ഥലത്തു രാവിലെ 10 മണിവരെ മദ്രസ്സയും ശേഷം സ്കൂളിന്റെ സമയമായും നിജപ്പെടുത്തി . അതിപ്പോഴും തുടർന്നുകൊണ്ടേയിരിക്കുന്നു .

വിദ്യാലയത്തിന്റെ പ്രഥമ അദ്ധ്യാപകനായി വണ്ടൂരിലെ ഗോവിന്ദൻ മാസ്റ്റർ ആണ് ചാർജ്ടുത്ത ത് .പിന്നീട് എടവണ്ണയിലെ മുഹമ്മദ് മാസ്റ്റർ ,തുടങ്ങി പ്രമുഖരായ ആളുകൾ ഈസ്ഥാനം അലങ്കരിച്ചു ...വര്ഷങ്ങളായി ഈ നാട്ടുകാരനും സ്കൂളിലെ പൂർവ വിദ്യാർത്ഥിയുമായ യൂസുഫ് സിദ്ദിഖ് മാസ്റ്റർ സ്കൂളിന്റെ ഹെഡ് മാസ്റ്റർ ആയി നയിച്ചുകൊണ്ടിരിക്കുന്നു .

എൽ പി സ്കൂൾ ആയി തുടക്കം കുറിച്ച സ്ഥാപനത്തിന് 1982 ൽ അപ്പർ പ്രൈമറി സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്തു .

വിവരസാങ്കേതിക വിദ്യയുടെ വിസ്ഫോടനം നടന്നപ്പോൾ 2003 ൽ നമ്മുടെ വിദ്യാലയത്തിലും ഐ ടി വിദ്യാഭ്യാസം സമാരംഭം കുറയ്ക്കാനായി .ഇത് 2017 ൽ വിപുലീകരിച്ചു വലിയ കമ്പ്യൂട്ടർ ലാബായി മാറി ഐ ടി വിദ്യാഭാസ രംഗത്ത് പുതിയ കാൽവെപ്പുകളുമായി മാറി . 2011 -12 വര്ഷം മുതൽ മാപ്പിള കലണ്ടറിൽ നിന്നും ജനറൽ കാലൻണ്ടറിലേക്ക് സ്കൂൾ മാറി.നിലവിൽ 1200 ഓളം കുട്ടികളും 40 ഓളം അധ്യാപകാരും ഉള്ള ഒരു വലിയ സ്ഥാപനമായി മാറി .