ജി.എൽ.പി.എസ് പറമ്പിൽപീടിക/പ്രവർത്തനങ്ങൾ/വിദ്യാരംഗം കലാ സാഹിത്യ വേദി
ഉണ്ണിക്കുട്ടൻ കണ്ട സ്വപ്നം
-------------------------------
ഉണ്ണിക്കുട്ടൻ വേനലവധിക്ക് മുത്തച്ഛന്റെ വീട്ടിലെത്തി. സ്കൂൾ അടച്ചപ്പോൾ തന്നെ തന്റെ സാധനങ്ങളെല്ലാം ബാഗിലാക്കി അവൻ കാത്തിരിക്കുകയായിരുന്നു. മുത്തച്ഛന്റെ നാട് അവന് ഒത്തിരി ഇഷ്ടമാണ്. അവിടെ എന്തെല്ലാം കാഴ്ചകളാണെന്നോ... പച്ചനിറമുള്ള വയൽ, തൊടി നിറയെ മരങ്ങൾ, വള്ളിചെടികൾ, അമ്പലം പിന്നെ കളിക്കാൻ കുറേ കൂട്ടുകാരും. അവരോടൊപ്പം കളിച്ചുനടന്നാൽ സമയം പോകുന്നത് അറിയില്ല. കളി കഴിഞ്ഞു ചെന്നാൽ മുത്തശ്ശി നല്ല കട്ടൻ ചായയും ഉണ്ണിയപ്പവും ഉണ്ടാക്കികൊടുക്കും. കിടന്നുറങ്ങുമ്പോൾ മുത്തശ്ശൻ നല്ല കഥകൾ പറഞ്ഞുകൊടുക്കും. അവന്റെ അച്ഛനും അമ്മയും അവന് ഇത് വരെ കഥ പറഞ്ഞു കൊടുത്തിട്ടില്ല. അമ്മ ചിലപ്പോൾ ഫോണിൽ പാട്ട് വച്ചു കൊടുക്കും. കളിച്ചും ചിരിച്ചും ഊഞ്ഞാലാടിയും എത്ര വേഗമാണ് ദിവസം കടന്നു പോയത് എന്നറിഞ്ഞില്ല. അന്ന് വൈകുന്നേരം മുത്തശ്ശി വാരികൊടുത്ത ചക്കപ്പുഴുക്ക് കഴിച്ചുകൊണ്ടിരിക്കുമ്പോഴാണ് മുത്തച്ഛന്റെ ഫോണിലേക്ക് അവന്റെ അച്ഛൻ വിളിച്ചത്. നാളെ അവനെ കൊണ്ടുപോകാൻ അവർ വരും. എനിക്ക് പോകണ്ട മുത്തച്ഛാ.. എനിക്കിവിടെ നിന്നാൽ മതി.. എന്നെ വിടല്ലേ.. പെട്ടെന്ന് ലൈറ്റ് തെളിഞ്ഞു. എന്താ ഉണ്ണിക്കുട്ടാ നീ ഉറക്കത്തിൽ വല്ല സ്വപ്നവും കണ്ടോ?. അമ്മ ചോദിച്ചു. കണ്ണ് തിരുമ്മി നോക്കിയ അവന് താൻ കണ്ടത് സ്വപ്നമാണ് എന്ന് മനസ്സിലായി. അച്ഛാ ഇവനെ നാളെ തന്നെ മുത്തച്ഛന്റെ വീട്ടിൽ കൊണ്ടാക്കണേ.. അവന്റെ ഏട്ടൻ പറഞ്ഞു.അച്ഛൻ സമ്മതിച്ചു. ഉണ്ണിക്കുട്ടൻ സന്തോഷത്തോടെ കിടന്നുറങ്ങി.
THANMAYA K
IV F
GLP SCHOOL
PARAMPILPEEDIKA