കോന്നി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ/കൂടുതൽ വായിക്കുക

Schoolwiki സംരംഭത്തിൽ നിന്ന്
12:34, 3 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38038 (സംവാദം | സംഭാവനകൾ)

ആദ്യം ഇത് ആൺപള്ളിക്കൂടമായാണ് പ്രവർത്തനം ആരംഭിച്ചത്.1871-ൽ പെൺപള്ളിക്കൂടം ശ്രീ. ആയില്യം തിരുനാൾ രാമവർമ്മ മഹാരാജാവ് അനുവദിച്ചു .1950 നു ശേഷം ആൺപള്ളിക്കൂടം മിഡിൽ സ്ക്കൂളായി ഉയർത്തി. 1973-ൽ പൊതുവിദ്യാഭ്യാസ ഡയറക്റ്റരുടെ ഉത്തരവനുസരിച്ച് സ്ക്കൂളുകൾ പരസ്പരം കൈമാറ്റം ചെയ്യപ്പെട്ടു.പെൺപള്ളിക്കൂടം ആയിരുന്ന സ്ക്കൂൾ ആൺപള്ളിക്കൂടം ആയി മാറി. ഈ ആൺപള്ളിക്കൂടം 1981-82 ൽ ഹൈസ്കൂളായും 1998-99-ൽ ഹയർ സെക്കണ്ടറി സ്ക്കൂളായും ഉയർത്തപ്പെട്ടു. 2004 -ൽ അഞ്ചാം ക്ളാസ്സ് മുതൽ ഇംഗ്ലീഷ് മീഡിയം ഡിവിഷൻ ആരംഭിച്ചു. 2010 ജൂൺ മുതൽ എട്ടാം ക്ലാസ്സിലും ഇംഗ്ലീഷ് മീഡിയം ഡിവിഷൻ ആരംഭിച്ചു.ഇപ്പോൾ 1മുതൽ 12 വരെ ക്ലാസുകളിലായി 1600 വിദ്യാർത്ഥികൾ പഠിക്കുന്നു.
ഇപ്പോൾ HS വിഭാഗത്തിൽ 11 ഡിവിഷനുകളും UP വിഭാഗത്തിൽ 9 ഡിവിഷനുകളും LP വിഭാഗത്തിൽ 4 ഡിവിഷനുകളും ഉണ്ട്.