ജി.എൽ..പി.എസ്. ഒളകര/പ്രവർത്തനങ്ങൾ/ലൈബ്രറി

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാർത്ഥികളിൽ വായനാശീലം വളർത്തുന്നതിലൂടെ സാമൂഹ്യ-സാംസ്കാരിക നേട്ടമുണ്ടാക്കുക എന്നതാണ് ലൈബ്രറി സജീകരണം കൊണ്ട് സ്കൂൾ ലക്ഷ്യമാക്കുന്നത്. വിദ്യാർത്ഥികളിൽ വായനാ ശേഷി പരിപോഷിപ്പിക്കുന്നതിന് വേണ്ടി മാസത്തിലൊരിക്കൽ ലൈബ്രറി പുസ്തകങ്ങൾ ആവശ്യാനുസരണം വിതരണം ചെയ്യുന്നു. സ്കൂൾ ലൈബ്രറി വിപുലീകരണാർത്ഥം ഒരു കുട്ടി ഒരു പുസ്തകം സ്കൂളിന് പദ്ധതിയും സ്കൂളിൽ നടന്നുവരുന്നു.

വീടുകൾ കേന്ദ്രീകരിച്ച് ഉപയോഗിക്കാതെ കിടക്കുന്ന പഴയ ലൈബ്രറി പുസ്തകങ്ങൾ ശേഖരിക്കുന്നതിന് ലൈബ്രറി ചാർജ്ജുള്ള റജില ടീച്ചറുടെ നേതൃത്വത്തിൽ അംഗങ്ങൾ ഓരോ വർഷവും തയ്യാറാവുന്നു എന്നത് എടുത്തു പറയേണ്ടതാണ്. വായന വാരാചരണത്തോടനുബന്ധിച്ച് പുസ്തക വണ്ടിയിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കും വീടുകളിൽ ലൈബ്രറിയിലെ പുസ്തകം എത്തിച്ച് വായന ഗ്രാമം പദ്ധതി നടപ്പിലാക്കി വരുന്നു. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമൊരുക്കുന്ന ഡൈജസ്റ്റ് ഉൾപ്പടെയുള്ള പഴയ പുസ്ത ശേഖരണത്തിന്റെ പ്രദർശനവും നടപ്പിലാക്കാൻ സാധിച്ചിട്ടുണ്ട്.

വായന വാരാചരണത്തോടു ബന്ധിച്ച് നടന്നുവരുന്ന പെരുവള്ളൂർ പഞ്ചായത്ത് തല ലൈബ്രറി കൗൺസിലിൽ ക്വിസ് മത്സരങ്ങളിൽ  തുടർച്ചയായി ആദ്യ സ്ഥാനങ്ങൾ നേടുന്നത് ഒളകര ജി.എൽ.പി സ്കൂളിലെ വിദ്യാർഥികളാണ് എന്നത് സ്കൂൾ ലൈബ്രറികളിൽ നിന്ന് കിട്ടുന്ന ഊർജ്ജം മനസ്സിലാക്കാം.

2019-20

2018-19

പഞ്ചായത്ത് തല വായന മത്സര വിജയികൾ
ഒരു കുട്ടി ഒരു പുസ്തകം ലൈബ്രറിയിലേക്ക്
ലൈബ്രറി പുസ്തക പ്രദർശനം

2017-18