കണ്ണൂർ

Schoolwiki സംരംഭത്തിൽ നിന്ന്
23:40, 11 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sabarish (സംവാദം | സംഭാവനകൾ)

ഫലകം:കണ്ണൂര്‍ ഫലകം:കണ്ണൂര്‍ എഇഒകള്‍

കണ്ണൂർ ജില്ലയിലെ വിദ്യാലയങ്ങൾ
എൽ.പി.സ്കൂൾ {{{എൽ.പി.സ്കൂൾ}}}
യു.പി.സ്കൂൾ {{{യു.പി.സ്കൂൾ}}}
ഹൈസ്കൂൾ {{{ഹൈസ്കൂൾ}}}
ഹയർസെക്കണ്ടറി സ്കൂൾ {{{ഹയർസെക്കണ്ടറി}}}
വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ {{{വൊക്കേഷണൽ ഹയർസെക്കണ്ടറി}}}
ടി.ടി.ഐ {{{ടി.ടി.ഐകൾ}}}
സ്പെഷ്യൽ സ്കൂൾ {{{സ്പെഷ്യൽ സ്കൂളുകൾ}}}
കേന്ദ്രീയ വിദ്യാലയം {{{കേന്ദ്രീയ വിദ്യാലയങ്ങൾ}}}
ജവഹർ നവോദയ വിദ്യാലയം {{{ജവഹർ നവോദയ വിദ്യാലയങ്ങൾ}}}
സി.ബി.എസ്.സി സ്കൂൾ {{{സി.ബി.എസ്.സി വിദ്യാലയങ്ങൾ}}}
ഐ.സി.എസ്.സി സ്കൂൾ {{{ഐ.സി.എസ്.സി വിദ്യാലയങ്ങൾ}}}


കേരളത്തിന്റെവടക്കെ അറ്റത്തു നിന്നും രണ്ടാമതായി സ്ഥിതി ചെയ്യുന്ന ജില്ലയാണ് കണ്ണൂര്‍. കണ്ണൂര്‍ നഗരമാണ് ഇതിന്റെ ആസ്ഥാനം. വലിപ്പത്തിന്റെ കാര്യത്തില്‍ കേരളത്തില്‍ ഒമ്പതാം സ്ഥാനത്താണ്.ജില്ലയുടെ തെക്ക് പടിഞ്ഞാറ് ഭാഗങ്ങള്‍ പരമ്പരാഗത ഉത്തരകേരള സംസ്കാരം നിലനിര്‍ത്തുമ്പോള്‍, കിഴക്കന്‍ പ്രദേശങ്ങള്‍ മധ്യകേരളത്തില്‍ നിന്നും കുടിയേറിയ തിരുവിതാംകൂര്‍ സംസ്കാരം പുലര്‍ത്തുന്നു. ആചാരങ്ങളിലും ഭാഷയിലുമെല്ലാം ഈ വ്യത്യാസം മനസ്സിലാക്കാം.അറുപതുകളിലും എഴുപതുകളിലും ഉണ്ടായ തിരുവിതാംകൂറില്‍ നിന്നുമുള്ള ക്രൈസ്തവ കുടിയേറ്റം ഈ ജില്ലയുടെ കാര്‍ഷിക-വിദ്യാഭ്യാസ മുന്നേറ്റത്തെ വളരെ സഹായിച്ചിട്ടുണ്ട്.

പേരിനു പിറകില്‍

കാനാമ്പുഴ ഒഴുകിയിരുന്ന കാനത്തൂര്‍ ഗ്രാമമാണ് പിന്നീട് കണ്ണൂര്‍ എന്ന പേരില്‍ അറിയപ്പെട്ടതെന്നാണ്ഒരു അഭിപ്രായം. കണ്ണന്റെ ഊര് കണ്ണൂരായെന്നും വിശ്വസിക്കുന്നവരുണ്ട്.[1] ക്രിസ്തുവിന് ശേഷം രണ്ടാം നൂറ്റാണ്ടില്‍‍ ജീവിച്ചിരുന്ന ഗ്രീക്ക് പണ്ഡിതനായ ടോളമി ഇന്ത്യയുടെ പടിഞ്ഞാറന്‍‍ തീര തുറമുഖങ്ങളെ പരാമര്‍‍ശിക്കവേ കനൗറ എന്ന് സൂചിപ്പിക്കപ്പെട്ടിട്ടുണ്ട് . ക്രിസ്തുവിന് ശേഷം 14-ാം നൂറ്റാണ്ടില്‍‍ മലബാര്‍‍ സന്ദര്‍‍ശിച്ച ഫ്രിയര്‍‍ ജോര്‍‍ഡാനസ് ആണ് കാനനൂര്‍‍ എന്ന് ആദ്യം രേഖപ്പെടുത്തിയത്. ‍

സാംസ്കാരിക സവിശേഷതകള്‍

തെയ്യങ്ങളുടെ നാടായാണ് കണ്ണൂര്‍ അറിയപ്പെടുന്നത്. “ദൈവം” ലോപിച്ച് ഉണ്ടായതാണ് “തെയ്യം[2]. പഴയ കാലത്തെ വീരന്മാരും പോരാളികളും ദേവതകളും ഒക്കെ അവരുടെ കാലശേഷവും നാട്ടുകാരുടെ മനസ്സില്‍ കഥകളിലൂടെയും പാട്ടുകളിലൂടെയും നിലനിന്നു. ക്രമേണ അവര്‍ തെയ്യങ്ങളായി മാറി. അവരുടെ ഓര്‍മ്മപ്പെടുത്തലുമായി ഇന്നും ആണ്ടു തോറും തെയ്യങ്ങള്‍ കെട്ടിയാടപ്പെടുന്നു. തെയ്യങ്ങള്‍ ഗ്രാമീണരുടെ പ്രത്യക്ഷ ദൈവങ്ങള്‍ ആണ്.

ഓരോ പ്രദേശങ്ങളിലും വിവിധ പേരുകളിലുള്ള തെയ്യങ്ങള്‍ കെട്ടിയാടപ്പെടുന്നുണ്ട്. മുത്തപ്പന്‍ , വിഷ്ണുമൂര്‍ത്തി, കതിവനൂര്‍ വീരന്‍, പൊട്ടന്‍, ഗുളികന്‍, വയനാട് കുലവന്‍, മുച്ചിലോട്ട് ഭഗവതി എന്നിങ്ങനെ ധാരാളം മൂര്‍ത്തികള്‍ ഉണ്ട്.


ഭൂമിശാസ്ത്രം

പ്രമാണം:Kannur 3.jpg

അതിരുകള്‍

വടക്ക്‌ കാസര്‍ഗോഡ് ജില്ല, കിഴക്ക്‌ കര്‍ണ്ണാടക സംസ്ഥാനത്തിലെ കൂര്‍ഗ്ഗ്‌ ജില്ല, തെക്ക്‌ പുതുച്ചേരി കേന്ദ്രഭരണപ്രദേശത്തിന്റെ ഭാഗമായ മയ്യഴി, വയനാട്‌, കോഴിക്കോട്‌ എന്നീ ജില്ലകള്‍, പടിഞ്ഞാറ്‌ അറബിക്കടല്‍ എന്നിവയാണ്‌ കണ്ണൂര്‍ ജില്ലയുടെ അതിര്‍ത്തികള്‍.

  1. http://www.kerala.gov.in/district_handbook/Kannur.pdf
  2. മലയാളം-ഇംഗ്ലീഷ് നിഘണ്ടു,ഡോ.ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ട്,പുറം-480
"https://schoolwiki.in/index.php?title=കണ്ണൂർ&oldid=157199" എന്ന താളിൽനിന്ന് ശേഖരിച്ചത്