സി എം എസ് എൽ പി എസ്സ് വിളയംകോട്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
23:07, 2 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Juliet Mathew (സംവാദം | സംഭാവനകൾ) (ചരിത്രം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

വിളയംകോട് സി. എം. എസ് എൽ. പി സ്കൂൾ 1910 ൽ സ്ഥാപിതമായി. സി.എം.എസ് മിഷണറിയും കോട്ടയം സി. എം. എസ് കോളേജ് പ്രിസിപ്പളും ആയിരുന്ന റവ: ക്ലമന്റ് ആൽഫ്രഡ്‌ നീവ് ആണ് സ്കൂളിന്റെ സ്ഥാപകൻ. മല്ലപ്പള്ളി സ്വദേശിയായിരുന്ന സി. സി ഇട്ടിയവീര ചാണ്ടി ആയിരുന്നു ആദ്യത്തെ അധ്യാപകൻ. 1897 വിളയംകോട് ആരംഭിച്ച ആംഗ്ലിക്കൻ പള്ളിയോട് അനുബന്ധിച്ചു ഒരു സ്കൂളും പ്രവർത്തിച്ചിരുന്നു എന്നും അവിടെ 37 കുട്ടികൾ പഠിതാക്കളായി ഉണ്ടായിരുന്നു എന്നും തിരുവിതാംകൂർ ആംഗ്ലിക്കൻ മഹായിടവകയുടെ ബിഷപ് കമിസ്സറി ആയിരുന്ന ആർച് ഡീക്കൻ ജോൺ കെയ്‌ലി അക്കാലത്തു ഇംഗ്ളണ്ടിലേക്കു അയച്ച സി. എം. എസ് മിഷണറി റിപ്പോർട്ടിൽ പറയുന്നുണ്ട്.

കോട്ടയം ആസ്ഥാനമായുള്ള സി. എസ്. ഐ മധ്യകേരള മഹായിടവകയുടെ ഉടമസ്ഥതയിലാണ് സ്കൂൾ ഇപ്പോൾ പ്രവർത്തിച്ചു വരുന്നത്. അറിവിന്റെ വെളിച്ചം പകരേണ്ട ഈ സ്ഥാപനത്തിൻറെ കോർപ്പറേറ്റ് മാനേജരായി റവ: സുമോദ് സി ചെറിയാൻ സേവനം അനുഷ്ഠിക്കുന്നു. ശ്രീമതി ഗീത പി ഹെഡ്മിസ്ട്രസ് ആയും ശ്രീമതി ജൂലി ചാക്കോ, ശ്രീമതി ജൂലിയറ്റ് മാത്യു എന്നീ അധ്യാപകരുടെ സേവനം സ്കൂളിന് മുതൽക്കൂട്ടാണ്. പഠന പ്രവർത്തനത്തോടൊപ്പം പാഠ്യ ഇതര പ്രവർത്തനങ്ങൾക്കും പ്രാധാന്യം കൊടുക്കുന്ന ഇ വിദ്യാലയത്തിൽ നിന്ന് ഒട്ടേറെ വൈദികരും ,അധ്യാപകരും ,എൻജിനീയർ ,ഡോക്ടർ ,വക്കീൽ ,നേഴ്സ് ,പോലീസ് തുടങ്ങിയ ഉയർന്ന മേഖലകളിൽ എത്തിയവരും ഉണ്ട് .

ജാതി ഭേദമെന്ന്യേ ആയിരക്കണക്കിന് ആളുകൾ ഇവിടെ ആദ്യാക്ഷരം കുറിച്ച് പ്രാഥമിക വിദ്യാഭ്യാസം നേടി. ഈ നാട്ടുകാരും അല്ലാത്തവരും ആയ നൂറുകണക്കിന് ആളുകൾ ഇവിടെ അധ്യാപകരായി സേവനം ചെയ്തു. ഈ സ്കൂളിലെ തന്നെ പൂർവ വിദ്യാർത്ഥികൾ ആയ പി. സി. യോഹന്നാൻ, എൻ. സി ചാക്കോ, എൻ. എം. മേരി , പി. പി. ജോൺസൺ എന്നിവർ പ്രധാന അധ്യാപകരായും വി. ജെ. മാർക്കോസ്, പി. എം. മേരി, ജൂലി ചാക്കോ എന്നിവർ അധ്യാപകരേയും സേവനം ചെയ്തു.

കാപ്പുംതല, അരുണാശ്ശേരി, തിരുവമ്പാടി ജംഗ്ഷനുകൾക്കു സമീപത്തു ഏറ്റവും ശാന്തസുന്ദരമായ ചിരനിരപ്പിന്റെ ഹൃദയ ഭാഗത്തു ആണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. തൊട്ടടുത്ത് 300 മീറ്റർ മാറി ഞീഴൂർ I.H.R.D കോളേജും സ്ഥിതി ചെയ്യുന്നു.നഗരങ്ങളിലെ തിരക്കുകളിൽ നിന്നും മാറി കുട്ടികൾക്ക് പഠിക്കാൻ കഴിയുന്ന ഏറ്റവും ശാന്തസുന്ദരമായ അന്തരീക്ഷമാണ് ഇവിടെ ഉള്ളത്.