ജെ.ബി.എസ് വടക്കുംപാടം/കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
1955 ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനത്തിൽ പ്രവർത്തനം ആരംഭിച്ച വിദ്യാലയം. വടക്കും പാടം എന്ന പ്രദേശത്തെ കുട്ടികൾ പഠനത്തിന് അവസരം ലഭിക്കാതെ കളിച്ചു നടക്കുന്നത് കണ്ടപ്പോൾ ബഹുമാന്യനായ ശ്രീ. എ.എം.എസ്. മന്നാടിയാർ ഇവിടെ ഒരു വിദ്യാലയം തുടങ്ങണം എന്ന് ആഗ്രഹിച്ചു. പരേതനായ ശ്രീ.കൃഷ്ണ തരകൻ നൽകിയ സ്ഥലത്ത് വിദ്യാലയം സ്ഥാപിക്കുകയും ചെയ്തു.മാനാം കുളമ്പ്, പന്തക്കമേട്, നവക്കോട്, ചാന്തിരുത്തി, നെല്ലിക്കോട്, നരിക്കോട്,വളത്തുകാട്, ചരനാത്തുകളം, കൊറാങ്കാട്,വടക്കും പാടം,ഇടശ്ശേരി കളം,കരിപ്പാൻ കുളങ്ങര എന്നീ പ്രദേശങ്ങളിൽ നിന്നായി നിരവധി കുട്ടികൾ ഇവിടെ പഠനം പൂർത്തിയാക്കി യിട്ടുണ്ട്.കേന്ദ്ര കേരള സർക്കാർ തലങ്ങളിൽ ജോലി ചെയ്തവരും ചെയ്യുന്നവരും വ്യവസായ പ്രമുഖരും ഐ.ടി.,എൻജിനീയറിംഗ്, എൽ. എൽ.ബി. ഡിഗ്രി,പി.ജീ.തലങ്ങളിൽ പഠനം പൂർത്തിയാക്കി യവരും,പഠിക്കുന്നവരും ഈ വിദ്യാലയത്തിൻ്റെ പൂർവ്വ വിദ്യാർഥികളാണ്.