കാരാറത്ത് യു പി എസ്‍

Schoolwiki സംരംഭത്തിൽ നിന്ന്
20:14, 2 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14459 (സംവാദം | സംഭാവനകൾ) (→‎വഴികാട്ടി)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കാരാറത്ത് യു പി എസ്‍
വിലാസം
നിടുമ്പ്രം, ചൊക്ലി

കാരാറത്തു യു പി സ്കൂൾ ,നിടുമ്പ്രം, ചൊക്ലി
,
ചൊക്ലി പി.ഒ.
,
670672
,
കണ്ണൂർ ജില്ല
സ്ഥാപിതം23 - 10 - 1882
വിവരങ്ങൾ
ഫോൺ0490 2338072
ഇമെയിൽkararathups14458@gmail.com
കോഡുകൾ
സ്കൂൾ കോഡ്14458 (സമേതം)
യുഡൈസ് കോഡ്32020500302
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല ചൊക്ലി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംതലശ്ശേരി
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്പാനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,ചൊക്ലി,,
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ127
അദ്ധ്യാപകർ10
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ127
അദ്ധ്യാപകർ10
വൊക്കേഷണൽ ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ127
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികനേത്രാവതി. ടി. കെ
പി.ടി.എ. പ്രസിഡണ്ട്വിജേഷ്. സി
എം.പി.ടി.എ. പ്രസിഡണ്ട്ഷബാന
അവസാനം തിരുത്തിയത്
02-02-202214459


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ബാസൽ മിഷൻ പോലുള്ള വിദേശ മിഷനറിമാർ,വടക്കേ മലബാറിന്റെ വിദ്യാഭ്യാസ ജാതകം എഴുതിത്തുടങ്ങുന്നതിനു മുൻപ്...കൃത്യമായി പറഞ്ഞാൽ...151 വർഷങ്ങൾക്ക് മുൻപ് 1865ൽ[കൊല്ലവർഷം 1040] പന്ന്യന്നൂർ അംശം ദേശത്തെ,ചാരന്റവിട എന്നും പടിഞ്ഞാറെ കയനാട്ടുമ്മൽ എന്നും പേരുള്ള പറമ്പിൽ വേലാണ്ടി അമ്പുഗുരുക്കൾ എന്ന മഹത് വ്യക്തിയാണ് കാരാറത്ത് യു.പി സ്കൂളിന്റെ ബീജാവാപം നടത്തിയത്. പുതുക്കുടി കണാരൻ ഗുരുക്കൾ,വേണാടൻ കുഞ്ഞമ്പുഗുരുക്കൾ തുടങ്ങിയ മഹാരഥന്മാരുടെ കൈകളിൽ അഭിവൃദ്ധിപ്പെട്ടുവെങ്കിലും പിൽക്കാലത്ത്ജീർണ്ണിച്ചുപോയ സ്ഥാപനത്തെ തട്ടാരയിൽ അമ്പുഗുരുക്കളുടെ കാർമ്മികത്വത്തിൽ കൊല്ലവർഷം 1056ൽ നിടുമ്പത്തെ കണിശന്റെ പറമ്പിൽ എന്നുപേരായ ഈ സ്ഥാപനത്തിലേക്ക് മാറ്റി സ്ഥാപിക്കുകയായിരുന്നെന്നും തട്ടാരയിൽ ഉച്ചമ്പള്ളികണ്ണൻ ഗുരുക്കൾ കൊല്ലവർഷം1098ൽ എഴുതിവെച്ച കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക വിദ്യാലയമായിട്ടാണ് ആദ്യകാലത്ത് വിദ്യാലയം പ്രവർത്തിച്ചിരുന്നത്.1957ലാണ് ലിംഗഭേദമന്യേ ഒരുമിച്ച് പഠിക്കാവുന്ന അപ്പർ പ്രൈമറിയായി ഉയർത്തിയത്. റെയിൽവേയിലെ ഉന്നത ജോലിരാജിവെച്ച് സേവനസന്നദ്ധനായ അധ്യാപകൻ കൃഷ്ണൻ മാസ്റ്ററാണ് പിന്നീട് വിദ്യാലയ പ്രവർത്തനങ്ങൾക്ക്നേതൃത്വം നൽകിയത്.നിടുമ്പ്രം,പന്ന്യന്നൂർ,മനേക്കര,പള്ളൂർ,കോടിയേരി,വയലളം,ചമ്പാട് തുടങ്ങിയ പ്രദേശങ്ങളിലെ കുട്ടികളുടെ വിദ്യാകേന്ദ്രമാണിവിടം


ഭൗതികസൗകര്യങ്ങൾ

11.5സെന്റ് സ്ഥലത്ത് 4 ഹാളുകളിലായി 12 ക്ലാസുമുറികളും കൂടെ ലാബും ലൈബ്രറിയും സ്കൂളിൽ നിലവിലുണ്ട്.സ്മാർട്ട് ക്ലാസ്മുറിക്കായി ആധുനീക സൗകര്യത്തോടെ പുതിയൊരു കെട്ടിടം സജ്ജീകരിച്ചിട്ടുണ്ട്.കുട്ടികളുടെ എണ്ണത്തിനനുസരിച്ചുള്ള മൂത്രപ്പുര നിലവിലുണ്ട്.ശുചിത്വമുള്ളതും ആധുനീക സൗകര്യത്തോട്കൂടിയതുമായ പാചകപ്പുര സ്കൂളിലുണ്ട്.പരിസ്ഥിതി സൗഹൃദപരമായ വിദ്യാലയ അന്തരീക്ഷം സ്കൂളിന്റെ പ്രത്യേകതയാണ്.ചുമർ ചിത്രങ്ങളാൽ ക്ലാസ് മുറികൾ ഭംഗിയാക്കിയിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൗട്ട്,വിദ്യാരംഗം,വിവിധ ക്ലബുകൾ

മാനേജ്‌മെന്റ്

കെ.വി.സത്യനാഥൻ

മുൻസാരഥികൾ

കണ്ണൻഗുരുക്കൾ,കൃഷ്ണൻമാസ്റ്റർ, സോമൻമാസ്റ്റർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

എം.വി.ദേവൻ

വഴികാട്ടി

{{#multimaps:11.743150441690315, 75.55108131371348|width=500px|zoom=16}}

"https://schoolwiki.in/index.php?title=കാരാറത്ത്_യു_പി_എസ്‍&oldid=1566710" എന്ന താളിൽനിന്ന് ശേഖരിച്ചത്