അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/ ബാന്റ് ട്രൂപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
17:27, 2 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Niyasua (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

2017 - 2018 അധ്യയന വർഷത്തിലാണ് സ്കൂൾ ബാൻഡ് ട്രൂപ്പ് ആരംഭിച്ചത് അന്നത്തെ പിടിഎയുടെ സഹകരണത്തോടുകൂടി ബാൻഡ് ട്രൂപ്പിന് ആവശ്യമായിട്ടുള്ള ഉപകരണങ്ങളും ലഭ്യമാക്കി. സ്കൂൾ കായികാധ്യാപകന്റെ മേൽനോട്ടത്തിലാണ് ചിട്ടയായ പരിശീലനം നടക്കുന്നത്. പ്രധാനമായും വൈകുന്നേരങ്ങളിലും അവധി ദിവസങ്ങളിലും ആണ് ബാൻഡ് ട്രൂപ്പിന്റെ പരിശീലനം നടക്കുന്നത് .സ്കൂളിലെ പ്രധാനപ്പെട്ട ചടങ്ങുകളിൽ എല്ലാം തന്നെ ബാൻഡ് ട്രൂപ്പിന്റെ പ്രദർശനം നടക്കാറുണ്ട് അതോടൊപ്പം തന്നെ സബ്ജില്ലാതല മത്സരങ്ങളിലും ബാൻഡ് ട്രൂപ്പ് പങ്കെടുക്കുന്നു . എന്നാൽ ലോകം  കോവിസ് മഹാമാരിക്ക് അടിമപ്പെട്ട കഴിഞ്ഞ രണ്ടു വർഷ കാലയളവിൽ  ബാൻഡ് ട്രൂപ്പിലേക്ക് പുതിയ കുട്ടികളെ  തെരെഞ്ഞടുക്കാനോ  ശാസ്ത്രീയ പരിശീലനങ്ങൾ നൽകാനോ സാധിച്ചില്ല. ഈ അധ്യയന വർഷം മുതൽ ബാൻഡ് ട്രൂപ്പിനെ എസ് പി സി യുമായി സഹകരിപ്പിച്ച് മികച്ച രീതിയിൽ പരിശീലന പരിപാടികൾ ആരംഭിക്കുന്നതിനായി തീരുമാനിച്ചിട്ടുണ്ട്.