Schoolwiki സംരംഭത്തിൽ നിന്ന്
തൃശ്ശൂർ ജില്ലയുടെ കിഴക്കുഭാഗത്ത് സ്ഥിതിചെയ്യുന്ന മനോഹരമായ ഒരു കാർഷിക ഗ്രാമമാണ് കല്ലൂർ.വിദേശ മിഷണറി ആയിരുന്ന അന്നത്തെ കൽദായ സുറിയാനി സഭയുടെ അഭിവന്ദ്യ മെത്രാപ്പോലീത്ത മാർ അബി മലേക്ക് തിമോഥിയൂസ് ആണ് സ്കൂൾ സ്ഥാപിച്ചത്. 1926 ജൂൺ മാസത്തിലാണ് സ്കൂൾ രൂപീകൃതമായത്.പാശ്ചാത്യ ഭാഷയിൽ 'മാതൃഭാഷ പഠിപ്പിക്കുന്ന 'എന്ന് അർത്ഥം വരുന്ന വെർണാകുലർ ലോവർ പ്രൈമറി സ്കൂൾ എന്നാണ് വിദ്യാലയത്തിനു നാമകരണം ചെയ്തത്.ഏതാണ്ട് 1200ഓളം വിദ്യാർത്ഥികൾ പഠിച്ചിരുന്ന വർഷങ്ങൾ ഇവിടെ ഉണ്ടായിട്ടുണ്ട്.ഇരുപത് വർഷങ്ങൾക്കുശേഷം സ്കൂളിന്റെ ഭരണം നടത്തികൊണ്ടുപോകാൻ പ്രയാസം അനുഭവപ്പെട്ടപ്പോൾ മാനേജ്‌മെന്റ് ഈ സ്ഥാപനം അന്ന് നിലവിലുള്ള സ്‌റ്റാഫിനെ ഏൽപ്പിക്കുകയാണ് ഉണ്ടായത്.അളഗപ്പനഗർ പഞ്ചായത്ത് അതിർത്തിയിലുള്ള സുറായി പള്ളി അങ്കണത്തിലാണ് സ്കൂൾ അന്ന് നടത്തിവന്നിരുന്നത്.പിന്നീട് ഈ സ്ഥാപനം അഭിവൃദ്ധി പ്രാപിച്ചപ്പോൾ സ്ഥലപരിമിതി മൂലം കല്ലുരിൽ ഒരു ബ്രാഞ്ച് ആരംഭിക്കുകയും.പിന്നീട് കല്ലുരിൽ മെയിൻസ്കൂളും,ആമ്പല്ലൂരിൽ ബ്രാഞ്ച് സ്കൂളുംആയി തിരിച്ചു.ഇപ്പോൾ കല്ലുരിൽ മാത്രമായി വിദ്യാലയം ഒതുങ്ങിയിരിക്കുകയാണ്.8 ഡിവിഷനുകളും 8 അധ്യാപകരുമാണ് ഇപ്പോൾ ഇവിടെയുള്ളത്.പി ടി എ നടത്തുന്ന പ്രീപ്രൈമറി വിഭാഗവും സ്കൂളിലുണ്ട് .കലാകായികം,ബുൾബുൾ,കമ്പ്യൂട്ടർപരിശീലനം,സ്പോക്കൺ ഇംഗ്ലീഷ് എന്നിങ്ങനെ എല്ലാ മേഖലകളിലും ഈ വിദ്യാലയത്തിൽ പരിശീലനം നൽകിവരുന്നുണ്ട്. പ്രധാന അദ്ധ്യാപിക ശ്രീമതി: രാജിക ടീച്ചറുടെ നേതൃത്വത്തിൽ ഇപ്പോൾ സ്കൂൾ പുരോഗതിയിലേക്ക് മുന്നേറുകയാണ്.നമ്മുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുവാനുള്ള ശ്രമങ്ങൾ ഇപ്പോൾ നടന്നുവരുന്നു.