സി എം എസ് എൽ പി എസ്സ് വിളയംകോട്/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വിളയംകോട് സി. എം. എസ് എൽ. പി സ്കൂൾ 1910 ൽ സ്ഥാപിതമായി. സി.എം.എസ് മിഷണറിയും കോട്ടയം സി. എം. എസ് കോളേജ് പ്രിസിപ്പളും ആയിരുന്ന റവ: ക്ലമന്റ് ആൽഫ്രഡ് നീവ് ആണ് സ്കൂളിന്റെ സ്ഥാപകൻ. മല്ലപ്പള്ളി സ്വദേശിയായിരുന്ന സി. സി ഇട്ടിയവീര ചാണ്ടി ആയിരുന്നു ആദ്യത്തെ അധ്യാപകൻ. 1897 വിളയംകോട് ആരംഭിച്ച ആംഗ്ലിക്കൻ പള്ളിയോട് അനുബന്ധിച്ചു ഒരു സ്കൂളും പ്രവർത്തിച്ചിരുന്നു എന്നും അവിടെ 37 കുട്ടികൾ പഠിതാക്കളായി ഉണ്ടായിരുന്നു എന്നും തിരുവിതാംകൂർ ആംഗ്ലിക്കൻ മഹായിടവകയുടെ ബിഷപ് കമിസ്സറി ആയിരുന്ന ആർച് ഡീക്കൻ ജോൺ കെയ്‌ലി അക്കാലത്തു ഇംഗ്ളണ്ടിലേക്കു അയച്ച സി. എം. എസ് മിഷണറി റിപ്പോർട്ടിൽ പറയുന്നുണ്ട്.