ബാലികാമഠം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/സ്പോർ‌ട്സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
12:12, 2 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (ബാലികാമഠം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/സ്പോർ‌ട്സ് ക്ലബ്ബ്-17 എന്ന താൾ ബാലികാമഠം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/സ്പോർ‌ട്സ് ക്ലബ്ബ് എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Schoolwikihelpdesk മാറ്റി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ആരോഗ്യകായിക വിദ്യാഭ്യാസം 
              ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസ്സുണ്ടാവുകയുള്ളു . ആരോഗ്യമുള്ള ജനത ഒരു രാഷ്ട്രത്തിന്റെ സമ്പത്താണെന്ന തിരിച്ചറിവ് നിലനിൽക്കുന്നിടത്തോളം കാലം വിദ്യാഭ്യാസ പദ്ധിതിയിൽ കായിക പ്രവർത്തനങ്ങൾക്ക് ഒരു പ്രധാന പങ്കുണ്ട് എന്നുമനസ്സിലാക്കി ബാലികാമഠം സ്കൂൾ ഇന്നും കായിക പ്രവർത്തനങ്ങൾ ക്രമീകരിക്കുന്നത്. 
         ശാരീരിക മാനസിക വികസന്നങ്ങളുടെയും വളർച്ചയുടെയും അടിത്തറ രൂപപ്പെടുത്തുന്ന ഘട്ടമാണ് പ്രൈമറി തലം. അതിനാൽ ഈ ഘട്ടത്തിൽ മുഴുവൻ കുട്ടികൾക്കും ആരോഗ്യകായിക വിദ്യാഭ്യാസത്തിന്റെ അനുഭവങ്ങൾ ലഭ്യമാകുന്നുവെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. കുട്ടിയുടെ ആരോഗ്യകായിക വികസനഘട്ടങ്ങളെ ശാസ്ത്രീയമായി പോഷിപ്പിക്കുകയും ആരോഗ്യകരമായ ജീവിതശീലങ്ങളും മനോഭാവങ്ങളും വളർത്തുകയും ചെയ്യുക എന്നതാണ് ആരോഗ്യകായിക പഠനത്തിന്റെ സുപ്രധാന ലക്ഷ്യം. 
      ഈ ലക്ഷ്യം മുൻനിർത്തി കുട്ടികളിൽ വ്യക്തിശുചിത്വവും ആരോഗ്യപരിപാലനവും കായികക്ഷമതയും കൂടിയെ തീരു എന്നു മനസ്സിലാക്കിയാണ് class room പ്രവർത്തനങ്ങൾ ക്രമീകരിക്കുന്നത്. അതോടൊപ്പം വിവധ മത്സര ഇനങ്ങളിലും പങ്കെടുപ്പിക്കുവാൻ പരിശീലനം നൽകുകയും ഉന്നതവിജയങ്ങൾ കരസ്ഥമാക്കുവാനും സാധിക്കാറുണ്ട്. 
     
      ക്രിക്കറ്റ് , ഹാൻഡ്ബോൾ,കബ‍ഡി,ഖോ-ഖോ, ഷട്ടിൽ ബാറ്റ്മിന്റൺ, എന്നീ മത്സരങ്ങളിലും അത്‍ലറ്റിക്സ് മൽസരങ്ങളിലും കുട്ടികൾ പങ്കെടുത്തു വിജയം ലഭിക്കുന്നുണ്ട് എന്നത് കുട്ടികളുടെ ആത്മവിശ്വാസം ഊട്ടിയുറപ്പിക്കാൻ സാധിക്കുന്നവയാണ്.  
    സ്ത്രീ സുരക്ഷയ്ക്ക് പ്രധാന്യമുളള ഈ സമയത്ത് സ്വയസുരക്ഷയ്ക്ക്  ആവിശ്യമായ കരാട്ടെ, യോഗ, എന്നീ പ്രവർത്തനങ്ങൾക്കും ബാലികാമഠത്തിലെ കായിക ക്ലാസ്സിൽ പ്രധാന്യം നൽക്കുന്നുണ്ട് .
   • മാനസികമായി പിന്നോക്കം നിൽക്കുന്ന കുട്ടികളിൽ അവരുടെ മനസ്സിന് ആത്മവിശ്വാസം ഉളവാക്കുന്ന പ്രവർത്തനങ്ങൾ കണ്ടെത്തി ചെയ്യിക്കുന്നതിനും കായിക ക്ലബ്ബുകൾ ശ്രദ്ധിക്കാറുണ്ട്.
     
   • വ്യക്തിശുചിത്വത്തോടൊപ്പം പരിസരശുചിത്വവും അത്യാവശ്യമാണെന്ന ബോധം കുട്ടികളിൽ ഉണർത്തുന്ന പ്രവർത്തനങ്ങളും സ്കൂളിൽ ക്രമീകരിക്കുന്നുണ്ട്. 
  

ഏത് മത്സര ഇനങ്ങളിലും പങ്കെടുക്കുമ്പോഴും പരസ്പരം വിദ്വേഷം പുലർത്തി നിൽക്കാതെ ആഗ്രഹിച്ചാൽ നേടിയെടുക്കാൻ പറ്റുന്നതാണ് ഏത് പ്രവർത്തനവും എന്ന് മനസ്സിലാക്കുന്ന രീതിയിലാണ് കുട്ടികളെ മൽസരങ്ങളിൽ പങ്കെടുപ്പിക്കാറ്.

                 മികച്ച വിദ്യാഭ്യാസം പൂർണ്ണമാകുന്നത് ശരിയായ കായിക ക്ഷമതയിലൂടെയാണ് എന്ന് ബോധ്യം പെൺകുട്ടികൾക്കു നൽക്കുവാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.  
               കായികപ്രവർത്തനങ്ങൾക്ക് അതിന്റേതായ പ്രധാന്യം നൽകിക്കൊണ്ട് ഇന്നും ബാലികാമഠം സ്കൂൾ മുന്നേറുന്നു.