ക്രിസ്തുരാജ്.എച്ച്.എസ് എസ്. കൊല്ലം/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്
01:25, 2 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 41066 (സംവാദം | സംഭാവനകൾ) ('കൊല്ലം ജില്ലാ സ്ഥാപിതമായത് 1949, ജൂലൈ ഒന്നിനാണ്....' താൾ സൃഷ്ടിച്ചിരിക്കുന്നു)

കൊല്ലം ജില്ലാ സ്ഥാപിതമായത് 1949, ജൂലൈ ഒന്നിനാണ്. കൊല്ലത്തിനു തെൻവഞ്ചി, ദേശിങ്ങനാട് എന്നും, മലബാറിൽ പന്തലായനി എന്നും തിരുവിതാംകൂറിൽ കുരകെനി എന്നും എന്ന പേരുകളിലും അറിയപ്പെട്ടിരുന്നു. കൊല്ലം ജില്ലാ പണികഴിപ്പിച്ചത് സാബിർ ഈസൊ ആണ്. ശുകസന്ദേശം, ഉണ്ണുനീലി സന്ദേശം എന്നീ പ്രാചീന കൃതികളിൽ കൊല്ലത്തിനെ കുറിച്ച് പ്രതിപാദിക്കുന്നു. വേണാട് രാജവംശത്തിന്റെ തലസ്ഥാനം ആണ് കൊല്ലം. കൊല്ലം നഗരത്തിന്റെ ഹാൾമാർക് എന്ന് അറിയപ്പെടുന്നത് തേവള്ളി കൊട്ടാരമാണ്.

കൊല്ലത്തിന്റെ പ്രേത്യേകതകൾ

  • കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ തുറമുഖം
  • ചീന കൊട്ടാരം സ്ഥിതി ചെയ്യുന്നത് കൊല്ലത്താണ്.
  • പോർട്ടുഗീസ് കോട്ട തങ്കശ്ശേരിയിൽ ആണ് സ്ഥിതി ചെയ്യുന്നത്.
  • കളിമൺ വ്യവസായത്തിന് പ്രസിദ്ധി നേടിയ സ്ഥലം കൊല്ലാതെ കുണ്ടറയിൽ ആണ്
  • ഏറ്റവും കുറച്ചു താലൂക്കും വിസ്തീർണം കുറഞ്ഞ താലൂക്കും കുന്നത്തൂരാണ്.
  • കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിറ്റി ടൂറിസം മണ്റോതുരുത്തിലാണ്.
  • ഏറ്റവും വലിയ ജലസേചന പദ്ധതി കല്ലടയിലാണ്.
  • ഇന്ത്യയിലെ ആദ്യത്തെ ഇക്കോടൂറിസം തെന്മലയിൽ ആയിരുന്നു
  • ഏഷ്യയിലെ തന്നെ ആദ്യത്തെ ബട്ടർഫ്‌ളൈ സഫാരി പാർക്ക് തെന്മലയിൽ ആണ്.