ഇ എം എസ് സ്മാരക ഗവ. എച്ച് എസ് എസ് പാപ്പിനിശ്ശേരി/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
00:30, 2 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Emsppns (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ആമ‍ുഖം

പ്രകൃതിയോടിണങ്ങി ജീവിക്കുന്നതു വഴി ആരോഗ്യകരമായ ഒരു ജീവിത ശൈലി കുട്ടികളിൽ വളർത്തിയെടുക്കുക എന്ന ഉദ്ദേശ്യത്തോടു കൂടിയാണ് ഈ വർഷത്തെ പരിസ്ഥിതി ക്ലബിൻ്റെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്.

ഇ എം എസ് സ്മാരക ഗവ. എച്ച് എസ് എസ് പാപ്പിനിശ്ശേരിയിലെ പരിസ്ഥിതി ക്ലബ്ബിൻെറ ചാർജ്ജ് വഹിക്ക‍ുന്നത് അധ്യാപികയായ ശ്രീമതി വിദ്യ ആണ്.

പരിസ്ഥിതി ക്ലബ് പ്രവർത്തനങ്ങൾ

ജ‍ൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മുൻ അധ്യാപകനും പ്രശസ്ത പരിസ്ഥിതി പ്രവർത്തകനുമായ ശ്രീ.വി .സി . വിജയൻ മാസ്റ്റർ എല്ലാ ക്ലാസ് ഗ്രൂപ്പിലേക്കും ഓൺലൈനായി പരിസ്ഥിതി ദിന സന്ദേശം നൽകി.അതോടൊപ്പം ഓൺലൈൻ പോസ്റ്റർ രചനാ മത്സരം നടത്തി.

  പരിസ്ഥിതി ക്ലബിൻെറ ആഭിമുഖ്യത്തിൽ നാഷണൽ പ്ലാൻ്റ് ജിനോം സേവിയർ അവാർഡ് നേടിയ ശ്രീ ഷൈജു മാച്ചാത്തിയെ ആദരിച്ചു.

  എസ് പി സി യുമായി ചേർന്ന് സ്ക്കൂൾ പച്ചക്കറി തോട്ടം നിർമ്മിക്കുന്നതിന് മുന്നോടിയായി ജൈവ പച്ചക്കറി കൃഷിയുമായി ബന്ധപ്പെട്ടിട്ടുള്ള ക്ലാസ് ശ്രീ വി.സി.വിജയൻ മാസ്റ്ററുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുകയും തുടർന്ന് പച്ചക്കറി കൃഷി ആരംഭിക്കുകയും ചെയ്തു. കുട്ടികൾ വളരെ താല്പര്യത്തോടു കൂടി പ്രവർത്തനങ്ങൾ ഏറ്റെടുത്ത് മുന്നോട്ട് കൊണ്ടു പോകുന്നു.