12. എൽ എം എസ് യൂ പി എസ് കോട്ടുക്കോണം /പുസ്തകശാല

Schoolwiki സംരംഭത്തിൽ നിന്ന്
23:16, 1 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44552 1 (സംവാദം | സംഭാവനകൾ) (കൂട്ടി ചേർത്ത്)

വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനവും,വളർച്ചയും നിലകൊള്ളുന്നത് പുസ്തകങ്ങളിലാണ്.അറിവിന്റെ സൂപ്പർ പവറായി മാറാൻ ലോകം പരിശ്രമിക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം.പുസ്തകങ്ങൾ വെറും വിവരങ്ങളുടെ കാലവറകൾ മാത്രമല്ല ,അവ ഗ്രന്ഥകാരന്റെ മനസ്സിൽ രൂപപ്പെടുന്ന അറിവാണ്.മനുഷ്യ ചരിത്രത്തെ മാറ്റിമറിക്കാൻ പുസ്തകങ്ങൾക്ക് സാധിച്ചിട്ടുണ്ട്,പുസ്തകങ്ങൾ നല്ല കൂട്ടുകാരാണ്.അവർക്കു നമ്മെ നന്മയിലേക്ക് നയിക്കാൻ സാധിക്കും.അതുകൊണ്ടു തന്നെ വായനയ്ക് കൂടുതൽ സമയം കണ്ടെത്താൻ കുട്ടികളെ ആഹ്വാനം ചെയ്യുകയും ,സ്കൂളിൽ തന്നെ കുട്ടികൾക്ക് സമയം വേർതിരിച്ചു നൽകി ഓരോ ക്‌ളാസ്സിനും പുസ്തകശാലയിൽ വന്നു ഇഷ്ട്ടമുള്ള പുസ്തകങ്ങൾ വായിക്കാനുള്ള അവസരവും നൽകുന്നു.കൂടാതെ വായിക്കുന്ന പുസ്തകങ്ങളുടെ കുറിപ്പ് തയാറാക്കാനും നല്ല കുറിപ്പുകൾക്കു സമ്മാനം നൽകുകയും ചെയ്യുന്നു.ഏകദേശം 5000  ത്തോളം പുസ്തകങ്ങൾ കഥകളായി,കവിതകളായി,നോവലുകളായി ,ലേഖനങ്ങളായി ആത്മകഥകളായി,ജീവ ചരിത്ര കുറിപ്പുകളാ,പഴ ഞ്ചൊല്ലുകളായി, ചരിത്രങ്ങളായി ശാസ്ത്ര പുസ്തകങ്ങളായി ഇവിടെ ക്രമീകരിച്ചിട്ടുണ്ട്.വിശാലമായ വായനാമുറി സ്കൂളിന്റെ പ്രത്യേകതയാണ്.ഏറ്റവും വലിയ സമ്പത്ത് അറിവാണ്.അറിവ് നേടാനും ,ആശയങ്ങൾ കൈമാറാനുംപുസ്തകങ്ങൾ തന്നെയാണ് പ്രധാന മാധ്യമം.ഇത്തരുണത്തിൽ കേരളത്തിലെ ഗ്രന്ദശാല പ്രസ്ഥാനത്തിന്റെ പിതാവായ പി എൻ പണിക്കാരെ ഓർക്കാതെ വയ്യ.വായനയുടെ ലോകത്തേയ്ക്ക് നമ്മെ ഓരോരുത്തരെയും കൈ പിടിച്ചു നടത്തിയ അങ്ങേക്ക് ഒരായിരം പൂച്ചെണ്ടുകൾ.