എസ്.എം.എം.എച്ച്.എസ്.എസ്. പഴമ്പാലക്കോട്/അക്ഷരവൃക്ഷം/സ്നേഹം

Schoolwiki സംരംഭത്തിൽ നിന്ന്
20:39, 1 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് എസ്സ്.എം.എച്ച്.എസ്സ്. പഴമ്പാലക്കോട്/അക്ഷരവൃക്ഷം/സ്നേഹം എന്ന താൾ എസ്.എം.എം.എച്ച്.എസ്.എസ്. പഴമ്പാലക്കോട്/അക്ഷരവൃക്ഷം/സ്നേഹം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്നേഹം

സ്നേഹം
അമ്മയുടെ സ്നേഹം
അമ്മതൻ കുഞ്ഞിനെ ലാളിക്കുന്നു സ്നേഹിക്കുന്നു
തൻ കുഞ്ഞിനു വേണ്ടി ചോര പാലാക്കി മാറ്റി വിശപ്പകറ്റുന്നു ...അമ്മ

അച്ഛന്റെ സ്നേഹം

തൻകുഞ്ഞിനു വേണ്ടി
ചോര നീരാക്കി പണിയുന്നു....
തൻ കുഞ്ഞിന്റ വിശപ്പകറ്റുവാൻ
വേനലിൻ ഗൗരവത്തെ പുലരിയുടെ സ്നേഹമാക്കി മാറ്റുന്നു അച്ഛൻ .....

തള്ളപ്പക്ഷി

തൻ കുഞ്ഞിനെ റാഞ്ചാൻ കൺ തുറന്നിരിക്കുന്ന
കഴുകന്റെ കണ്ണിനെ കൊത്തിപ്പറിക്കന്നു പക്ഷിയമ്മ

വൃക്ഷങ്ങൾ

മണ്ണിനു മേൽ ചില്ലകൾ കൂടുമെന്നു ഭയന്നു
അകറ്റി നിർത്തിയ വൃക്ഷങ്ങൾ
മണ്ണിനടിയിൽ വേരുകൾ കൊണ്ട്
കെട്ടിപ്പുണർന്നു നിൽക്കുന്നൂ

കൂട്ടുകാർ

നന്മയും തിന്മയും വേർതിരിച്ചു പറഞ്ഞു തരുന്നു കൂട്ടുകാർ
ചെറു മിഠായി കഷ്ണം പോലും പാതിയായ്
മുറിച്ചു തന്നു സ്നേഹം പകർന്ന കൂട്ടുകാർ

പ്രകൃതി

വേനലിൻ ചൂടകറ്റി സ്നേഹം പകർത്തുവാൻ
തണൽ പന്തലായ് നിൽക്കുന്നു മരങ്ങൾ...
ദാഹം ശമിക്കുവാൻ പുഴയും അരുവിയും
പാൽ തിളക്കത്തിൽ ഒഴുകുന്നൂ..
വിശപ്പ് ശമിക്കുവാൻ കായ്കളാൽ ഫലങ്ങളാൽ
നിറഞ്ഞു നിൽക്കുന്ന മരങ്ങൾ..

എല്ലാവരും നൽകുന്ന സ്നേഹം
അത് വാനോളം വലുത്.

ഫിദ ഫാത്തിമ പി.എഫ്
9 B എസ്സ്.എം.എച്ച്.എസ്സ്._പഴമ്പാലക്കോട്
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - കവിത