ജി എച്ച് എസ് എസ് കാരാകുറിശ്ശി/അക്ഷരവൃക്ഷം/ രോഗ പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
20:35, 1 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് ജി.വി.എച്ച്.എസ്. കാരാക്കുറുശ്ശി/അക്ഷരവൃക്ഷം/ രോഗ പ്രതിരോധം എന്ന താൾ ജി എച്ച് എസ് എസ് കാരാകുറിശ്ശി/അക്ഷരവൃക്ഷം/ രോഗ പ്രതിരോധം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
രോഗ പ്രതിരോധം

 
ഇത് കൊറോണക്കാലം.നിപ്പ പോലെ നിരവധി രോഗങ്ങളെ ചെറുത്ത് തോൽപ്പിച്ച നമുക്ക് ഒരു പുതിയ പരീക്ഷണം. ലോകത്തിലെ പല വികസിത രാജ്യങ്ങളും ഈ രോഗത്തിനു മുന്നിൽ മുട്ട് കുത്തിയപ്പോൾ നമ്മുടെ കൊച്ചു കേരളം മാതൃകയായി.
എങ്ങനെയാണ് നമുക്കീ നേട്ടം കൈവരിക്കാനാ യത്? നാം സ്വീകരിച്ച രോഗ പ്രതിരോധ നടപടികൾ തന്നെയാണ് ഇതിന് സഹായകമായത്. അതാത് സമയങ്ങളിൽ സർക്കാർ പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ ജനങ്ങൾ അനുസരിക്കാൻ തയ്യാറായി. മാസ്ക് ധരിക്കുക ,കൈകൾ ഇടക്കിടെ സോപ്പു പയോഗിച്ച് കഴുകുക, വ്യക്തി ശുചിത്വം പാലിക്കുക തുടങ്ങിയവയെല്ലാം നമ്മുടെ ശീലങ്ങളായി .. പൊതുപരിപാടികൾ ഉപേക്ഷിച്ചു. സാമൂഹിക അകലം പാലിക്കുന്നതോടൊപ്പം സാമൂഹിക ഒരുമയും ഉള്ളവരായി നാം മാറി.
   കേരളത്തിൽ രോഗവ്യാപന നിരക്ക് കുറയുന്നത് ആശ്വാസം പകരുന്നു.എന്നാൽ ഇതുവരെ പുലർത്തിയ ജാ
ഗ്രത നാം കൈവിടരുത്. ഇപ്പോഴുണ്ടായ പ്രയാസങ്ങളെല്ലാം നമുക്ക് പതിയെ മറികടക്കാം
                      


അമൽദാസ്
7.A ജി.വി.എച്ച്.എസ്. കാരാക്കുറുശ്ശി
മണ്ണാർക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - ലേഖനം