സെന്റ് സെബാസ്റ്റ്യൻ എൽ പി സ്കൂൾ, ചേർത്തല നോർത്ത്/ക്ലബ്ബുകൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സയൻസ് ക്ലബ്
സെൻ സെബാസ്റ്റ്യൻ എൽപിഎസ് 2021-2022ലെ സയൻസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കുട്ടികൾ വീടുകളിൽ വൃക്ഷത്തെകൾ നടുകയും അതിന്റെ ഫോട്ടോസ് ക്ലാസ് ഗ്രൂപ്പിൽ അയക്കുകയും ചെയ്തു. കൂടാതെ മരങ്ങൾ സംരക്ഷിക്കുന്ന മായി ബന്ധപ്പെട്ട പോസ്റ്ററുകൾ , പ്ലക്കാർഡ്സ് തുടങ്ങിയവ കുട്ടികൾ ഗ്രൂപ്പിലേക്ക് അയച്ചു. മരങ്ങൾ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ്
ഓൺലൈനായി നൽകി. ജൂൺ 26 മയക്കുമരുന്നു വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് മദ്യം
മയക്കുമരുന്ന് വർജ്ജിക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുന്ന പോസ്റ്റുകൾ കുട്ടികൾ
തയ്യാറാക്കി.ജൂലൈ 21 ചാന്ദ്രദിനം ആയി ബന്ധപ്പെട്ടു കുട്ടികൾ പോസ്റ്ററുകൾ,
പ്ലക്കാർഡുകൾ എന്നിവ നിർമ്മിച്ചു. ചാന്ദ്രദിന ക്വിസ് മത്സരം ഓൺലൈൻ ആയി
നടത്തുകയുണ്ടായി. ഹിരോഷിമ ദിനവുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് ആറാം തീയതി
യുദ്ധത്തിന്റെ ഭീകരത വ്യക്തമാക്കുന്ന ചിത്രങ്ങൾ കുട്ടികൾ പത്രങ്ങളിൽ നിന്നും ശേഖരിച്ച്
അവ ക്ലാസ് ഗ്രൂപ്പുകളിൽ പ്രദർശിപ്പിച്ചു.
അതുപോലെതന്നെ ഓഗസ്റ്റ് 9 നാഗസാക്കി ദിനത്തിൽ കുട്ടികൾ സഡാക്കോ
കൊക്കുകളെ ഉണ്ടാക്കി. സെപ്റ്റംബർ 16 ഓസോൺ ദിനവുമായി ബന്ധപ്പെട്ട
ഓസോൺപാളിയുടെ ശോഷണത്തെ കുറിച്ചും അതു കൊണ്ടുണ്ടാകുന്ന
ദോഷങ്ങളെക്കുറിച്ചും ബോധവൽക്കരണ ക്ലാസ്സ് നൽകി. കുട്ടികളെ ഓസോൺ ദിനമായി
ബന്ധപ്പെട്ട പോസ്റ്റുകളും പ്ലക്കാർഡുകളും നിർമ്മിച്ചു. നവംബർ ഒന്നിന് സ്കൂൾ തുറന്ന
പശ്ചാത്തലത്തിൽ ചിക്കൻ ഗുനിയ, ഡെങ്കിപ്പനി എന്നിവയ്ക്കെതിരെ പൊരുതുന്നതിനായി
ആഴ്ചയിലൊരു ദിവസം സ്കൂളിൽ ഡ്രൈ ഡേ ആചരിച്ചു. സ്കൂളും പരിസരവും
വൃത്തിയാക്കി. കുട്ടികളുടെ വീടുകളിൽ ഞായറാഴ്ചകളിൽ ഡ്രഡേ ആചരിക്കുന്നതിനും
വീടും പരിസരവും വൃത്തിയാക്കുന്നതിനും ആഹ്വാനം നൽകി. പാഠഭാഗവുമായി ബന്ധപ്പെട്ടു
കുട്ടികൾ ചെറിയ പരീക്ഷണങ്ങളിൽ ഏർപ്പെട്ടു. നവംബറിൽ സ്കൂൾ തുറന്നപ്പോൾ
സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികളെല്ലാവരും വീടുകളിൽ നിന്ന് ചെടികൾ
കൊണ്ടുവരികയും മനോഹരമായ പൂന്തോട്ടം വിദ്യാലമുറ്റത്ത് നിർമിക്കുകയും ചെയ്തു.