കശുവണ്ടി വ്യവസായത്തിന്റെ നാടാണ് കൊല്ലം. കൊല്ലത്തിന്റെ ഭാഗമായ കേരളപുരത്തും ധാരാളം കശുവണ്ടി ഫാക്ടറികൾ പ്രവർത്തിക്കുന്നുണ്ട്. ഇവിടുത്തെ ജനങ്ങളിൽ ഭൂരിഭാഗം പേരും ഈ വ്യവസായത്തിന്റെ ഭാഗമായി ജോലി ചെയ്ത് ഉപജീവനമാർഗ്ഗം കണ്ടെത്തുന്നവരാണ്.

    കൊല്ലം നഗരത്തിലെ ഒരു ഗ്രാമമാണ് കേരളപുരം. കൊല്ലത്തിന്റെ പഴയ പേര് ക്വയിലോൺ എന്നായിരുന്നപോലെ കേരളപുരത്തിന്റെ പഴയ പേര് കേരളോരം എന്നായിരുന്നു. കേരളപുരം മൂന്നെണ്ണം ഉണ്ട്, അതും പല ജില്ലകളിലായി സ്ഥിതിചെയ്യുന്നു. അയ്യപ്പൻ പാട്ട് ആയിരുന്നു കേരളപുരത്തിന്റെ അനുഷ്ഠാനകല. ആൻഡമാൻ നിക്കോബാർ ഐലന്റിലെ ഒരു വില്ലേജിന്റെ പേരും കേരളപുരം എന്നാണ്. കൊല്ലം നഗരത്തിന് പത്തു കിലോമീറ്റർ അടുത്താണ് കേരളപുരം സ്ഥിതിചെയ്യുന്നത്. ഇവിടുത്തെ ഭരണസമിതി കൊറ്റങ്കര പഞ്ചായത്ത്,പെരിനാട് പഞ്ചായത്ത് എന്നിവയാണ്.ബ്ലോക്ക് മുഖത്തല ആണ്.