സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/ *ആരോഗ്യവും വ്യക്തി ശുചിത്വവും

Schoolwiki സംരംഭത്തിൽ നിന്ന്
17:10, 1 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് സെന്റ്. ജോസഫ്സ് ജി.എച്ച്. എസ്സ്. എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/ *ആരോഗ്യവും വ്യക്തി ശുചിത്വവും എന്ന താൾ സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/ *ആരോഗ്യവും വ്യക്തി ശുചിത്വവും എന്നാക്കി മാറ്റിയിരിക്കുന്നു: പൂർവ്വസ്ഥിതിയിലാക്കുക)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
*ആരോഗ്യവും വ്യക്തി ശുചിത്വവും


  • ആരോഗ്യവും വ്യക്തി ശുചിത്വവും
മിനി ടീച്ചർ വെള്ളം നിറച്ച ബക്കറ്റുമായി വന്നു. കുട്ടികൾ അൽഭുതത്തോടു കൂടി നോക്കി നിന്നു . എന്താണ് പരിപാടി ഒരു എത്തും പിടിയും കിട്ടുന്നില്ലല്ലോ? പെട്ടെന്ന് ആശ ആന്റി ക്ലാസ്സിൽ വന്നു. ആന്റിയുടെ കൈയിൽ സോപ്പ് ഉണ്ട്. കുട്ടികൾ പരസ്പരം പറഞ്ഞു എന്തിനായിരിക്കും ഇതെല്ലാം കൊണ്ടു വന്നത്? . പിന്നെ ഒരു ബഹളമായി മിനി ടീച്ചർ കുട്ടികളോട് പറഞ്ഞു. നിങ്ങൾ എല്ലാവരും നിശബ്ദമായി ഞാൻ പറയുന്നത് കേൾക്കണം. ഇന്നു നമ്മുടെ സ്കൂളിൽ ആരോഗ്യവും വ്യക്തി ശുചിത്വവും എന്ന വിഷയത്തെ കുറിച്ചു ക്ലാസ് എടുക്കാൻ ഡോക്ടർ വന്നിട്ടുണ്ട്. നിങ്ങൾ ഓരോരുത്തരായി വന്ന് സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കൈകൾ 20 സെക്കന്റ്‌ നേരം കഴുകി വൃത്തിയാക്കുക. വ്യക്തി ശുചിത്വത്തിന്റെ ആദ്യ പാഠം എന്ന നിലയിൽ നിങ്ങൾ ഇതു ചെയ്യണം. കുട്ടികൾ എല്ലാവരും ഹാളിൽ ഇരുന്നു. ഡോക്ടർ ഹാളിൽ പ്രവേശിച്ചു. എല്ലാവർക്കും നമസ്കാരം. രാവിലെ എല്ലാവരും നന്നായി ആഹാരം കഴിച്ചിട്ടാണോ സ്കൂളിൽ വന്നത്. ദിവസം മുഴുവനും കളിക്കാനും പഠിക്കാനും വേണ്ട ശക്തി പ്രഭാതഭക്ഷണത്തിൽ നിന്നല്ലേ കിട്ടുന്നത്?. ധാന്യങ്ങളും പഴങ്ങളും പച്ചക്കറികളും എല്ലാം ഉൾപ്പെടുത്തണം മത്സ്യവും മാംസവും പാലും ഒക്കെ കഴിക്കുന്നതും നല്ലതാണ്. പോഷകമുള്ള ആഹാരം കഴിച്ചാൽ മാത്രം പോരാ നല്ല വ്യായാമവും വേണം. സ്വാദും നിറവും മണവും വർദ്ധിപ്പിക്കാൻ ആഹാരത്തിൽ പലതരം മായങ്ങൾ ചേർക്കാറുണ്ട്. അത്തരം ആഹാരം ഒഴിവാക്കുക. നമ്മുടെ നാട്ടിൽ ഉണ്ടാകുന്ന പല പകർച്ചവ്യാധികളും നമ്മുടെ തന്നെ ശ്രദ്ധയില്ലായ്മ കൊണ്ടാണ് വരുന്നത്. നമ്മുടെ ആരോഗ്യവകുപ്പ് നിർദേശിക്കുന്ന കാര്യങ്ങൾ അനുസരിച്ച് നമ്മുടെ ജീവിതരീതി ക്രമപ്പെടുത്തുക. ജീവിതത്തിൽ ഉണ്ടാകുന്ന പല രോഗങ്ങളും തടഞ്ഞുനിർത്താൻ ഇത് ഉപകാരപ്പെടും. നല്ല തലമുറയെ വാർത്തെടുക്കാൻ ജീവിതത്തിൽ കൃത്യമായ ആഹാരരീതി പാലിക്കുക. കുട്ടികൾ ഓരോരുത്തരായി അവരുടെ സംശയങ്ങൾ ഡോക്ടറോട് ചോദിച്ചു, ഡോക്ടർ മറുപടി നൽകി.
ആൽഫിയ പയസ്
6 B സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - കഥ