സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/ **സൂക്ഷ്മാണു *

Schoolwiki സംരംഭത്തിൽ നിന്ന്
17:09, 1 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് സെന്റ്. ജോസഫ്സ് ജി.എച്ച്. എസ്സ്. എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/ **സൂക്ഷ്മാണു * എന്ന താൾ സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/ **സൂക്ഷ്മാണു * എന്നാക്കി മാറ്റിയിരിക്കുന്നു: പൂർവ്വസ്ഥിതിയിലാക്കുക)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സൂക്ഷ്മാണു

            
ലോകത്തിൽ മർത്യരോളം ശക്തി മറ്റാർക്കുമില്ലെന്നഹങ്കരിച്ചീടുമ്പോഴും
കേവലം സൂക്ഷ്മമാം ജീവിയോടടരാടി ഭീതിയിലാഴ്ന്നീടുന്നു നമ്മൾ.
ചീനയിൽ ഉത്ഭവിച്ചെന്നു നാം പറയുന്ന.
ചാട്ടുളി പോലെ പടരുന്ന രോഗമേ
നിൻ താണ്ഡവമീലോകത്തിലാടുമ്പോൾ.
മർത്യരാം നാമെല്ലാം കാണികളല്ലോ?
സമ്പന്നരെന്നു നാം ചിന്തിച്ച രാജ്യങ്ങൾ ഭാരത ദേശത്തെ വാഴ്ത്തീടുമ്പോൾ -
അതിൽ കേരളമെന്നൊ രുദൈവത്തിൻ നാടല്ലോ കൂടുതൽ ശോഭയായ് നിന്നീടുന്നു
വികസനമെന്നൊരുപേര് പറഞ്ഞിട്ട് ഭൂമിയെ വൈകൃതമാക്കീടുമ്പോൾ -
ഓർക്കുക മർത്യാ നിന്നെ നശിപ്പിക്കാൻ വെറുമൊരു സൂഷ്മാണു. മാത്രം മതി.
   

നന്ദന മനോജ്‌
10 G സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - കവിത