സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/"അവർക്കും ചിലതൊക്കെ പറയാനുണ്ട്‌" .

17:09, 1 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് സെന്റ്. ജോസഫ്സ് ജി.എച്ച്. എസ്സ്. എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/"അവർക്കും ചിലതൊക്കെ പറയാനുണ്ട്‌" . എന്ന താൾ സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/"അവർക്കും ചിലതൊക്കെ പറയാനുണ്ട്‌" . എന്നാക്കി മാറ്റിയിരിക്കുന്നു: പൂർവ്വസ്ഥിതിയിലാക്കുക)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
"അവർക്കും ചിലതൊക്കെ പറയാനുണ്ട്‌"


അതെ, അവർക്കും ചിലതൊക്കെ പറയാനുണ്ട്‌. ആർക്ക് പറയാനുണ്ട്‌? വേറാർക്കുമല്ല പ്രകൃതിക്ക് തന്നെ. ഈ തലക്കെട്ടിൽ ഞാനൊരു തെറ്റ് വരുത്തിയിട്ടുണ്ട്. എന്താണ് എന്ന് വെച്ചാൽ, അവർക്കും ചിലതൊക്കെ പറയാനുണ്ട് എന്നല്ല, പകരം അവർക്കും ഒത്തിരി പറയാനുണ്ട് എന്നായിരുന്നു എഴുതേണ്ടത്. ഇനി തലക്കെട്ട് അവിടെ നിൽക്കട്ടെ, നമുക്ക് വിഷയത്തിലേക്ക് കടക്കാം. ആദ്യം ഞാനൊരു ചോദ്യം ചോദിക്കാം. ചോദ്യം ഇതാണ്, ഒരു ഗ്രാമം, സുന്ദരമായ ഒരു ഗ്രാമം, വയലും, കുന്നും തെരുവുകളും, കുശലം ചോദിക്കാൻ എത്തുന്ന നാട്ടുകാരും, കൊയ്ത്ത് പാട്ടും ഒറ്റക്കാലിൽ നിൽക്കുന്ന കൊക്കുകൾ എന്നിവ ഒത്തുചേർന്നുള്ള ഗ്രാമം ഇപ്പോൾ ഭൂമിയിൽ സ്ഥിതി ചെയ്യുന്നുണ്ടോ? പ്രകൃതി സൗന്ദര്യം മാത്രം നിലനിൽക്കുന്ന ഗ്രാമങ്ങൾ കണ്ടിട്ടുണ്ടോ? ഇല്ല എന്നതാണ് പുതുതലമുറയുടെ  ഉത്തരം. അതിൽ സംശയമില്ല.

ഭൂമിയുടെ ശ്വാസകോശം എന്നറിയപ്പെട്ടിരുന്ന ആമസോൺ കാട് നശിച്ചു. ഇനി അടുത്തത് ഭൂമിയുടെ ഏത് അവയവമാണോ നശിക്കാൻ പോകുന്നത്. എല്ലാം മുകളിലിരിക്കുന്ന സർവശക്തന് അറിയാം. കാടുകൾ നശിച്ചാൽ, മരങ്ങൾ ഇല്ലാതാകും. അങ്ങനെ ജീവവായു ഇല്ലാതാകും. അവസാനം നമ്മളും. കൊറോണ വൈറസ് എന്ന ഒരു വില്ലനെയാണ് നാം ഇപ്പോൾ നേരിടുന്നത്. നാം പ്രകൃതിയെ ക്രൂരമായി ദ്രോഹിച്ചു. ഈ തെറ്റിനുള്ള ശിക്ഷയാണിത് എന്നാണ് എന്റെ കാഴ്ചപ്പാട്. 

ഇനി ഒന്ന് ചിന്തിക്കു, പ്രപഞ്ചവും പ്രകൃതിയും നിലകൊള്ളുന്നത് കൊണ്ടാണല്ലോ പല കാര്യങ്ങൾ നമ്മുക്ക് കണ്ടെത്താൻ കഴിഞ്ഞത്. അതുകൊണ്ട് നാം അവയെ സംരക്ഷിക്കണം. ഇത്‌ കേട്ടാൽ മാത്രം പോര, അവ ജീവിതത്തിൽ പ്രാവർത്തികമാക്കാൻ ശ്രമിക്കണം. എനിക്ക് ഇനി പറയാനുള്ളത് ഇത്ര മാത്രം, 'സന്മനസുള്ളവർ പ്രകൃതിയെ സഹായിക്കൂ, പരിപാലിക്കൂ'.

നന്ദന വി. നായർ,
5 ബി, സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - ലേഖനം