എ.യു.പി.എസ് പൂക്കോട്ടുംപാടം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
16:14, 1 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- POOKKOTTUMPADAM AUPS (സംവാദം | സംഭാവനകൾ) (ചരിത്രം തിരുത്തി)

അമരമ്പലം ഗ്രാമപഞ്ചായത്തിന്റെ ഹൃദയ ഭൂമികയായ പൂക്കോട്ടുംപാടത്ത് 1940 കളിൽ മണ്ണിൽ മൊല്ലാക്കയുടെ നേതൃത്വത്തിൽ ഓത്തുപള്ളിയായി പ്രവർത്തിച്ചു പോന്നു .അടുത്തൊന്നും വേറേ പള്ളിക്കൂടങ്ങൾ ഇല്ലാത്തതിന്റെ പേരിൽ മൊല്ലാക്ക കുട്ടികളെ എഴുത്തും  വായനയും പഠിപ്പിച്ചു.ഇത് ശ്രദ്ധയിൽപ്പെട്ട അന്നത്തെ വിദ്യാഭ്യാസ ഓഫീസർ ഈ പ്രദേശത്തെ സ്കൂളിന്റെ ആവശ്യകത പരിഗണിച്ച്  ഒരു പള്ളിക്കൂടം അനുവദിക്കുകയും പ്രസ്തുത വിദ്യാലയം തുടങ്ങുന്നതിനു സ്ഥലം അനുവദിക്കുകയും ചെയ്തു . അങ്ങനെ 1951 ൽ സ്കൂൾ നിലവിൽ വന്നു . ചുങ്കത്ത് കുഞ്ഞാപ്പ ഹാജി പ്രഥമ മാനേജർ ആയി . അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച സ്കൂൾ 1982 ൽ യു .പി സ്കൂളായി ഉയർത്തുകയും 1984 ൽ പൂർണ യു  .പി  സ്കൂൾ ആയി മാറി .ആദ്യമായി ഹെഡ്മാസ്റ്റർ ആയി ചാർജ്എടുത്തത് വണ്ടൂരിലെ ഗോവിന്ദൻ മാസ്റ്റർ ആയിരുന്നു .പിന്നീട് എടവണ്ണയിലെ  മുഹമ്മദ് ഹെഡ് മാസ്റ്റർ ആയി ചാർജ് എടുക്കുകയും ചെയ്തു.2011 -12 വർഷം മുതൽ സ്കൂൾ ജനറൽ കലണ്ടറിലേക്ക് മാറി .2003 ൽ കമ്പ്യൂട്ടർ പഠനം ആരംഭിച്ചു .കുട്ടികളുടെ യാത്ര സുഖമമാക്കാൻ 2005 ൽ സ്കൂൾ ബസ് സർവീസ് ആരംഭിച്ചു.

ഇന്ന്  1200 ഓളം കുട്ടികൾ പഠിക്കുന്ന വിദ്യാലയമായി പഠന പടനാനുബന്ധ പ്രവർത്തനങ്ങളിൽ സ്കൂളുകളുടെ കൂട്ടത്തിൽ മുൻനിരയിൽത്തന്നെ പ്രവർത്തിച്ചു വരുന്നു.