എസ്. ബി. എസ്. ഓലശ്ശേരി/പ്രവർത്തനങ്ങൾ/2021-22/Reaching out to students program.( ISRO)

Schoolwiki സംരംഭത്തിൽ നിന്ന്
16:03, 1 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21361 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ലോക ബഹിരാകാശ വാരത്തോടനുബന്ധിച്ച് തിരുവനന്തപുരം വിക്രം സാരാഭായ് സ്പേസ് സെന്റർ &ISRO എന്നിവയുടെ നേതൃത്വത്തിൽ, "Reaching out to students Programme" - ൽ Senior Basic School Olassery യിലെ 5 മുതൽ 7-ാം ക്ലാസുവരെയുള്ള വിദ്യാർത്ഥികൾ പങ്കെടുത്തു. 04/10/ 2021 - വൈകുന്നേരം 6.30-ന് Online Platform(Google meet) -ലൂടെ Prem Krishnan (ISRO Scientist) നാണ് ക്ലാസ് നയിച്ചത്. 90 ഓളം വിദ്യാർത്ഥികൾ പങ്കെടുത്തു. ഈ ക്ലാസ് വിദ്യാർത്ഥികൾക്കും അധ്യാപകർക്കും വളരെ വിജ്ഞാനപ്രദവും ആകാംക്ഷയും നിറഞ്ഞതായിരുന്നു.

ബഹിരാകാശ സാങ്കേതിക വിദ്യകളെ ക്കുറിച്ചും ബഹിരാകാശ പേടകങ്ങളെ ക്കുറിച്ചു മുള്ള ലക്ച്ചറർ പ്രോഗ്രാം ,വീഡിയോ മൊഡ്യൂൾ , Post your Questions on Space എന്നിങ്ങനെയുള്ള 3 സെഷനുകളായാണ് ക്ലാസ് ലഭിച്ചത്. ഒന്നര മണിക്കൂർ ദൈർഘ്യമുള്ള ഈ ക്ലാസിൽ അവസാനത്തെ 30 മിനിറ്റ് സമയം നമ്മുടെ വിദ്യാർത്ഥികളുടെ സംശയനിവാരണത്തിനായി വിനിയോഗിച്ചു. വിദ്യാർത്ഥികളോടൊപ്പം രക്ഷിതാക്കളും ഈ ക്ലാസ് ഒരുപോലെ ഏറ്റെടുത്തു എന്നത് ഈ പരിപാടിയുടേയും നമ്മുടെ വിദ്യാലയത്തിന്റേയും വൻ വിജയമായി .നമ്മുടെ വിദ്യാർത്ഥികൾക്കായി ക്ലാസ് നയിച്ച Prem Krishnan നും ISRO യുടെ അണിയറ പ്രവർത്തർക്കും നന്ദി രേഖപ്പെടുത്തികൊണ്ട് പരിപാടിക്ക് സമാപനം കുറിച്ചു.