സെന്റ് മേരീസ് എച്ച്.എസ്.പത്തനംതിട്ട/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
15:45, 1 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mathewmanu (സംവാദം | സംഭാവനകൾ) ('. 2008 ലെ പത്താം ക്ലാസ് വിദ്യാർത്ഥികൾ പഠനപ്രവർത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

. 2008 ലെ പത്താം ക്ലാസ് വിദ്യാർത്ഥികൾ പഠനപ്രവർത്തനങ്ങളുടെ ഭാഗമായി മലയാളം അധ്യാപകനായ ശ്രീ. ബിനു കെ.സാമിൻ്റെ നേതൃത്വത്തിൽ സാമൂഹ്യസേവനം, റോഡ് സുരക്ഷ, രക്തദാനം എന്നീ വിഷയങ്ങൾ പ്രമേയമാക്കി 'ജ്യോതിർഗമയ' എന്ന ഷോർട്ട് ഫിലിം തിരക്കഥയെഴുതി സംവിധാനം ചെയ്യുകയുണ്ടായി.

2. പത്താം ക്ലാസിലെ കുട്ടികൾ ചിക്കൻ ഗുനിയ വിഷയമാക്കി തുള്ളൽ കവിത സമാഹാരം

പുറത്തിറക്കി.

3. 2009 ൽ തനതു പ്രവർത്തനത്തിൻ്റെ മികവിൻ്റെ ഭാഗമായി ബുദ്ധിമാന്ദ്യം സംഭവിച്ച കുട്ടികളുടെ ജീവിത രീതിയെ അടിസ്ഥാനപ്പെടുത്തി 'പ്രകാശധാര' എന്ന രണ്ടാമത്തെ ചലച്ചിത്രം പുറത്തിറക്കി.

4. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് സ്കൂൾ പുറത്തിറക്കിയ ഹ്രസ്വചിത്രം 'തൽക്ഷണം' എന്ന രണ്ടാമത്തെ ചലച്ചിത്രം പുറത്തിറക്കി.

5. പത്തനംതിട്ട ജില്ലാ കലോത്സവത്തിന് ലോഗോ ഡിസൈൻ ചെയ്ത എട്ട് ബി ക്ലാസ് വിദ്യാർത്ഥി അമീർ എം സ്കൂളിന് അഭിമാനമായി.

6. മുഖ്യമന്ത്രിയുടെ വെള്ളപ്പൊക്ക ദുരിതാശ്വാസ നിധിയിലേക്ക് കുട്ടികൾ സംഭാവന നൽകി.

7. ഇംഗ്ലീഷ് ഭാഷയിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ മുൻനിരയിൽ എത്തിക്കുന്നതിനായി 'ഹലോ ഇംഗ്ലീഷ് ' പരിപാടി .

8. മാതൃഭാഷ കൈകാര്യം ചെയ്യാൻ കഴിയാത്ത കുട്ടികൾക്ക് 'മലയാളത്തിളക്കം' പരിപാടി .

9. ദേശീയ ഭാഷയുടെ പഠന പിന്നോക്കാവസ്ഥ പരിഹരിക്കാനായി 'സുരലീ ഹിന്ദി' എന്ന പരിപാടി നടത്തി.

10. കുട്ടികളുടെ സർഗ്ഗശേഷി തിരിച്ചറിഞ്ഞ് കലയിലൂടെയും കളിയിലൂടെയും പഠനം എന്ന ആശയം പ്രാവർത്തികമാക്കി പഠനോത്സവം 2019 സംഘടിപ്പിച്ചു.

11. പൂർവ്വ വിദ്യാർത്ഥികൾ 4 ഫാൻ സംഭാവന ചെയ്തു.

12. കോവിഡ് കാലലട്ടത്തിൽ കുട്ടികൾക്ക് പഠനസൗകര്യങ്ങൾ ഒരുക്കി കൊടുക്കുന്നതിൻ്റെ ഭാഗമായി പൂർവ്വ അധ്യാപകർ, അധ്യാപകർ, പൂർവ്വ വിദ്യാർത്ഥികൾ റോട്ടറി ക്ലബ് ഇവരുടെ സഹകരണത്തോടെ ടിവി, മൊബൈൽ ഫോൺ എന്നിവ നൽകുവാൻ സാധിച്ചു.

13. ദേശീയ തപാൽ ദിനത്തിൽ സ്കൂളിലെ മുഴുവൻ കുട്ടികൾക്കും കത്ത് അയക്കാൻ കഴിഞ്ഞു.

14. ശിശുദിനാഘോഷവുമായി ബന്ധപ്പെട്ട ജില്ലാതല പ്രസംഗ മത്സരത്തിൽ യു.പി വിഭാഗത്തിൽ ആറാം ക്ലാസ് വിദ്യാർത്ഥി ജിസ്മോൻ കെ. സജി ഒന്നാം സ്ഥാനം നേടുകയും 2013 ലെ ശിശുദിനാഘോഷത്തിൽ കുട്ടികളുടെ പ്രധാന മന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു.

15 .2014-15 അധ്യയന വർഷം സംസ്ഥാനതല സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ മലയാളം പ്രസംഗത്തിന് രൂബൻ ജോർജ് മാത്യു A Grade ന് അർഹനായി

16. 2015-16 അധ്യയന വർഷം സാമൂഹ്യ ശാസ്ത്രമേളയിൽ പ്രസംഗത്തിന് രൂബൻ ജോർജ് മാത്യു സംസ്ഥാന തലത്തിൽ A Grade നേടി

17. എല്ലാ വർഷവും യു.പി വിഭാഗം അറബിക് കലോത്സവത്തിൽ സബ് ജില്ലാ തലത്തിലും ജില്ലാതലത്തിലും ഓവറോൾ ചാമ്പ്യൻഷിപ്പ് നേടാൻ കഴിഞ്ഞു.

18. 2018-19ഹൈസ്കൂൾ വിഭാഗം അറബിക ലോത്സവത്തിൽ പത്താം ക്ലാസ് വിദ്യാർത്ഥി അബിൻ സാബിദ് സംസ്ഥാന തലത്തിൽ A Grade ന് അർഹനായി.