ജി.വി.എച്ച്.എസ്. എസ്. ഹേരൂർ മീപ്രി/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾവൊക്കേഷണൽ ഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ

ഹേരൂർ മീപ്പിരി: ഊരും പേരും

രോ സ്ഥലനാമങ്ങൾക്കു പിന്നിലും പുരാവൃത്തപരവും, ചരിത്രപരവു മായ കഥകളുണ്ട്. ആദ്യമായി സ്ഥലനാമം അടയാളപ്പെടുത്തിയവർ നൽകിയ പേരുകൾക്ക് കാലക്രമത്തിൽ മാറ്റങ്ങൾ സംഭവിക്കാറുണ്ട്. ആദ്യ കുടിയേറ്റ ക്കാരുടെ ഭാഷാപരമായ വൈജാത്യവും വ്യക്തിതാല്പര്യങ്ങളും പേരിന്റെ വേരുറപ്പുണ്ടാക്കിയെടുക്കുന്ന കാരണങ്ങളായി ചൂണ്ടിക്കാട്ടാം. ഈ ഒരു അർത്ഥത്തിൽ കേരള-കർണ്ണാടക സംസ്ഥാനങ്ങൾ അതിരിടുന്ന ഈ പ്രദേ ശത്ത് മലയാളം, കന്നട, തുളു തുടങ്ങിയ ഭാഷാ ഭേദങ്ങൾ പേരിന്റെ ഉറവിടം .

മിപ്പിരിയെന്ന പേരു വന്നതിന്റെ കഥയും പൊരുളും പഴമക്കാരുടെ നാവിലുണ്ട്. മീപ്പിരിയെന്നാൽ മേലേയുള്ള പുര എന്നാണ് അർത്ഥം. ഓരോ സ്ഥ ലത്തിനും പേരിന്റെ ഓരോരോ പൊരുൾ വഴികളുണ്ട്. ചാക്കട്ടന്റടിയെന്നാൽ ചാക്കട്ട മരമുണ്ടായിരുന്ന സ്ഥലം എന്ന് അനുമാനിക്കുന്നു. ചാക്കട്ടെയെന്നാൽ ഉന്നക്കായ മരമാണ്. ജി.ബി.എൽ.പി.എസ് ഹേരൂർ സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തിന് പഴമക്കാർ പറയുന്നത് കൊറത്തിപ്പാറ എന്നാണ്.

പച്ചമ്പള എന്നത് കുന്നിനു ചുറ്റും പച്ച വളഞ്ഞ ഇടം എന്നാണ്. രണ്ട് കുന്നുകൾ അടുത്തടുത്തുണ്ടായ സ്ഥലമാണ് ബന്തിയോട് ബന്തിയെന്നാൽ രണ്ട് കുന്നുകളെ ബന്ധിപ്പിക്കുന്ന നാമമാണ്. കോട് എന്നാൽ കുന്ന് എന്നും, ഇത്തരത്തിൽ രണ്ട് കുന്നുകളെ ബന്ധിപ്പിക്കുന്ന സ്ഥലമാണ് ബന്തിയോട്.

അടുക്ക എന്നാൽ വിശാലമായ നിരപ്പായ സ്ഥലം എന്നാണ്. ഇച്ചിലങ്കോട് ഇച്ചിലമരങ്ങളുള്ള കുന്ന് എന്ന അർത്ഥകല്പനയാണ്. പഞ്ചത്തൊട്ടിയെന്നാൽ രണ്ടു കുന്നുകൾക്കിടയിലെ താഴ്വാരത്ത് കാണുന്ന തണ്ണീർത്തടം എന്നാണ്. തൊട്ടിയെന്നാൽ താഴ്വാരം. മയ്യർ മുല ബ്രാഹ്മണ കുടുംബത്തിന്റെ പേരാണ്. മയ്യ ഇവർ നിന്ന് മൂല(സ്ഥലം) എന്നർത്ഥത്തിലാണ് മയ്യറെ മൂല. ഇങ്ങനെ യാണ് ഈ സ്ഥലത്തിന്റെ ഉല്പത്തി.

ഹേരൂർ സ്ഥലനാമ ചരിത്രം

ഹേരൂരിന്റെ പഴയ നാമകരണം പേരുരെന്നാണ്. തുളു, കന്നഡ ഭാഷകളി ലാണ് ഈ സംജ്ഞ ഉപയോഗിച്ചിട്ടുള്ളത്. പേർ' എന്നാൽ മുതിർന്നത്. വലി യത് എന്നാണ് അർത്ഥ വ്യാഖ്യാനം. ആന്ധ്രപ്രദേശത്തു നിന്നും കുടിയേ റിയ ബ്രാഹ്മണരുടെ ഇല്ലങ്ങൾ ഇവിടെയുണ്ട്.

ഇവരുടെത്തന്നെ മറ്റൊരു കുടുംബം ഷിറിയ പുഴയുടെ മറുകരയിലും കു ടിയേറ്റം നടത്തിയിട്ടുണ്ട്. ഇക്കരയിലുള്ളവർ പേരൂർക്കാരെന്നും അക്കരയി ലുള്ളവർ കിരിയൂർ എന്നും അറിയപ്പെട്ടു. ഇവരുടെ കുടിയേറ്റത്തെ തുടർന്ന് പ്രബലമായ നിരവധി മുസ്ലിം കുടുംബങ്ങളും ഇവിടെ താമസമാക്കി. മധ്യ കാലഘട്ടത്തിൽ ഭാഷാപരമായി 'പ' എന്നക്ഷരം 'ഹ' എന്ന അക്ഷരത്തി ലേക്ക് മാറിയതായി കാണുന്നു.

ഇപ്രകാരം പേരൂർ' 'ഹേരൂർ' ആയി മാറിയതാകാം. പാലു എന്നത് ഹാലു എന്ന രീതിയിൽ ഭാഷാന്തരമായിട്ടുണ്ട്. പഴയ കാലത്ത് കാടും മേടും നിറ ഞ്ഞതായിരുന്നു ഈ പ്രദേശം. ഹേരൂർ എന്നാൽ ആനകളുടെ നാട് എന്ന് പ ഴമക്കാർ പറയുന്നു. ഹേർ എന്നാൽ കന്നഡയിലും തുളുവിലും ആനയുടെ പേരിനെ കുറിക്കുന്നു


ഹേരൂർ മീപ്പിരി സ്കൂൾ പഴമയും പുതുമയും

ഹേരൂർ മീപ്പിരിയുടെ വിദ്യാഭ്യാസപരവും സാംസ്കാരികവുമായ വളർച്ചയ്ക്ക് പിന്നിൽ ഒട്ടേറെ പേരുടെ കഠിനാധ്വാനത്തിന്റെയും നിസ്വാർത്ഥ സേവനത്തിന്റെയും കഥകൾ പറയുവാനുണ്ട്. പശ്ചിമഘട്ട മല നിരകളി ലേക്കുള്ള പച്ചപട്ടുവിരിച്ച കൈവഴികളിലാണ് ഹേരൂർ പ്രദേശം. ചെറു കുന്നു കളും കുന്നുകൾക്കിടയിലൂടെ തഴുകിയൊഴുകി പോകുന്ന ഷിറിയ പുഴയും തോടുകളും തണ്ണീർത്തടങ്ങളുമുള്ള ഈ പ്രദേശം അരനൂറ്റാണ്ടുകൾക്ക് മുമ്പ് തീർത്തും ഒറ്റപ്പെട്ടതായിരുന്നു. നെല്ലും, തെങ്ങും, കവുങ്ങും കൃഷിയിൽ തല്പരരായവരെത്തി ചെറുകുന്നുകളുടെ ചെരുവുകളിലും മറ്റും കൂട്ടായ്മയിൽ മണ്ണിനോട് പടവെട്ടി അധ്വാനിച്ചാണ് വിവിധ കൃഷിയിറക്കിയത്.

പഴയകാലത്ത് മൂന്നുവിള നെൽപാടമായിരുന്ന ഇവിടെ കൃഷി ചെയ്യുന്ന തിനും മറ്റുമായി അന്യദേശത്തുനിന്നും ആളുകളെത്തിയിരുന്നു. എല്ലാ ആവ ശ്യങ്ങൾക്കുമുപരി ഭക്ഷണം മുഖ്യമായിരുന്ന അക്കാലത്ത് പട്ടിണി മാറ്റാനായി താഴ്ന്ന ജാതിയിൽപെട്ട പുലയരും, കോപ്പാളരും, മാവിലരും എത്തിയിരുന്നു. യഥേഷ്ടം മഴയും നല്ല നീരൊഴുക്കും ഉണ്ടായിരുന്ന കുന്നിടങ്ങൾ കർഷക രുടെ കൂട്ടായ അധ്വാനത്തിന്റെ ഫലമായി സമ്പൽസമൃദ്ധമാക്കിമാറ്റി. കാർഷിക പുരോഗതിയിലൂടെ ജീവിതനിലവാരം മെച്ചപ്പെട്ടെങ്കിലും വിദ്യാഭ്യാസ പിന്നോ കാവസ്ഥ സാംസ്കാരികമായ ഉയർച്ചയ്ക്ക് തടസ്സമായി നിന്നു.


അറിവിടത്തിന്റെ ഉറവിടം

ഹേരൂർ മീപ്പിരിയിലെ വിദ്യാഭ്യാസപരമായ ദുരവസ്ഥയ്ക്ക് പരിഹാരം കാണുന്നതിനായി പരേതനായ മൊയ്തീൻ കുഞ്ഞി ഹാജിയുടെ നേതൃത്വ ത്തിൽ കൂട്ടായ ആലോചനായോഗങ്ങൾ അക്കാലത്ത് നടന്നിരുന്നു. മീപ്പിരി സഹോദരങ്ങളുടെ കൂട്ടായ ചർച്ചകളിൽ നാട്ടിലെ കുരുന്നുകൾക്ക് പ്രാഥമിക വിദ്യാഭ്യാസം വേണമെന്ന ആലോചനയ്ക്ക് ഒടുവിൽ ഒരു പര്യവസാനം ഉണ്ടായി. ഇതുപ്രകാരം മൊയ്തീൻ കുഞ്ഞി ഹാജി തന്റെ കൈവശമുള്ള രണ്ട ക്കർ ഭൂമി സ്കൂൾ പണിയുന്നതിന് സൗജന്യമായി നൽകാമെന്ന് ഉറപ്പുനൽകി.

സ്കൂൾ പണിയുന്നതിന് സർക്കാറിലേക്കുള്ള കടലാസു പണിയിൽ മൂന്നേ ക്കർ സ്ഥലമെങ്കിലും സ്കൂൾ തുടങ്ങാൻ വേണമെന്ന സാങ്കേതിക തടസ്സം നീക്കാനായിരുന്നു പിന്നീടുള്ള ആലോചന. സ്കൂളിനടുത്ത് ഒരേക്കർ സ്ഥല മുള്ള മുഹമ്മദ് ഐ.പി പേരൂർ എന്ന വ്യക്തിയെ കണ്ട് സ്ഥലം ചോദിച്ചു. മറ്റൊരിടത്തുള്ള ഒരേക്കർ ഭൂമി ഇതിന് പകരമായി അദ്ദേഹത്തിന് നൽകി സ്കൂൾ പണിയുന്നതിനുള്ള തടസ്സങ്ങൾ നീക്കി.

ഓലപ്പുരയിൽ നിന്നും ഓടിലേക്കുള്ള ദൂരം ഒരുവർഷം മാത്രം. കാറ്റിലും മഴയിലും ഓലപ്പുരയിലുണ്ടായിരുന്ന സ്കൂൾ ഒരുരാത്രിയിൽ നിലംപൊത്തി യപ്പോൾ സ്കൂൾ മോഹങ്ങൾ അവസാനിച്ചുവെന്ന് ചിലരെല്ലാം കരുതി. ഓല പ്പുരയിൽ സ്ലേറ്റും പെൻസിലുമായി എത്തിയവർ മുപ്പതിലധികം പേർ

വിദ്യനൽകാൻ മുമ്പേ നടന്നവർ

വിദ്യാഭ്യാസപരമായ ദുരവസ്ഥയ്ക്ക് പരിഹാരം കാണുന്നതിനായി കൂട്ടായ ആലോചനായോഗങ്ങൾ നടന്നു. മീപ്പിരിയിലെ സഹോദരങ്ങളായ പരേതനായ മൊയ്തീൻ കുഞ്ഞി ഹാജി, അബ്ദുള്ള മാപ്പിരി എന്നിവരുടെ നേതൃത്തിൽ പള്ളിയിൽ വെച്ച് നടന്ന യോഗത്തിൽ പ്രദേശവാസികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നേടുന്നതിനായി സ്കൂൾ സ്ഥാപിക്കുന്നതിന് തീരു മാനമായി.

ഹേരൂർ മീപ്പിരി സ്കൂൾ എന്ന ആദ്യ ആശയം മൊയ്തീൻ കുഞ്ഞി ഹാ ജിയുടെ മനസ്സിലുദിച്ച ഒരു സ്വപ്ന ചിന്തയാണ്. ഈ ചിന്ത നാടിന്റെ വിദ്യാ ഭ്യാസ വികസനത്തിലേക്കെത്തിച്ചത് മൊയ്തീൻ കുഞ്ഞിയുടെ സൗഹൃദവ ലയമാണ്. സ്കൂളിനായുള്ള ചർച്ചകളും കടലാസു പണികളും പിന്നീട് അവ രുടെ കൂട്ടായ്മയിലൂടെ രൂപപ്പെട്ടു. ഉണ്ണാനും ഉടുക്കാനും പരിമിതമായ സൗകര്യം മാത്രം ഉണ്ടായിരുന്ന നാട്ടുകാർക്ക് സ്കൂൾ വിദ്യാഭ്യാസവും, അവിടെ നിന്നു കിട്ടുന്ന ലഘു ഭക്ഷണവും വലിയ ആശ്വാസമാണ് നൽകി യത്. 1972-73 കാലഘട്ടത്തിൽ തന്നെ വിദ്യാലയം വേണമെന്ന സമീപവാസി കളുടെ മുറവിളി അധികാരികളുടെ ചെവിയിലെത്തിയില്ല. തെങ്ങോല മെടഞ്ഞ് നാലുമരത്തൂണുകൾ നാട്ടി അതിൽ വളച്ചുവെച്ച ഒരു കെട്ടിടം ഇന്ന് പുതു മോടിയിലുള്ള കെട്ടിടത്തിലേക്ക് ഉയർന്നതിനും ഉയർത്തിയതിനും പിന്നിൽ ചിലരുടെ നിസ്വാർത്ഥമായ കരങ്ങളുണ്ട്

ഓലപ്പുരയിൽ നിന്നും ഓടിലേക്കുള്ള ദൂരം ഒരുവർഷം മാത്രം. കാറ്റിലും മഴയിലും ഓലപ്പുരയിലുണ്ടായിരുന്ന സ്കൂൾ ഒരുരാത്രിയിൽ നിലംപൊത്തി യപ്പോൾ സ്കൂൾ മോഹങ്ങൾ അവസാനിച്ചുവെന്ന് ചിലരെല്ലാം കരുതി. ഓല പ്പുരയിൽ സ്ലേറ്റും പെൻസിലുമായി എത്തിയവർ മുപ്പതിലധികം പേർ

അത്രയും കുട്ടികളുടെ വിദ്യാഭ്യാസം അവതാളത്തിലാക്ക തിരിക്കാൻ മുൻപന്തിയിൽ നിന്നത് കുറച്ചുപേർ മാത്രം. ഇവരുടെ നേതൃത്വത്തിൽ ഈ ചെറുസംഘം, സ്കൂൾ കുട്ടികളുടെ പഠനത്തിനായി പേരൂർ ജുമാമസ്ജിദ് മദ്രസ്സ യിലേക്കുമാറ്റി. പള്ളി അധികാരികളായ മുതവല്ലി മീപ്പിരി അബൂ ബക്കറും സെക്രട്ടറി അബ്ദുള്ള മിപ്പിരിയും ചേർന്നാണ് പിന്നീട് സ്കൂളിന്റെ പഠനകാര്യങ്ങൾക്ക് പള്ളി മദ്രസ്സയിൽ സൗകര്യം ചെയ്തുകൊടുത്തത്.

ഹേരൂരിൽ സ്ഥിരമായി സ്ഥലവും കെട്ടിടവും അടങ്ങിയ ഒരു സ്കൂൾ സ്ഥാപിക്കണമെന്ന ആശയം ആദ്യമായി മുന്നോട്ടു വെച്ചത് മീപ്പിരി സഹോദരങ്ങളായ മൊയ്തീൻ കുഞ്ഞി ഹാജി, മീപ്പിരി അബൂബക്കർ, മീപ്പിരി ഇബ്രാഹിം ഹാജി, മീപ്പിരി മുഹമ്മദ് ഹാജി, അബ്ദുള്ള മീപ്പിരി എന്നി വരായിരുന്നു. മൊയ്ദീൻ കുഞ്ഞി ഹാജിയുടെ വീട്ടാവശ്യ ത്തിനു കൊണ്ടുവന്ന ചെങ്കല്ലും മണലും ഉപയോഗിച്ചാണ് ഇന്ന് പ്രാഥമിക പഠനം നടത്തുന്ന കെട്ടിടത്തിന്റെ പണി നടത്തിയത്. ഇതിൽ ഒരു കെട്ടിടം ഉപയോഗപ്രദമല്ലാത്ത തിനാൽ പൊളിച്ചുമാറ്റിയിരുന്നു. സ്കൂളിന്റെ ആരംഭം മുതൽ രണ്ടു പതിറ്റാണ്ടുകാലത്തോളം പി.ടി.എ പ്രസി ഡന്റായിരുന്ന മൊയ്തീൻ കുഞ്ഞി ഹാജിയാണ് സ്കൂളി ന്റെയും നാടിന്റെയും സമഗ്രവികസനത്തിനായി മുന്നിട്ടു പ്രവർത്തിച്ചിരുന്നത്. തുടർന്ന് പി.ടി.എയുടെയും നാട്ടുകാ രുടെയും മറ്റും കൂട്ടായ്മയിൽ ഹൈസ്കൂൾ കെട്ടിടങ്ങളും മറ്റു അനുബന്ധ പ്രവർത്തികളും നടത്താനായി. തുടർന്ന് സർക്കാറിന്റെ സഹായത്തോടെ വൊക്കേഷണൽ ഹയർ സെക്കന്ററിക്കാവശ്യമായ കെട്ടിടങ്ങളും നിർമ്മിക്കാനായി