ഗവ വി എച്ച് എസ് എസ് ആര്യാട്/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
14:31, 1 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് ജി.വി.എച്ച്.എസ്സ്.എസ്സ്. ആര്യാട്/അക്ഷരവൃക്ഷം/മഹാമാരി എന്ന താൾ ഗവ വി എച്ച് എസ് എസ് ആര്യാട്/അക്ഷരവൃക്ഷം/മഹാമാരി എന്നാക്കി മാറ്റിയിരിക്കുന്നു: സമ്പൂർണ്ണയിലെ പേരിലേക്കുള്ള മാറ്റം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഹാമാരി

"മഹാമാരി"

വുഹാനിലെ തെരുവിൽ നീ പിറന്നുവീണ നാളിൽ നാം

അറിഞ്ഞതില്ല നിന്നിലെ
കാളകൂട വിസ്‌ഫോടനം

എങ്കിലും നീയെനിക്കു
പകർന്നു തന്ന നേരുകൾ

മറക്കുകില്ല മനുഷ്യരാശി
തുടിക്കുവോളം നാൾ വരെ


വീമ്പടിച്ചു വിരളി പൂണ്ട തമ്പുരാക്കന്മാരെ നീ

ഏത്തമിട്ടു ക്ഷമ പറഞ്ഞു
ഓച്ഛാനിച്ചു നിർത്തി നീ

ആണവായുധങ്ങൾ തൻ
പ്രഹരശേഷി തകർത്തു നീ

അണു വലുപ്പമുള്ള
ശത്രുവായ് വിലസി നീ

നേരമില്ല എന്നു ചൊല്ലി തിരക്കു നീ നടിച്ച നാൾ സ്മരണയായ്

നേരം കൊല്ലാൻ കാത്തിരുന്നു കണ്ണുകൾ ദ്രവിച്ചതും

ഇമ്പമുള്ള വീട്ടിൽ നീ ഈണമിട്ടു തന്നതും

കൂമ്പടഞ്ഞ വാസന തളിർക്കുവാൻ തുണച്ചതും


ഇല്ല ഞങ്ങൾ ജയിച്ചിടും തകർത്തിടും കൊറോണയെ

എങ്കിലും എനിക്കു നീ കാട്ടി തന്നറിവുകൾ

നെഞ്ചിലേറ്റി ശക്തിയോടെ കുതിച്ചിടും നിസംശയം

നീ പകർന്നു നൽകിയ
ഊർജ്ജത്താൽ നിസംശയം
 

ഐശ്വര്യ
പ്ലസ് വൺ ജി വി എച്ച് എസ്സ് ആര്യാട്
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - കവിത