ജി.യു. പി. എസ്. കടമ്പഴിപ്പുറം/തിരികെ വിദ്യാലയത്തിലേക്ക് 21

12:18, 1 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gups20352 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കോവിഡ് മഹാമാരിയുടെ പ്രതിസന്ധി ഘട്ടത്തിലും കുഞ്ഞുങ്ങൾക്ക് പ്രതീക്ഷയുടെ തിരി വെട്ടമായി 2021 നവംബർ - 1ന് കുട്ടികളെ രണ്ട് ബാച്ചുകളാക്കി സ്കൂൾ പുനരാരംഭിച്ചു. ഒന്നര വർഷത്തെ ഗൃഹപഠനത്തിൽ നിന്നും വിദ്യാലയാന്തരീക്ഷത്തിലെത്തിയ എത്തിയ കുട്ടികൾക്ക് അറിവിന്റെ ദീപം തെളിയിച്ചു കൊണ്ട് വിദ്യാലയ മുത്തശ്ശി സ്വീകരിച്ചു. ആനയും വാദ്യമേളങ്ങളുമായി കുട്ടികൾ അറിവിന്റെ മുറ്റത്ത് ആഹ്ലാദത്തിലാടി.