ജി.യു. പി. എസ്. കടമ്പഴിപ്പുറം/അക്ഷരവൃക്ഷം/ഒരുമയുടെ ബലം
ഒരുമയുടെ ബലം
ലോകമാകെ ഭീതിയിലാഴ്ത്തിയ മഹാമാരിയാണ് കൊറോണ എന്ന കോവിഡ് 19. മനുഷ്യ ജീവനുകളെ കാർന്നുതിന്നുന്ന ഒരു വിപത്തായി ഇത് മാറിക്കഴിഞ്ഞിരിക്കുന്നു .ചൈനയിലെ വുഹാൻ നഗരത്തിലെ വെറ്റ് മാർക്കറ്റിൽ നിന്നാണ് ഇവയുടെ ഉത്ഭവം എന്ന് പറയപ്പെടുന്നു.പല ലോക രാഷ്ട്രങ്ങളിലും ദിനംപ്രതി ലക്ഷക്കണക്കിന് ജീവനുകളാണ് ഈ വൈറസ് ബാധ കാരണം പൊലിഞ്ഞു പോയത്. നമ്മുടെ ഭാരതത്തിലും ഇരയുടെ സാന്നിധ്യം ഉണ്ട്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ഈ മഹാമാരി സ്രവങ്ങളിലൂടെയും സ്പർശനത്തിലൂടെയുമാണ് പകരുന്നത്. രോഗിയും രോഗവാഹകരും മനുഷ്യർ തന്നെ ആകുന്ന അവസ്ഥയാണിത്. ഈ മഹാവിപത്തിൽ നിന്ന് നമ്മെ സംരക്ഷിക്കാൻ നമുക്ക് മാത്രമെ കഴിയൂ. ഭയത്തെക്കാൾ ജാഗ്രതയാണ് നാം ഈ കാര്യത്തിൽ കൈ കൊള്ളേണ്ടത്.കോവിഡിനെ തുരത്താൻ വ്യക്തി ശുചിത്വവും സാമൂഹിക അകലവും പാലിക്കുക എന്നതാണ് പ്രധാനമായും നാം ചെയ്യേണ്ടത്. കൈകൾ വൃത്തിയായി സോപ്പോ സാനിറ്റൈസറുകളോ ഉപയോഗിച്ച് കഴുകുക, പുറത്തു പോകുമ്പോൾ മാസ്ക് ഉപയോഗിക്കുക, തുമ്മുമ്പോഴോ ചുമയ്ക്കുമ്പോഴോ തൂവാല ഉപയോഗിച്ച് മുഖം പൊത്തുക, ഹസ്തദാനം ഒഴിവാക്കുക, അനാവശ്യ ആശുപത്രി സന്ദർശനം ഒഴിവാക്കുക, വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. ഇങ്ങനെയൊക്കെ ഒരു പരിധി വരെ കോവിഡിനെ തടയാൻ നമുക്ക് കഴിയും. ഡോക്ടർമാരും നഴ്സ്മാരും ആരോഗ്യ പ്രവർത്തകരും പോലീസും മറ്റ് ഭരണാധികാരികളും പറയുന്ന നിർദ്ദേശങ്ങൾ ഏറ്റെടുത്ത് നമുക്ക് ഒറ്റക്കെട്ടായി കോവിഡ് എന്ന വിഷവിത്തിനെ തുരത്തി ബ്രേക്ക് ദ ചെയ്ൻ എന്ന ആശയവുമായി മുന്നോട്ട് നീങ്ങാം.
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചെർപ്പുളശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചെർപ്പുളശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പാലക്കാട് ജില്ലയിൽ 01/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം