ജി.എച്ച്.എസ്.എസ്. കാവനൂർ. ഇളയൂർ/ആർട്‌സ് ക്ലബ്ബ്

11:03, 1 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48022 (സംവാദം | സംഭാവനകൾ) (Arts club)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജി. എച്ച്. എസ്. എസ്. കാവന‍ൂർ ആർട്സ് ക്ലബ്ബ് വർഷങ്ങളായി മികച്ച പ്രവർത്തനം നടത്തിക്കൊണ്ടിരിക്ക‍ുന്ന‍ു. എല്ലാ തരം കലകളെയ‍ും പ്രോത്സാഹിപ്പിക്ക‍‍ുകയ‍ും പരിശീലനം നൽക‍ുകയ‍ും ചെയ്യ‍ുന്ന‍ു. ഓരോ വിദ്യാർഥി.‍യ‍ും കഴിവുകളിൽ വിഭിന്നരും മികച്ചവരുമാണ്. അവരുടെ കഴിവുകളിൽ ആത്മവിശ്വാസം നൽകി   മികച്ച രീതിയിൽ കഴിവുകൾ വളർത്തി എടുക്കുക എന്ന ലക്ഷ്യത്തോടെ" യാണ് ആർട്സ് ക്ലബ്‌ "രൂപീകരിച്ചത്. ഓൺലൈൻ ആയും ഓഫ്‌ലൈൻ ആയും ദിവസങ്ങളുടെ പ്രത്യേകത അനുസരിച്ചും വിവിധ മത്സരങ്ങൾ ആർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു വരുന്നു. ചിത്രകല അദ്ധ്യാപിക താഹിറ നേത‍ൃത്വം നൽക‍ുന്ന‍ു. പ്രവേശനോത്സവത്തോടന‍ുബന്ധിച്ച‍ും പ‍ുത‍ുവത്സര ദിനത്തോടന‍ുബന്ധിച്ച‍ും ശിശ‍ു സൗഹ‍ൃദ ചിത്ര പ്രദർശനങ്ങൾ നടത്തി. പാഴ്‍വസ്ത‍ുക്കൾ കൊണ്ട് കര കൗശല വസ്ത‍ുക്കള‍ുടെ നിർമ്മാണ മത്സരം സംഘടിപ്പിച്ച‍ു.

ആർട്ട് ഗാലറി

1 കര കൗശല വസ്ത‍ുക്കള‍ുടെ പ്രദർശനം

2 പാഴ്‍വസ്ത‍ുക്കൾ കൊണ്ട് നിർമ്മിച്ച മനോഹര ശില്പങ്ങൾ

3 ലോൿഡൗൺ സമയത്ത് ക‍ുട്ടികൾ വരച്ച ച‍ുമർചിത്രങ്ങൾ

4 നവംബർ 1 പ്രവേശനോത്സവം

നവംബർ 1 പ്രവേശനോത്സവത്തോടനുബന്ധിച്ചു കോവിഡ്,ലഹരി ഉപയോഗം എന്നിവക്കെതിരെയുള്ള പ്രതിരോധം വിഷയമാക്കി "പോസ്റ്റർ രചന "നടത്തി.വിദ്യാർത്ഥികളുടെ രചനകൾ പ്രവേശനദിനത്തിൽ സ്കൂളിൽ പ്രദർശിപ്പിച്ചു .