വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/അക്ഷരവൃക്ഷം/നീതിയുടെ മഹത്വം

Schoolwiki സംരംഭത്തിൽ നിന്ന്
10:45, 1 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് വി.പി.എസ്.എച്ച്.എസ്.എസ് ഫോർ ബോയിസ് വെങ്ങാനൂർ/അക്ഷരവൃക്ഷം/നീതിയുടെ മഹത്വം എന്ന താൾ വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/അക്ഷരവൃക്ഷം/നീതിയുടെ മഹത്വം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നീതിയുടെ മഹത്വം

ഒരു വേനൽക്കാല കൊട്ടാരം. പണിയാൻ ഒരിക്കൽ ഒരു രാജാവ് തിരുമാനിച്ചു. അദ്ദേഹത്തിന്റെ മന്ത്രി അതിനു പറ്റിയ ഒരു സ്ഥലം കണ്ടുപിടിച്ചു. രാജാവ് ആ സ്ഥലം സന്ദർശിച്ചപ്പോൾ അവിടെ അടുത്തു ഒരു കർഷകന്റെ വീട് കണ്ടു.കർഷകന്റെ വീട് അവിടെ നിന്നും നീക്കം ചെയ്യണമെന്ന് രാജാവ് തീരുമാനിച്ചു. അദ്ദേഹം കർഷകനെ വിളിച്ച് പറ‍ഞ്ഞു. “നീ ഇവിടെ നിന്നും ഒഴിഞ്ഞ് പോകണം നിനക്ക് ഞാൻ നല്ല തുക തരാം”

                ഇത് കേട്ട് ക‍ർഷകൻ പറഞ്ഞു. “എടോ വിഡ്ഢി! നിനക്ക് നിന്റെ ജീവിതത്തിൽ ഒരിക്കലും കാണാൻ കഴിയാത്ത ഒരു സംഖ്യ അതിന് പ്രതിഫലമായി തരാം എന്നെല്ലാം ഞാൻ പറഞ്ഞു. പിന്നെ എന്തുകൊണ്ട് നിനക്ക് ഇവിടെ നിന്ന് മാറി താമസിച്ച്കൂടെ”
          അപ്പോൾ കർഷകൻ താഴ്മയോടെ പറഞ്ഞു. “തമ്പുരാനെ ഇത് എന്റെ പൂർവ്വികരുടെ സ്ഥലമാണ്. എന്റെ  പിതാവ് ഇവിടെയാണ് ജനിച്ചത് ഞാനും ഇവിടെ കൊണ്ട് ഓർമ്മകളെ വിലയ്ക്കു വാങ്ങാൻ കഴിയില്ല.”
                 പൂർവ്വികരോടും പൈത്യകമായി കട്ടിയ സ്വത്തിനോടുമുള്ള കർഷകന്റെ സ്നേഹം കണ്ട് രാജാവിന് പ്രീതി തോന്നി. രാജാവ് ആ കുടിലിന് അരികിൽ തന്നെ തന്റെ കൊട്ടാരം പണിതു. രാജാവ് അഭിമാനത്തോടെ പറഞ്ഞു. “എന്റെ കൊട്ടാരത്തിൽ ഭംഗിയും ആ കുടിലിൽ പൈത്യകവും നില നിൽക്കുന്നുണ്ട്”
 പൈത്യകം അമൂല്യമാണ് 
ABHISHEK A
8 A വി.പി.എസ്.എച്ച്.എസ്.എസ് ഫോർ ബോയ്സ് വെങ്ങാനൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - കഥ