സാൻതോം എച്ച്.എസ്. കണമല/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂൾ നിൽക്കുന്ന പ്രദേശത്ത് പ്രചാരത്തിലുള്ള നാടോടികലകളും സാഹിത്യവും അവിടുത്തെ സംസ്കാരത്തിന്റെ മുദ്രകളാണ്. അത്കൊണ്ട് തന്നെ തങ്ങളുടെ സംസ്കാരത്തെ തിരിച്ചറിയുവാനും അവയെ തിരിച്ചു പിടിക്കാനും കഴിയുന്ന രീതിയിൽ കുട്ടികൾക്ക് ഏറ്റെടുക്കാൻ കഴിയുന്ന ഫലപ്രദമായ ഒരന്വേഷണാത്മക ഭാഷാപ്രോജക്ട് പ്രവർത്തനമാണ് നാടോടി വിജ്ഞാനകോശ നിർമ്മാണം. കുട്ടികളുടെ താല്പര്യം പരിഗണിച്ച് അവരെ നാട്ടറിവിന്റെയും നാടോടി കലകളുടെയും പ്രദേശത്തിന്റെ തനതായ ഭാഷാപ്രയോഗങ്ങളുടെയും മേഖലകളിലെ വിവരം ശേഖരിക്കുന്നു. പിന്നീട് ഓരോഗ്രൂപ്പും തങ്ങളേറ്റെടുത്തിരിക്കുന്ന മേഖലകളിൽ ഉൾപ്പെട്ടിരിക്കുന്ന വിവരങ്ങളെക്കുറിച്ച് കുറിപ്പ് തയ്യാറാക്കുന്നു. തുടർന്ന് തയ്യാറാക്കിയ കുറിപ്പുകളെല്ലാം അ കാരാദിക്രമത്തിൽ അടുക്കി , വിജ്ഞാനകോശമായി രൂപപ്പെടുത്തുന്നു

നാടൻ പ്രയോഗങ്ങൾ അർത്ഥം
അതിയാൻ അദ്ദേഹം(ഭാര്യ ഭർത്താവിനെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന പദം)
അയമോത്യം ഐകമത്യം
ഇച്ചിര അല്പം
ഈടി കയ്യാല
ഈണ്ടി കയ്യാല
ഒത്തിരി ധാരാളം
ഓർപ്പിക്കുക ഓർമ്മിപ്പിക്കുക
കണ്ടമാനം ധാരാളം
കാറുക കരയുക
കരോട്ട് മുകളിൽ
കാലാ പറമ്പ്
കൊറച്ച് അല്പം
തൊടി മുറ്റം
പര്യമ്പുറം വീടിന്റെ പുറകുവശം
മുഞ്ഞി മുഖം
മൂക്കുമുട്ടെ വയറുനിറച്ച്
മൊന്ത വെള്ളമെടുക്കുന്നതിനുള്ള ഒരു പാത്രം
മോന്ത മുഖം
മോളിൽ മുകളിൽ