ജി.യു.പി.എസ്.എടത്തറ/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്

01:16, 1 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21732-pkd (സംവാദം | സംഭാവനകൾ) ('സാമൂഹ്യ ശാസ്ത്രം ക്ലബ് പ്രവർത്തനങ്ങൾ സാമൂ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സാമൂഹ്യ ശാസ്ത്രം

     ക്ലബ് പ്രവർത്തനങ്ങൾ

സാമൂഹ്യ അവബോധം ഉള്ള ഭാവി പൗരന്മാരെ വാർത്തെടുക്കുന്നതിനുതകുന്ന പ്രവർത്തനങ്ങൾ ആണ് നഴ്സറി, എൽ.പി, യു.പി വിഭാഗങ്ങളിലായി സാമൂഹ്യ ശാസ്ത്ര ക്ലബ് നടത്തിവരുന്നത്. വിവിധ ദിനാചരണങ്ങളും അനുബന്ധ പ്രവർത്തനങ്ങളും നല്ല രീതിയിൽ നടത്തിവരുന്നു. 🌺 സാമൂഹ്യ ശാസ്ത്ര ക്ലബ് ഉദ്ഘാടനം - July-21 -ന് വിവിധ ശാസ്ത്ര ക്ലബ്ബുകളുടെ ഉദ്ഘാടനം ബഹു AEO ബിന്ദു ടീച്ചർ നിർവഹിച്ചു. ഡയറ്റ് ഫാക്കൽട്ടി മുകുന്ദൻ സർ വിശിഷ്ട അതിഥിയായിരുന്നു. ഓൺലൈൻ അസംബ്ലിയിൽ ആയിരുന്നു പരിപാടി. 🌺 ഹിരോഷിമ ദിനം - ആഗസ്റ്റ് 6 ഹിരോഷിമ ദിന പ്രവർത്തനങ്ങൾ ഓൺലൈൻ ആയി നടത്തി. ബഹു . മുൻ പ്രധാന അധ്യാപകൻ ശങ്കരനാരായണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സഡാക്കോ കൊക്കു നിർമാണം ശ്രദ്ധേയമായി. നാഗസാക്കി ദിനം, ക്വിറ്റ് ഇന്ത്യാ ദിനം എന്നിവയും ആചരിച്ചു. 🌺 സ്വാതന്ത്ര്യ ദിനം . ഓൺലൈൻ പരിപാടികൾക്കു പുറമേ സ്കൂളിൽ അധ്യാപകർ നടത്തിയ പ്രവർത്തനങ്ങൾ ഉണ്ടായിരുന്നു. ബഹു. HM in charge വേണുഗോപാലൻ മാസ്റ്റർ പതാക ഉയർത്തി. 🌺 അധ്യാപകദിനം - സെപ്തംബർ 5 ന് ഓൺ ലൈൻ ആയി കുട്ടികൾക്ക്‌ പ്രവർത്തനങ്ങൾ നല്കി. കുട്ടികൾക്ക് അധ്യാപകരാകാനുള്ള അവസരം നല്കുകയുണ്ടായി. 🌺 ഗാന്ധി ജയന്തി. ഒക്ടോബർ രണ്ട് ഓൺലൈൻ പ്രവർത്തനങ്ങൾ നല്ലി. ക്വിസ്, പതിപ്പ്, ചാർട്ട് നിർമാണം, ചിത്രരചന, വേഷധാരണം മുതലായവ. 🌺 ശിശു ദിനം - നവംബർ 14 ന് ശിശു ദിനം സ്കൂളിൽ വെച്ച് നടത്താനും ഓൺലൈൻ പ്രവർത്തനങ്ങളായി നല്കാനും കഴിഞ്ഞു. 🌺 സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം - വിവിധ പരിപാടികൾ നടപ്പിലാക്കി. ക്വിസ് ദേശഭക്തി ഗാനം എന്നിവ ജില്ലാ തലത്തിൽ വരെ സമ്മാനം നേടാൻ കഴിഞ്ഞു. സ്കൂൾ ചരിത്ര രചന നടത്തി. പ്രധാനമന്ത്രിക്കു പോസ്റ്റ് കാർഡു കാർഡുകളിൽ കത്തയക്കുന്ന പരിപാടിയിൽ കുട്ടികൾക്ക് പങ്കെടുക്കാൻ കഴിഞ്ഞു. 🌺 റിപ്പബ്ലിക് ദിനം - ജനുവരി 26 - ന് സ്കൂളിൽ ബഹു. HM .K H ബീന ടീച്ചർ പതാക ഉയർത്തി. അധ്യാപകരുടെ വിവിധ പരിപാടികൾ നടത്തുകയുണ്ടായി. ഓൺലൈൻ പരിപാടികളിൽ കുട്ടികൾ പങ്കെടുത്തു.