ജി.യു.പി.എസ്.എടത്തറ/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സാമൂഹ്യ ശാസ്ത്രം

               #സാമൂഹ്യ അവബോധം ഉള്ള ഭാവി പൗരന്മാരെ വാർത്തെടുക്കുന്നതിനുതകുന്ന പ്രവർത്തനങ്ങൾ ആണ് നഴ്സറി, എൽ.പി, യു.പി വിഭാഗങ്ങളിലായി സാമൂഹ്യ ശാസ്ത്ര ക്ലബ് നടത്തിവരുന്നത്. വിവിധ ദിനാചരണങ്ങളും അനുബന്ധ പ്രവർത്തനങ്ങളും നല്ല രീതിയിൽ നടത്തിവരുന്നു.
               #സാമൂഹ്യ ശാസ്ത്ര ക്ലബ് ഉദ്ഘാടനം - July-21 -ന് വിവിധ ശാസ്ത്ര ക്ലബ്ബുകളുടെ ഉദ്ഘാടനം ബഹു AEO ബിന്ദു ടീച്ചർ നിർവഹിച്ചു. ഡയറ്റ് ഫാക്കൽട്ടി മുകുന്ദൻ സർ വിശിഷ്ട അതിഥിയായിരുന്നു. ഓൺലൈൻ അസംബ്ലിയിൽ ആയിരുന്നു പരിപാടി.
               #ഹിരോഷിമ ദിനം - ആഗസ്റ്റ് 6 ഹിരോഷിമ ദിന പ്രവർത്തനങ്ങൾ ഓൺലൈൻ ആയി നടത്തി. ബഹു . മുൻ പ്രധാന അധ്യാപകൻ ശങ്കരനാരായണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സഡാക്കോ കൊക്കു നിർമാണം ശ്രദ്ധേയമായി. നാഗസാക്കി ദിനം, ക്വിറ്റ് ഇന്ത്യാ ദിനം എന്നിവയും ആചരിച്ചു.
               #സ്വാതന്ത്ര്യ ദിനം . ഓൺലൈൻ പരിപാടികൾക്കു പുറമേ സ്കൂളിൽ അധ്യാപകർ നടത്തിയ പ്രവർത്തനങ്ങൾ ഉണ്ടായിരുന്നു. ബഹു. HM in charge വേണുഗോപാലൻ മാസ്റ്റർ പതാക ഉയർത്തി.
             #അധ്യാപകദിനം - സെപ്തംബർ 5 ന് ഓൺ ലൈൻ ആയി കുട്ടികൾക്ക്‌ പ്രവർത്തനങ്ങൾ നല്കി. കുട്ടികൾക്ക് അധ്യാപകരാകാനുള്ള അവസരം നല്കുകയുണ്ടായി.
              #ഗാന്ധി ജയന്തി. ഒക്ടോബർ രണ്ട് ഓൺലൈൻ പ്രവർത്തനങ്ങളുടെ ഭാഗമായി ക്വിസ്, പതിപ്പ്, ചാർട്ട് നിർമാണം, ചിത്രരചന, വേഷധാരണം മുതലായവ  സംഘടിപ്പിച്ചു.
             #ശിശു ദിനം - നവംബർ 14 ന് ശിശു ദിനം സ്കൂളിൽ വെച്ച് നടത്താനും ഓൺലൈൻ പ്രവർത്തനങ്ങൾ നല്കാനും കഴിഞ്ഞു. 
             #സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം - വിവിധ പരിപാടികൾ നടത്തി. ക്വിസ് ദേശഭക്തി ഗാനം എന്നിവ ജില്ലാ തലത്തിൽ വരെ സമ്മാനം നേടാൻ കഴിഞ്ഞു. സ്കൂൾ ചരിത്ര രചന നടത്തി. പ്രധാനമന്ത്രിക്കു പോസ്റ്റ് കാർഡു കാർഡുകളിൽ കത്തയക്കുന്ന പരിപാടിയിൽ കുട്ടികൾക്ക് പങ്കെടുക്കാൻ കഴിഞ്ഞു.
             #റിപ്പബ്ലിക് ദിനം - ജനുവരി 26 - ന് സ്കൂളിൽ ബഹു. HM .K H ബീന ടീച്ചർ പതാക ഉയർത്തി. അധ്യാപകരുടെ വിവിധ പരിപാടികൾ നടത്തുകയുണ്ടായി. ഓൺലൈൻ പരിപാടികളിൽ കുട്ടികൾ പങ്കെടുത്തു.