ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂൾ പള്ളം/ഫിലിം ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
21:45, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (ബുക്കാനാൻ ഇൻസ്റ്റിറ്റ്യൂഷൻ.ജി.എച്ച്.എസ്സ്.പള്ളം/ഫിലിം ക്ലബ്ബ് എന്ന താൾ ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂൾ പള്ളം/ഫിലിം ക്ലബ്ബ് എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Schoolwikihelpdesk മാറ്റി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ബുക്കാനൻ ഫിലിം ക്ലബ്ബ്

       പള്ളം, ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂളിൽ ഒരു ഫിലിം ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു. കുട്ടികളിൽ സിനിമ ആസ്വാദനത്തിനുള്ള താല്പര്യം ഉണർത്തുക എന്നതാണ് ലക്ഷ്യം. കുട്ടികളെ പ്രശസ് ലോകസിനിമകളെയും ഇന്ത്യൻ സിനിമകളെയും അതിൽ തന്നെ മികച്ച മലയാള സിനിമകളെയും പരിചയപ്പെടുത്തുന്നു. ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലുള്ള സിനിമകളും പ്രദർശിപ്പിക്കുന്നു. ഒരു കലാരൂപമെന്ന നിലയിൽ സിനിമയുടെ രൂപപ്പെടൽ മുതൽ അതിൻ്റെ തീയേറ്റർ അരങ്ങേറ്റം വരെയുള്ള വളർച്ചാ ഘട്ടങ്ങൾ മനസ്സിലാക്കാൻ അവസരം നൽകുന്നു. പ്രശസ്ത തിരക്കഥകളുടെ വായനയും ചർച്ചയും പ്രോത്സാഹിപ്പിക്കുന്ന ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ഹൈടെക് ക്ലാസ്സ് റൂം സംവിധാനം പ്രയോജനപ്പെടുത്തി മാസത്തിൽ ഒരു സിനിമ അംഗങ്ങളെ പരിചയപ്പെടുത്താൻ ശ്രമിക്കുന്നു. സ്കൂൾ ലൈബ്രറിയിൽ തിരക്കഥകൾ ക്രമീകരിക്കാൻ ശ്രദ്ധിക്കുന്നുണ്ട്.ഒൻപതാം ക്ലാസ്സിൽ തിരക്കഥാ രചന കേരളപാഠാവലിയോടനുബ്ധിച്ച് പഠിക്കുന്ന കുട്ടികൾക്ക് സിനിമാ ചരിത്രപരിചയം പഠന സംബന്ധമായ ഒരു റഫറൻസ് കൂടിയായി ഉപയോഗപ്പെടുത്താൻ സാധിക്കുന്നു.  20 കുട്ടികൾ ഫിലിം ക്ലബ്ബിൽ അംഗങ്ങളായുണ്ട്. സ്ത്രീ ശാക്തീകരണം കേന്ദ്ര വിഷയമാക്കിയ ഒരു ഷോർട്ട്ഫിലിം നിർമ്മാണ രംഗത്തേക്ക് കടക്കാൻ ഉള്ള ആലോചനകളും പ്രാരംഭ ഘട്ടത്തിലെത്തിയിട്ടുണ്ട്. ഭാഷാ അദ്ധ്യാപകരാണ് ക്ലബ്ബ് പ്രവർത്തനങ്ങൾ ക്രമീകരിക്കുന്നത്.