ശ്രീകൃഷ്ണ എച്ച് എസ് എസ് ഗുരുവായൂർ/അക്ഷരവൃക്ഷം/ആദി കൈലാസ യാത്ര

Schoolwiki സംരംഭത്തിൽ നിന്ന്
21:28, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (ശ്രീ കൃഷ്ണ എച്ച് എസ് ഗുരുവായൂർ/അക്ഷരവൃക്ഷം/ആദി കൈലാസ യാത്ര എന്ന താൾ ശ്രീകൃഷ്ണ എച്ച് എസ് എസ് ഗുരുവായൂർ/അക്ഷരവൃക്ഷം/ആദി കൈലാസ യാത്ര എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Schoolwikihelpdesk മാറ്റി: അക്ഷരത്തെറ്റ് തിരുത്തൽ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ആദി കൈലാസ യാത്ര

ഹിമാലയമെന്ന മഹാ വിസ്മയം മനസ്സിലാക്കാൻ നാം ആദി കൈലാസത്തിലൂടെ കടന്നുപോകണമെന്നും ആ പുസ്തകം നമ്മെ ഓർമ്മിപ്പിക്കുന്നു. വിശ്വ പ്രകൃതിയുടെ അചഞ്ചലശൃംഗങ്ങളുടേയും മഹാനദികളുടേയും മുമ്പിൽ നാം മനുഷ്യർ നിസ്സാരമാണെന്ന് രാമചന്ദ്രന്റെ ഗ്രന്ഥങ്ങൾ ഓർമ്മിപ്പിക്കുന്നു. രാമചന്ദ്രന്റെ മൂന്നാംയാത്ര ഒരധ്യാത്മിക യാത്ര കൂടിയാണ്. വേദങ്ങളും പുരാണങ്ങളും മഹാകാവ്യങ്ങളും മുമ്പേപോയ മഹായോഗികളുടെ ജ്ഞാനാന്വേഷണങ്ങളുമെല്ലാം ഗ്രന്ഥകാരന് വഴികാട്ടിക്കൊണ്ട് കൂടെയുണ്ട്.

കൈലാസം, മാനസസരസ്സ്, അമർനാഥ് , ചതുർധാമയാത്രകളിൽ മാത്രം ഒതുങ്ങുന്നതല്ല ഹിമാലയ യാത്രകൾ. കിഴക്കൻ ഹിമാലയത്തിലും , കുമയൂൺ ഹിമാലയത്തിലും ഹിമാചൽ പ്രദേശിലെ ഹിമഭൂമികളിലും ഭരതീയസംസ്കാരവുമായി ബന്ധപ്പെട്ട നിരവധി പുണ്യസ്ഥലങ്ങൾ ഇന്നും സ്ഥിതി ചെയ്യുന്നുണ്ട്. തികച്ചും കഠിനമായ യാത്രകളാണ് ഇവയിൽ ഭൂരിപക്ഷവും. ഹിമാലയത്തിന്റെ മടിത്തട്ടിൽ ചക്രവാളത്തെ ചുംബിച്ച പോലെ നിലകൊള്ളുന്ന ഹിമക്കൊടുമുടികളും, താഴ്ന്നിറങ്ങിക്കിടക്കുന്ന വിശാലമായ പച്ചപ്പുൽമേടുകളും പുഷ്പപ്രപഞ്ചവും നീലാംബരത്തിന്റെ മനോഹാരിത ഒപ്പിയെടുക്കുന്ന ഒന്നാണ് കുമയൂൺ ഹിമാലയം. കുമയൂൺ ഹിമാലയത്തെ വർണ്ണിക്കുന്ന ഈ വരികളാണ് ആ യാത്രാവിവിരണത്തിൽ എനിക്ക് വളരെ അധികം ഇഷ്ടപ്പെട്ടത്.

അനാമിക ടി ഡി
9 D ശ്രീ കൃഷ്ണ എച്ച് എസ് ഗുരുവായൂർ
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 31/ 01/ 2022 >> രചനാവിഭാഗം - ലേഖനം