ജി.എച്ച്. എസ്.എസ്. ഒതുക്കുങ്ങൽ/ജൂനിയർ റെഡ് ക്രോസ്
![](/images/thumb/6/6f/19058-jrc6.jpeg/250px-19058-jrc6.jpeg)
1828 May 8 ന് സ്വിറ്റ്സർലൻഡിലെ ജനീവ പട്ടണത്തിൽജനിച്ച മനുഷ്യസ്നേഹിയായ ജീൻ ഹെൻട്രി ഡ്യൂനൻറ് രൂപംകൊടുത്ത അന്തർദേശീയ ജീവകാരുണ്യ പ്രവർത്തന സംഘടനയാണ് റെഡ് ക്രോസ് സൊസൈറ്റി. ജീൻ ഹെൻട്രി ഡ്യൂനൻറിൻറ ജന്മദിനം മെയ് 8 ലോകമെമ്പാടും റെഡ്ക്രോസ് ദിനമായി ആഘോഷിക്കുന്നു. 1925 ഇന്ത്യയിൽ ജെ ആർ സി പ്രവർത്തനമാരംഭിച്ചു. മലയാളക്കരയിലെ ആദ്യ ജെ ആർ സി യൂണിറ്റ് ആരംഭിച്ചത് പാലക്കാട് സെൻറ് തോമസ് മിഷൻ സ്കൂളിലാണ്.
![](/images/thumb/2/26/19058-jrc2.jpeg/300px-19058-jrc2.jpeg)
പ്രധാനമായും മൂന്നു ലക്ഷ്യങ്ങൾ അടിസ്ഥാനമാക്കിയാണ് ജെ ആർ സി വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്നത്
1) ആരോഗ്യം അഭിവൃദ്ധിപ്പെടുത്തുക
2) പരോപകാര പ്രവർത്തനം
3) അന്താരാഷ്ട്ര സൗഹൃദം സംപുഷ്ടമാക്കൽ എന്നിവയാണ്
നിലവിൽ A ലെവലിൽ നിന്നും 58 കുട്ടികളും B ലെവലിൽ നിന്നും 51 കുട്ടികളും C ലെവലിൽ നിന്നും 33 കുട്ടികളും സ്കൂൾ ജെ ആർ സിയിൽ ഉൾപ്പെട്ടിട്ടുണ്ട്.