എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/മറ്റ്ക്ലബ്ബുകൾ/എനർജി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
21:02, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/മറ്റ്ക്ലബ്ബുകൾ-17/എനർജി ക്ലബ്ബ് എന്ന താൾ എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/മറ്റ്ക്ലബ്ബുകൾ/എനർജി ക്ലബ്ബ് എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

എനർജി ക്ലബ്ബ്

      ഊർജ സംരക്ഷണത്തിന്റെ ആവശ്യകതയും ഊർജോപഭോഗത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചുമുള്ള അവബോധം കുട്ടികളിൽ ഉണ്ടാക്കുകയുമാണ് എനർജി ക്ലബ്ബിന്റെ ലക്ഷ്യം. 2011-ലാണ് എനർജി ക്ലബ്ബ് ഊർജസ്വലതയോടെ പ്രവർത്തിച്ചു തുടങ്ങിയത്. കെ എസ് ഇ ബി യുടെ നേതൃത്വത്തിലായിരുന്നു പ്രവർത്തനങ്ങൾ. മീറ്റർ റീഡിംഗ് കെ എസ് ഇ ബി ഉദ്യോഗസ്ഥർക്കു മാത്രമല്ല തങ്ങൾക്കും പ്രാപ്യമാണെന്നു മനസ്സിലാക്കാൻ സാധിച്ചു. മീറ്ററിന്റെ പ്രവർത്തനത്തകരാറ് കണ്ടുപിടിക്കുന്നതിനും പരിഹരിക്കുന്നതിനും സാധിച്ചു. ഊർജസംരക്ഷണമെന്നാൽ ഊർജം ഉപയോഗിക്കാതിരിക്കലല്ല ഊർജത്തിന്റെ കാര്യക്ഷമമായ ഉപയോഗമാണെന്ന മുദ്രാവാക്യത്തിലൂന്നിയാണ് ക്ലബ്ബ് പ്രവർത്തനങ്ങൾ. ഉപന്യാസ രചന,  ചിത്രരചന, കാർട്ടൂൺ, പ്രശ്നോത്തരി മത്സരങ്ങൾ സംഘടിപ്പിക്കാറുണ്ട്. 
     എനർജി മാനേജ്‌മെന്റ് സെന്ററിന്റെ ആഭിമുഖ്യത്തിൽ നടന്ന ഉപന്യാസ രചന മത്സരത്തിൽ കുമാരി അനഘ രാഘവൻ സംസ്ഥാന തലത്തിലേക്ക് അർഹത നേടിയിട്ടുണ്ട്. ഇൻവെസ്റ്റിഗേറ്റിവ് പ്രൊജക്‌റ്റ് മത്സരത്തിൽ സംസ്ഥാന തലത്തിലേക്ക് അർഹത നേടിയവരാണ് അനു ജോസഫും അഞ്ജനയും. പ്രശ്നോത്തരി മത്സരത്തിൽ അർഹത നേടിയവരാണ് ഗംഗ എസ്, ഗൗരി എസ്. കൂടാതെ ബ്യുറോ ഓഫ് എനർജി എഫിഷ്യൻസി നടത്തുന്ന ചിത്രരചന മത്സരത്തിൽ എല്ലാ കുട്ടികളേയും പങ്കെടുപ്പിക്കാൻ ശ്രമിക്കാറുണ്ട്. പെട്രോളിയം മന്ത്രാലയത്തിന്റെആഭിമുഖ്യത്തിൽ പി സി ആർ എ നടത്തുന്ന മത്സരങ്ങളിലും പങ്കെടുക്കുന്നു. 
     2018 മാർച്ചിൽ എനർജി മാനേജ്‌മെന്റ് സെന്ററിൽ നിന്നും 2 കിലോവാട്ടിന്റെ സോളാർ പാനൽ ലഭിച്ചു. യു പി കെട്ടിടത്തിലെ ലൈറ്റുകളും ഫാനുകളും പ്രവർത്തിക്കുന്നത് സൗരോർജത്തിലാണ്. എൽ ഇ ഡി  ബൾബ് നിർമ്മാണത്തിൽ പരിശീലനം നൽകി.