സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

അൺ എയ്ഡഡ് സ്ഥാപനങ്ങൾ കൂണുപോലെ മുളച്ചു വരുന്പോൾ അതിനെ ചെറുക്കാൻ 10 വർഷം മുന്പ് ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ തുടങ്ങാനും അതുവഴി മെച്ചപ്പെട്ട വിദ്യാഭ്യാസം നല്കാനും ഈ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്. ജീവിതത്തിൽ വിവിധമേഖലകളിലായി വിജയം കൈവരിച്ച ഒരു പാട് പൂർവ്വ വിദ്യാർത്ഥികൾ ഈ സരസ്വതി ക്ഷേത്രത്തിൻറെ മുതൽക്കൂട്ടാണ്. പ്രീപ്രൈമറി വിദ്യാഭ്യാസത്തിന് നല്കന്ന പ്രാധാന്യം നമ്മുടെ സ്കൂളിന് വലിയ ഒരളവ് വരെ നേട്ടത്തിന് കാരണമായിട്ടുണ്ട്. ശക്തമായ പി ടി എ യുടെ സാന്നിദ്ധ്യമാണ് വിദ്യാലയത്തിൻറെ മറ്റൊരു ശക്തി. സർഗാത്മക പ്രവർത്തനങ്ങളുടെ ഏറ്റെടുക്കലും സ്കൂളിൻറെ മേന്മകൾക്ക് മാറ്റു കൂട്ടുന്നു.