എൽ.എം.എസ്.എച്ച്.എസ്.എസ് അമരവിള/പരിസ്ഥിതി ക്ലബ്ബ്

2016-17 അദ്യായന വർഷത്തെ എക്കോ ക്ലബിന്റെ പ്രവർത്തനങ്ങൾ2016 ജൂൺ 5 പരിസ്ഥിദിനം,ജൂൺ 6-ആം തിയതി ആഘോഷിച്ചു.രാവിലെ 9.30-തിന് നടന്ന അസംമ്പ്ലിയിൽ 10 എയിലെ റോഷ്ന പരിസ്ഥിതിദിന സന്ദേശം നൽകി.10 ‍ഡിയിലെ അനുജ പരിസ്ഥിതിദിന പ്രതിജ്ഞചൊല്ലികൊടുത്തു.സ്കൂൾ വളപ്പിൽ ഹെഡ്മിസ്ട്രസ് വൃക്ഷത്തെ നട്ട് ഉത്ഘാടനം നടത്തി. പി.റ്റി.എ പ്രസിഡന്റ്ശ്രീ രാജ,പി.റ്റി.എ കമ്മിറ്റി അംഗങ്ങൾ എന്നിവരും വൃക്ഷത്തെ നട്ടു.സ്കൂൾ വിദ്യാർത്ഥികൾക്കായി ഉപന്യാസ രചന, കവിതാ രചന, പോസ്റ്റർ രചന എന്നീ മത്സരങ്ങൾ നടത്തി,സമ്മാനങ്ങൾ നൽകി.പരിസ്ഥിതി ക്വിസ്നടത്തി.സ്കൂളിൽ പച്ചക്കറിത്തോട്ടം ഉണ്ടാക്കി.വെണ്ടപ്പയർ,ചതുരപ്പയർ എനിനവ നട്ടുണ്ടാക്കി.ജുലായ് 17 കർഷകദിനം ആഘോഷിച്ചു.സ്കൂൾ പച്ചക്കറിത്തോട്ടത്തിലെ വിളവെടുത്തു. വിദ്യാർത്ഥികൾ അവരുടെ പച്ചക്കറിത്തോട്ടത്തിൽ ഉത്പാദിപ്പിച്ച പച്ചക്കറികൾ, പഴവർഗ്ഗങ്ങൾ മറ്റു കൃഷിവിഭവങ്ങൾ എന്നിവ ഉൾപ്പെടുത്തി പ്രദർശനം സംഘ ടിപ്പിച്ചു.9-12-2016-ൽ കോട്ടൂർ വനം,കാപ്പുകാട് ആനവളർത്തൽ കേന്ദ്രം,നെയ്യാർ ഡാം എന്നിവ കേന്ദ്രമാക്കി ഒരുപഠനയാത്ര നടത്തി.63 വിദ്യാർത്ഥികളും, അഞ്ച് അദ്യാപകരും പങ്കെടുത്തു. പട്ടം ശാസ്ത്രഭവനിൽ വച്ച് സംഘടിപ്പിച്ച ദേശീയ ബാലശാസ്ത്ര കോൺഗ്രസ് പ്രോജക്ട് മത്സരത്തിൽ അഞ്ചു വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു.45 ഓളം സ്കൂളുകൾ പങ്കെടുത്തിരുന്നു. ഊർജ്ജസംരക്ഷണദിനവുമായി ബന്ധപ്പെട്ട് മണ്ണന്തല ഗവൺമെന്റ് സ്കൂളിൽ വച്ച് നടത്തിയ പ്രോജക്ട്,കാർട്ടൂൺ,പെയിന്റിംഗ് ,ഉപന്യാസരചന എന്നീ മത്സരങ്ങളിൽ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു.