സെന്റ് തോമസ് എ യു പി എസ് മുള്ളൻകൊല്ലി / ഇംഗ്ലീഷ് ക്ലബ്
ഇംഗ്ലീഷ് ക്ലബ്ബിന്റെ പ്രവർത്തന റിപ്പോർട്ട് 2021-2022
2021-2022
2021-2002 അധ്യയന വർഷത്തെ ഇംഗ്ലീഷ് ക്ലബ്ബിന്റെ ഉദ്ഘാടനം ജൂലൈ രണ്ടാം തിയതി സ്കൂൾ ഹെഡ്മാസ്റ്റർ ജോൺസൺ കെ.ജിയുടെ അധ്യക്ഷതയിൽ ഗൂഗിൽ മീറ്റ് വഴി നടത്തപ്പെട്ടു. ഭാരവാഹികൾ അധ്യാപകർ-
UP: ധന്യ സഖറിയാസ്
LP- ലിൻഷ തോമസ്
വിദ്യാർത്ഥി പ്രതിനിധികളായി യു.പി വിദ്യാർത്ഥികളായ ക്രിസ്റ്റ മരിയ ഫെലിക്സ്, റിഷികേശ് എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. ക്ലബ്ബ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് കവിതാ രചന, കഥാ രചന എന്നീ മൽസരങ്ങൾ നടത്തപ്പെട്ടു. വിദ്യാർത്ഥികളുടെ പങ്കാളിത്തത്താൽ ക്ലബ്ബ് ദിനാചരണ പരിപാടികൾ വിജയകരമായി പൂർത്തിയാക്കി.
തുടർന്നുള്ള മാസങ്ങളിൽ കുട്ടികൾക്കായി ഇംഗ്ലീഷ് പത്രവായന, പ്രസംഗ പരിശീലന ക്ലാസ്സുകൾ എന്നിവ ക്ലാസ്സ് അടിസ്ഥാനത്തിൽ നടത്തപ്പെട്ടു. കുട്ടികളുടെ ഇംഗ്ലീഷ് ഭാഷയിലുള്ള സംസാര നൈപുണ്യം വർദ്ധിപ്പിക്കുക എന്ന ഉദ്ദേശത്തോടു കൂടിയാണ് ഇത്തരം പരിശീലന പരിപാടികൾ നടത്തപ്പെടുന്നത്.കുട്ടികൾക്കായി എല്ലാ ദിവസങ്ങളിലും വിവിധ ഇംഗ്ലീഷ് ഗെയിമുകൾ, പസ്സിൽസ് എന്നിവ നടത്തപ്പെടുകയും, ഇംഗ്ലീഷ് ഭാഷാ നൈന്യം വർദ്ധിപ്പിക്കുന്നതിനായി കയ്യെഴുത്ത് മാഗസിൻ എന്നിവ തയ്യാറാക്കാനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു. വിദ്യാർത്ഥികൾക്ക് ഭാഷാ പ്രയോഗം അനായാസമാക്കുന്നതിനായി Hello English പരിപാടിക്കും ആരംഭം കുറിച്ചു. ബി ആർ സിയുടെ നേതൃത്വത്തിൽ അധ്യപകർക്ക് പരിശീലന ക്ലാസ്സുകളും നടത്തപ്പെട്ടു.
ലോക സാക്ഷരത(സെപ്റ്റംബർ 8) ദിനത്തോടനുബന്ധിച്ച് ഇംഗ്ലീഷ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ വിദ്യാലയത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. കുട്ടികളുടെ സൃഷ്ടികൾ ഉൾപെടുത്തി ക്ലാസ്സ് അടിസ്ഥാനത്തിൽ നോട്ടീസ് ബോർഡ് അലങ്കരിക്കൽ, ഹാൻഡ് റൈറ്റിങ്ങ് മൽസരം, വായന മൽസരം തുടങ്ങിയ പരിപാടികൾ വിപുലമായി നടത്തി.
വായന ദിനത്തോടനുബന്ധിച്ച് (ഏപ്രിൽ 23) ക്ലബിൻ്റെ നേതൃത്വത്തിൽ വില്യം ഷേക്സ്പിയറിൻ്റെ ജീവിതവുമായി ബന്ധപ്പെട്ട് ക്വിസ് മത്സരം സംഘടിപ്പിച്ചു. വായന കുറിപ്പ് എഴുത്ത് മൽസരം, വില്യം ഷേക്സ്പിയർ ഡോക്യുമെൻ്ററി പ്രദർശനം തുടങ്ങിയ പരിപാടികൾ വിജയകരമായി നടത്തി. കുട്ടികളുടെയും രക്ഷിതാക്കളുടെയും സജീവപങ്കാളിത്തം ഉള്ളതുകൊണ്ട് തന്നെ. പ്രവർത്തനങ്ങൾ വിജയമായിരുന്നു.
2019-2020 അധ്യയന വർഷം
ഇംഗ്ലീഷ് മാഗസിൻ പ്രകാശനം
പ്രകൃതി എന്ന ആശയെത്തെ ആസ്പദമാക്കി ഏഴാം ക്ലാസ്സിൽ പഠിക്കുന്ന വിദ്യാർത്ഥികൾ മാഗസിൻ തയ്യാറാക്കുകയും പ്രകാശനം ചെയ്യുകയും ചെയ്തു. ഭാഷാ അധ്യാപികയായ ധന്യ ടീച്ചറുടെ നേതൃത്വത്തിൽ കുട്ടികൾക്ക് പ്രകൃതിയെക്കുറിച്ച് ചിന്തിക്കാനും, പ്രകൃതിക്ക് വേണ്ടി ശബ്ദമുയർത്താനും ഇതിലൂടെ സാധിച്ചു. പ്രകൃതിക്കായുള്ള കഥകൾ, കവിതകൾ, ചിത്രങ്ങൾ, പസ്സിൽ സ്, വിവരണക്കുറിപ്പുകൾ എന്നിവ ഉൾപ്പെടുത്തിയാണ് മാഗസിൻ തയ്യാറാക്കിയത്. മികച്ച മാഗസിനായി 'The Wonders of the Earth' തിരെഞ്ഞെടുക്കപ്പെട്ടു. കുട്ടികൾക്ക് സ്ക്കൂൾ ഹെഡ് മാസ്റ്റർ ശ്രീ. ബിജു മാത്യു, സീനിയർ അസിസ്റ്റന്റ് റാണി പി.സി , സിസ്റ്റ്ർ റ്റിൽസി SABS എന്നിവർ സമ്മാനങ്ങൾ വിതരണം െചെയ്തു. 'The Voice of the Earth' , Green book എന്നിവ യഥാക്രമം രണ്ടും, മൂന്നും സ്‌ഥാനങ്ങൾ കരസ്ഥമാക്കി.