എസ് എം വി ഗവൺമന്റ് മോഡൽ എച്ച് എസ് എസ് തിരുവനന്തപുരം/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഭൗതികസൗകര്യങ്ങൾ

എസ് എസ് എ ബിൽഡിംഗ് .

മൂന്നു നിലകളായി പ്രവർത്തിക്കുന്ന എസ് എസ് എ ബിൽഡിംഗ് സ്കൂളിന്റെ വടക്കുവശത്തായി സ്ഥിതി ചെയ്യുന്നു ഇതിൽ യുപി ക്ലാസുകൾ,സയൻസ് പാർക്ക്,യുപി സയൻസ് ലാബ്,യുപി-ഹൈ സ്കൂൾ കമ്പ്യൂട്ടർ ലാബുകൾ എന്നിവ പ്രവർത്തിക്കുന്നു

ഓഡിറ്റോറിയം

വിശാലമായ സ്കൂൾ ഓഡിറ്റോറിയം പ്രൗഢിയോടെ സ്കൂളിന്റെ കിഴക്കുഭാഗത്തു പ്രവേശനകവാദത്തോടു  നില കൊള്ളുന്നു .സ്കൂൾ അസംബ്ലി, സർക്കാരിന്റെ വിവിധ അക്കാദമിക പരിപാടികൾ,സന്നദ്ധ സംഘടനകളുടെ വിവിധ ക്ലാസുകൾ,അദ്ധ്യാപക ട്രെയിനിങ് പ്രോഗ്രാമുകൾ മുതലായവ ഈ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്നു

പൗരാണിക രീതിയിലുള്ള ഓഫീസ് കെട്ടിടം

പൗരാണിക രീതിയിലുള്ള ഓഫീസ് കെട്ടിടം സ്കൂളിന്റെ ഭൂമുഖത്തു തന്നെ മനോഹരമായി നില കൊള്ളുന്നു

മൂന്നു നിലകളിലായി സ്ഥിതി ചെയ്യുന്ന ഹയർ സെക്കണ്ടറി ബിൽഡിംഗ്

മൂന്നു നിലകളിയായി സ്ഥിതി ചെയ്യുന്ന ഹയർസെക്കണ്ടറി ബിൽഡിങ് സ്കൂളിന്റെ പടിഞ്ഞാറു വശത്തായി സ്ഥിതി ചെയ്യുന്നു ഇതിൽ പ്ലസ് വൺ  പ്ലസ് ടു ക്ലാസ്സുകൾക്കായി ഇരുപതോളം ക്ലാസ്റൂമുകൾ ഉണ്ട്

ഹൈടെക്ക് ക്ലാസ്സ് മുറികൾ

നാലു കെട്ടിടങ്ങളിലായി എൽ പി ,യു പി, ഹൈസ്കൂൾ,ഹയർ സെക്കണ്ടറി ക്ലാസുകൾ പ്രവർത്തിക്കുന്നു.വൈദ്യുതീകരിച്ച ക്ലാസ്മുറികളാണുള്ളത്.ഇവയിൽ എൽപി യു പി വിഭാഗത്തിൽ ആറും ഹൈസ്കൂളിൽ ഒൻപതും സ്മാർട്ക്ലാറൂമുകളാണ് ഉള്ളത്.ക്ലാസ്റൂമുകളിൽ ക്ലാസ് ലൈബ്രറികളൊരുക്കിയിട്ടുണ്ട്.

ഹൈസ്കൂൾ യുപി സെക്ഷനുകളിലായി ഇരുപതു ഹൈടെക് ക്ലാസ്റൂമുകൾ ലാപ്ടോപ്പ്,പ്രൊജക്ടർ,സ്മാർട്ട് ബോർഡ് തുടങ്ങിയവയാൽ സജ്ജമാണ്

വിശാലമായ മുറ്റവും കളിസ്ഥലവും

ടൈൽ പാകിയ വിശാലമായ മുറ്റവും കളിസ്ഥലവും സ്കൂളിന്റെ പ്രവേശനദൃശ്യത്തിനു പ്രൗഢിയേകുന്നു

അസ്സംബ്ലീ ഗ്രൗണ്ട്

ശ്രീ മതി റ്റി എൻ സീമ എം പി[1] യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 16 ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മിച്ച ഗ്രൗണ്ടിന്റെ ഉദ്ഘാടനം ഡോ.റ്റി എൻ സീമ നിർവ്വഹിച്ചു.

പുതിയ മൂന്നു നില കെട്ടിടം

ശ്രീ ശിവകുമാർ സാറിന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും പണികഴിപ്പിച്ച പുതു മോഡലിലുള്ള പാതിനജ് ക്ലാസ് മുറികളോട് കൂടിയതും കുട്ടികൾക്ക് വേണ്ട എല്ലാ ആധുനിക സൗകര്യങ്ങളും ഉൾകൊള്ളുന്നതുമാണ്.

ബഹു നില മന്ദിരം ഉദ്ഘാടനം

ജീർണാവസ്തയിലായ പഴയ കെട്ടിടം പുതുക്കി പണിയാൻ ശ്രീ ശിവകുമാർ എം എൽ എ യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും തുക അനുവദിക്കുകയും ആ തുക ഉപയോഗിച്ച് പുതിയ ബഹു നില മന്ദിരം മിർമ്മിച്ചു നൽകുകയും ചെയ്തു. അതിന്റെ ഉദ്ഘാടനം ബഹു; മന്ത്രി ശ്രീ വി എസ് ശിവകുമാർ നിർവ്വഹിച്ചു.

ബാലഗണപതി ക്ഷേത്രം

1919ൽ അന്നത്തെ തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീമൂലം തിരുന്നാളിൻ്റെ 60 മത് ജന്മദിന സ്മാരകമായാണ് ഈ സ്ക്കൂൾ നിർമ്മിച്ചത്.സ്ക്കൂൾ നിർമ്മിച്ച സ്ഥലത്ത് അന്നുണ്ടായിരുന്ന ബാല ഗണപതി ക്ഷേത്രം ഇപ്പോഴും അങ്ങനെ തന്നെ നില നിർത്തിയിരിക്കുന്നു.സർക്കാരിൻ്റെ വേതനം പറ്റുന്ന പൂജാരിയോടു കൂടിയ ഏക സർക്കാർ വിദ്യാലയമാണിത്.സ്ക്കൂളിൻ്റെ തെക്കുഭാഗത്തായി നിലകൊള്ളുന ഈ ക്ഷേത്രത്തിൽ എല്ലാ വെള്ളിയാഴ്ചയും മുടങ്ങാതെ പൂജകൾ നടന്നുവരുന്നു.

സ്ക്കൂൾ ലൈബ്രറി

ലക്ഷക്കണക്കിന് വിവിധങ്ങളായ പുസ്തക ശേഖരമുള്ള വിശാലമായ സ്ക്കൂൾ ലൈബ്രറി അനേകവർഷങ്ങളുടെ പാരമ്പര്യമുറങ്ങുന്ന ലക്ഷക്കണക്കിന് പുസ് തകശേഖരത്താൽ സമ്പന്നമാണ്. .കുട്ടികൾക്ക് ഇരുന്നു വായിക്കുന്നതിനുള്ള സൗകര്യവുമൊരുക്കിയിട്ടുണ്ട്.എന്നും കൃത്യമായി പ്രവർത്തിക്കുന്ന വായനശാലയിൽ ധാരാളം കുട്ടികൾ വായിക്കാനെത്തുന്നു.ഈ വർഷം വായനശാല വളരെ കൃത്യതയോടെ കൈകാര്യം ചെയ്യുന്നത് അറബി അധ്യാപികയായ ശ്രീമതി സജ്‌ന നജ്മു റ്റീച്ചറാണ്. ..എൽ പി യു പി എച്ച് എസ് വിഭാഗത്തിന് വെവ്വേറെ രജിസ്റ്റർ തയ്യാറാക്കി കുട്ടികൾക്ക് പുസ്തകവിതരണം നടത്തുകയും കൃത്യസമയത്തുതന്നെ തിരികെ വാങ്ങുകയും ചെയ്യുന്നു.ക്ളാസ്സുകളിത്‍ പ്രത്യേകം ക്ളാസ്സ് ലൈബ്രറികളും പ്രവർത്തിക്കുന്നു

സ്കൂൾ ബസ്

സയൻസ് പാർക്ക്

ബയോഗ്യാസ് പ്ലാന്റ്

സ്കൂൾ കിച്ചൻ

1927  നവംബർ 19  നു സ്കൂളിൽ ആരംഭിച്ച ഉച്ചഭക്ഷണ പദ്ധതി ഒരു പക്ഷേ രാജ്യത്തെ ആദ്യത്തെ സംരഭമായിരിക്കും.

ഒന്നു മുതൽ എട്ടുവരെ വിദ്യാർത്ഥികൾക്ക് പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും നൽകുന്നതിനു വൃത്തിയുള്ള ഒരു അടുക്കളയും ഡൈനിംഗ് ഹാളുമുണ്ട്.

വർക്ക് ലാബ്

അതി പുരാതനമായ എസ് എം വി സ്ക്കൂളിന് അഭിമാനമായി വളരെ നല്ല നിലയിൽ പ്രവർത്തിക്കുന്ന ഒരു വർക്ക് ലാബ് ഉണ്ട്

പുതിയ വർക്ക്‌ ലാബ് ഉത്ഘാടനം

ഇന്ത്യൻ ഓയിൽ C S R ഫണ്ട് ഉപയോഗിച്ച് പുനർ നിർമ്മിച്ച വർക്ക്ഷോപ്പ് മന്ദിരത്തന്റെ ഉദ്ഘാടനം '2018 ജൂൺ 7' ബഹു: തൊഴിൽ എക്സൈസ് വകുപ്പ് മന്ത്രി ശ്രീ. ടി.പി. രാമകൃഷ്ണൻഅവർഗൾ ഉദ്ഘാടനം നിർവ്വഹിക്കുകയും, ബഹു:എം എൽ.എ തിരുവനന്തപുരം ശ്രീ. അഡ്വ. വി.എസ്.ശിവകുമാർചടങ്ങിന്റെ അദ്ധ്യക്ഷനാകുകയും ചെയ്തു.

വർക്ക്‌ ലാബ് പ്രവർത്തനങ്ങൾ-വിവിധ ഉത്പന്നങ്ങൾ

മറ്റു ലാബുകൾ

ഞങ്ങളുടെ സ്കൂളിൽ ശാസ്ത്രം,ഐ സി റ്റി,ഗണിതം,തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് ലാബുകളൊരുക്കിയിട്ടുണ്ട്.ശാസ്ത്രപാർക്കും സജ്ജീകരിച്ചിട്ടുണ്ട്.പഠനപാഠാനുബന്ധ പ്രവർത്തനങ്ങൾക്കായി അവ സുസജ്ജമാണ്.

സ്ക്കൂളിൽ നിന്നും അല്പം വിട്ടുമാറിയുള്ള വിശാലമായ മാഞ്ഞാലിക്കുളം മൈതാനം

പൗരാണികത വിളിച്ചോതുന്ന ഹെറിറ്റേജ് ബിൽഡിംഗ് (പഴമ നഷ്ടപ്പെടാതെ ഇപ്പോഴും സംരക്ഷിച്ചു വരുന്നു)

1919ൽ അന്നത്തെ തിരുവിതാംകൂർ രാജാവായിരുന്ന ശ്രീമൂലം തിരുന്നാളിന്റെ 60-ാം ജന്മദിന സ്മാമാരകമായാണ് എസ് എം. വി സ്ക്കൂൾ നിർമ്മിച്ചത്. പഴയ കാല പ്രതാാപം വിളിച്ചോതുന്ന രീതിയിലാണ് കെട്ടിടത്തിന്റെയും ഫർണീച്ചറുകളുടെയും നിർമ്മാണം . ജർമ്മനിയിൽ നിന്നും കൊണ്ടു വന്ന ഇരുമ്പ് ഫ്രെയിമിൽ തേക്കു തടി കൊണ്ടു നിർമ്മിച്ച ഡ്യുവൽ ഡെസ്ക്കുക്കുകളാണ് ഇവിടുള്ളത്. ഉയരം കൂടിയവർക്കും കുറഞ്ഞവർക്കും ഇരിക്കാനുതകുന്ന വിധം ഡെസ്ക്കു ക ളും ബെഞ്ചുകളും സ്റ്റെപ്പ് സ്റ്റെപ്പായി ക്രമീകരിച്ചിരിക്കുന്നു. എവിടെയിിരുന്നാലും കുട്ടികൾക്കും അധ്യാപകർക്കും തമ്മിൽ കാണാനും സംവദിിക്കാനും അതുുവഴി സാധിക്കുന്നു. ബഞ്ചുകളും ഡയ്ക്കുക്കുകളും ആവശ്യാനുസരണം മടക്കി വയ്ക്കാവുന്നവയാണ്. അന്നത്തെ കാാലത്തുപയോഗിച്ചിരുന്ന മഷി കുപ്പിയും പേനയും സുരക്ഷിതമായി വയ്ക്കാനുള്ള സ്ഥലവും ഡെസ്ക്കിലൊരുക്കിയിട്ടുണ്ട്.

ഭീമൻ മണി

സ്കൂളിന് അഭിമാനമായി ഓഫീസിൽ കെട്ടിടത്തിൽ സ്ഥാപിച്ചിട്ടുള്ള ഒരു ഭീമൻ മണിയുണ്ട്.സ്ക്കൂളി ന്റെ പ്രൌഡി വിളിച്ചോതുന്ന നൂറ്റാണ്ട് പഴക്കമുള്ള മണിയാണിത്.നൂറു വർഷത്തിലേറെയായി കുട്ടികളെ സമയക്രമമറിയിക്കുന്നത് 1922 ൽ ഇംഗ്ലണ്ടിൽ നിർമിച്ചു ആലപ്പഴ വഴി ഇവിടെ എത്തിച്ച ഈ മണിയാണ്.