സെന്റ് ആന്റണീസ് എൽ പി എസ് ചക്കിട്ടപാറ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോഴിക്കോട് ജില്ലയിലെ ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ ചക്കിട്ടപാറ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്.
സെന്റ് ആന്റണീസ് എൽ പി എസ് ചക്കിട്ടപാറ | |
---|---|
വിലാസം | |
സെന്റ് ആന്റണീസ് എൽ.പി സ്കൂൾ ചക്കിട്ടപാറ ചക്കിട്ടപാറ പി.ഒ. , 673526 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 6 - 6 - 1942 |
വിവരങ്ങൾ | |
ഫോൺ | 0496 2663056 |
ഇമെയിൽ | salps1960@mail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 47646 (സമേതം) |
യുഡൈസ് കോഡ് | 32041000121 |
വിക്കിഡാറ്റ | Q64551146 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
ഉപജില്ല | പേരാമ്പ്ര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | പേരാമ്പ്ര |
താലൂക്ക് | കൊയിലാണ്ടി |
ബ്ലോക്ക് പഞ്ചായത്ത് | പേരാമ്പ്ര |
തദ്ദേശസ്വയംഭരണസ്ഥാപനം | ചക്കിട്ടപ്പാറ പഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 158 |
പെൺകുട്ടികൾ | 183 |
ആകെ വിദ്യാർത്ഥികൾ | 341 |
അദ്ധ്യാപകർ | 12 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഷിബു മാത്യു |
പി.ടി.എ. പ്രസിഡണ്ട് | വി.ഡി. പ്രേമരാജൻ |
എം.പി.ടി.എ. പ്രസിഡണ്ട് | സിനി ബിജു |
അവസാനം തിരുത്തിയത് | |
31-01-2022 | 47646-hm |
പേരാമ്പ്ര ഉപജില്ലയിലെ ഈ സ്ഥാപനം 1942 ൽ സിഥാപിതമായി.
ചരിത്രം
രണ്ടാംലോക മഹായുദ്ധത്തിൻറെ കെടുതികളിൽ നിന്നും രക്ഷനേടുന്നതിന് വേണ്ടി മദ്ധ്യതിരുവതാംകൂറിൽനിന്നും മലബാറിലേക്ക്കുടിയേറിപ്പാർത്ത മുൻഗാമികൾ.ഭാവിയുടെ വാഗ്ദാനങ്ങളായ അരുമാസന്തനങ്ങൾക്ക് അക്ഷരാഭ്യാസംനുകരാൻ ,ഭാവി ശോഭനമാക്കാൻ നാളെയുടെ നായകരാകുവാൻ മാർഗ്ഗം കണ്ടെത്തി. കൂടുതൽ വായിക്കുക
ഭൗതികസൗകരൃങ്ങൾ
കുട്ടികൾക്കാവശ്യമായ എല്ലാ ഭൗതികസൗകരൃങ്ങളും ഈ വിദ്യലയത്തിൽ ഉണ്ട് . ഓഫീസ് , സ്റ്റാഫ് റൂം ,കമ്പ്യൂട്ടർ ലാബ് , ലൈബ്രറി , പത്ത് ക്ലാസ്സ്‌റൂം ,
ഇവയടങ്ങിയതാണ് ഈ വിദ്യാലയം.കുട്ടികൾക്ക് ശുദ്ധജലം ലഭ്യമാക്കുന്നതിന് വാട്ടർ പ്യുരിഫയർ സ്ഥാപിച്ചിട്ടുണ്ട്. കുട്ടികളുടെ ഉപയോഗത്തിനായി ധാരാളം പൈപ്പുകളും സ്ഥാപിച്ചിട്ടുണ്ട് . കുട്ടികളുടെ ഉപയോഗത്തിനായി ആൺകുട്ടികൾക്ക് അഞ്ചും പെൺകുട്ടികൾക്ക് അഞ്ചും ശുചിമുറികൾ ക്രമീകരിചിരിക്കുന്നു . കുട്ടികൾക്ക് കളിക്കുവാനും സ്പോർട്സ് ആവിശ്യങ്ങൾക്കുമായി വലിയ ഒരു ഗ്രൌണ്ടും ഈ വിദ്യാലയത്തിനുണ്ട്. ചക്കിട്ടപാറ ടൌണിൻറെ അടുത്താണ് ഈ വിദ്യാലയം എന്നതുകൊണ്ട് തന്നെ നല്ലൊരു വാഹന സൌകര്യവും ഈ വിദ്യലയതിനുണ്ട് .
മികവുകൾ
ജൈവ പച്ചക്കറി കൃഷി
St.ആൻറെണീസ് എൽ . പി .സ്കൂളിലെ 2016-17 അധ്യയനവർഷത്തെ കാർഷിക ക്ളബിൻറെ പ്രവർത്തനം വളരെ വിപുലമായ രീതിയിൽ നടത്തി. കുട്ടികളിൽ കര്ഷികാഭിമുഖ്യം വളർത്തുവാനുതകുന്ന പ്രവർത്തനങ്ങൾ കുട്ടികളുടെ പങ്കാളിത്തത്തോടെ നടത്തുവാൻ കഴിഞ്ഞു . സമൂഹത്തിൽ വലിയ ചർച്ചയായി കൊണ്ടിരിക്കുന്ന പച്ചക്കറിയിലെ വിഷത്തിൽ നിന്നും നമുക്ക് രക്ഷ നേടാമെന്നും രാസവളപ്രയോഗംമൂലം ഫലപുഷ്ട്ടമാല്ലതയികൊണ്ടിരിക്കുന്ന മണ്ണിൽ , ജൈവകൃഷി എങ്ങനെ ചെയ്യാമെന്നും ,അത് അത്രമാത്രം ഫലം തരുമെന്നും കുട്ടികൾക്കും, സമൂഹത്തിനും മനസ്സിലക്കികൊടുക്കുവാൻ കൂടിയാണ് ജൈവകൃഷി നടത്തിയത് . സാധാരണയിൽനിന്നും വ്യത്യസ്തമയി അന്യ സംസ്ഥാനങ്ങളിൽ നിന്ന് ഇറക്കുമതിചെയ്യുന്ന കാരറ്റ് , ബീറ്റ്റൂട്ട് , കൊളിഫ്ലോവെർ , സവോള , ചീര , വഴുതന , പീചിലിങ്ങ , തക്കാളി എന്നിവ കൃഷിചെയ്തു .
കൃഷിരീതി (പ്രക്രിയ )
മുൻകൂട്ടി ആസൂത്രണം ചെയ്തതുപോലെ നവംബർ മാസം ആദ്യ ആഴ്ചയിൽ തന്നെ ട്രേകളിൽ മണ്ൺനിറച്ച് വിത്തുകൾ പാകി . മുളച്ച തൈകൾ പാകത്തിന് വലിപ്പമായപ്പോൾ , പ്രത്യേകം തടങ്ങൾ എടുത്ത് ട്രേയിൽ നിന്ന് മാറ്റിനട്ടു . കൃത്യമായ അകലം പാലിച്ചു ഓരോ തൈകളും നട്ടു. മണ്ണിരകമ്പോസ്റ്റും , ചാണകപൊടിയും അടിവളമായിട്ടു .
കാർഷിക ക്ലബിലെ അംഗങ്ങളായ കുട്ടികളുടേയും ക്ലബിന് നേതൃത്വം നൽകുന്ന അധ്യാപകരുടെയും മേൽനോട്ടത്തിലാണ് എല്ലാപ്രവർത്തനങ്ങളും നടത്തിയത് യാഥാസമയങ്ങളിൽ കളപറിക്കൽ, വളപ്രയോഗം,മണ്ൺകൂട്ടികൊടുക്കൽ എന്നിവ നടത്തി .ദിവസവും ആവിശ്യമായ തോതിൽ ജലസേചനം നടത്തി .ഇതിനെല്ലാം കുട്ടികൾ
തന്നെയാണ് മുൻകൈയ്യെടുത്തത് . കൃഷിക്കവിശ്യമായ ചാണകപൊടി , മണ്ണിരകമ്പോസ്റ്റ് എന്നിവ കുട്ടികൾ തന്നെ കൊണ്ടുവന്നു.ചാണകസ്ലറിയും ഇടയ്ക്ക് വളമായി
നൽകി .കൃഷിക്കവിശ്യമായ വിത്ത്, തൈ, വളം , കവർ എന്നിവ കൊണ്ടുവന്ന കുട്ടികളുടെ പേരുകളാണ് ഓരോ തൈക്കും നൽകിയത് . കുട്ടികളുടെ പേരുകൾ എഴുതിയ ബോർഡുകൾ ഓരോ ചെടിയുടെ സമീപത്തായി സ്ഥാപിച്ചു . ഇത് കുട്ടികൾക്ക് വളരെ അധികം താല്പര്യം ജനിപ്പിച്ചു .
സ്കൂൾ പരിസരത്ത് കുട്ടികളും അധ്യാപകരും ചേർന്ന് ആരംഭിച്ച ഈ സംരംഭത്തിന് സമൂഹത്തിൻറെ വലിയ പിന്തുണ ലഭിച്ചു . അവധി ദിവസങ്ങളിൽ ഈ ചെടികളുടെ
പരിപാലനം നാട്ടുകാർ ഏറ്റെടുത്തു . ക്രിസ്മസ് അവധിക്കാലത്തൂം മറ്റ് അവധിദിവസങ്ങളിലും ചക്കിട്ടപാറ അങ്ങാടിയിലെ ഓട്ടോക്കാരും കച്ചവടക്കാരും ചെടികൾക്ക്
ജലസേചനം നടത്താൻ മറന്നില്ല . ഇതുവഴി കടന്നുപോയവർക്കല്ലാം ഈ പച്ചക്കറികളിലേക്ക് ഒന്ന് നോക്കാതിരിക്കാനായില്ല .
വിളവെടുപ്പ്
2017ഫെബ്രുവരി 7 ന് വിളവെടുപ്പ് ഉത്സവമായി ആഘോഷിച്ചു. പറിച്ചെടുത്ത പച്ചക്കറികൾ ഉപയോഗിച്ച് പല ദിവസങ്ങളിലും ഉച്ചയൂണിനു സാമ്പാറും ,മസാലക്കറിയും
ബീറ്ററൂട്ട് സലാഡ് ഉണ്ടാക്കുക്കയും ചെയ്തു .കുട്ടികളിൽ കൃഷിയോടുള്ള താല്പര്യം ജനിപ്പിക്കുന്നതിനായി ചെയ്ത ഈ ഉദ്യമം തീർത്തും വിജയകരമായിരുന്നു .
ഇപ്പോൾ പല കുട്ടികളുടേയും വീടുകളിൽ അവർ പച്ചക്കറികൾ നട്ടു പരിപാലിക്കുന്നുണ്ട് .
അദ്ധ്യാപകർ
ഷിബു മാത്യു
ജോയ്സി എ എം
ഏലിയാമ്മ കെ ജെ
മിനി ആന്റോ
ലീനമ്മ കെ ജെ
നുസ്രത്ത് ഇ. പി
നിയോൾ മരിയ തോമസ്
ആൽഫിൻ സി. ബാസ്റ്റ്യൻ
ശിൽപ്പ പി.
അതുല്യ ജോർജ്
ജിയോ കുര്യൻ
ക്ലബ്ബുകൾ
ഇംഗ്ലീഷ് ക്ലബ്
2016-17അധ്യയന വർഷത്തെ ഇംഗ്ലീഷ് ക്ലബിൻറെ പ്രവർത്തനം വളരെ വിപുലമായ രീതിയിൽ നടത്തി 1 മുതൽ 5 വരെ ക്ലാസ്സുകളിലെ കുട്ടികളെ ക്ലാസ്സ് അടിസ്ഥാനത്തിൽ ഗ്രൂപ്പുകളായി തിരിച്ച് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാൻ വെള്ളിയാഴ്ചകളിൽ പ്രത്യേക അവസരം നൽകുന്നു. 3,4 ,5 ക്ലാസ്സുകളിലെ കുട്ടികൾ ഇംഗ്ലീഷ് പത്രവാർത്ത ദിവസവും എഴുതാറുണ്ട്.
സയൻസ് ക്ലബ്ബ്
ഗണിത ക്ലബ്ബ്
ഹെൽത്ത് ക്ലബ്ബ്
ഹരിതപരിസ്ഥിതി ക്ലബ്ബ്
കുട്ടികൾ ജൈവകൃഷി രീതിയിൽ പച്ചക്കറി കൃഷി നടത്തുകയും ധാരാളം പച്ചക്കറികൾ ഉൽപ്പാദിപ്പിക്കുകയും ചെയ്യ്തു ബീറ്റ്റൂട്ട്,കാരറ്റ്,സവോള,കോളിഫ്ലവർ,വഴുതന തുടങ്ങിയ പച്ചക്കറികളായിരുന്നു കൃഷി ചെയ്തത്. ചെറിയ ഒരു പൂന്തോട്ടവും സ്കൂളിൽ ഉണ്ട്.വെള്ളം നനക്കുക വളമിടുക തുടങ്ങിയ ജോലികൾ കുട്ടികൾ തന്നെ ചെയ്യുന്നു
ഹിന്ദി ക്ലബ്ബ്
അറബി ക്ളബ്
സാമൂഹൃശാസ്ത്ര ക്ളബ്
ആർട്സ് ക്ലബ്ബ്
ചിത്രശാല
-
സ്കൂളിന്റെ ചിത്രം
വഴികാട്ടി
{{#multimaps:11.5755566,75.8158328|zoom=16}}