അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/അക്ഷരവൃക്ഷം/കോവിഡ് എന്ന രാക്ഷസൻ

Schoolwiki സംരംഭത്തിൽ നിന്ന്
18:06, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് അൽ ഫറൂക്കിയ എച്ച്.എസ്. ചേരാനല്ലൂർ/അക്ഷരവൃക്ഷം/കോവിഡ് എന്ന രാക്ഷസൻ എന്ന താൾ അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/അക്ഷരവൃക്ഷം/കോവിഡ് എന്ന രാക്ഷസൻ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ് എന്ന രാക്ഷസൻ

വേനലിൻ ചൂടുളളവധിക്കാലത്ത്
വിഷുക്കണി കാണാനായി ആഗ്രഹിച്ചു
അവധിക്കാലത്തു കുടുംബത്തിനോടൊപ്പം
യാത്രപോകാനും ഞാൻ ആഗ്രഹിച്ചു
കൊച്ചനുജത്തിയോടൊത്തു ചേർന്നോത്തിരി
കൊച്ചുമോഹങ്ങളും നെയ്തുകൂട്ടി
തിരിയിലെ തീയായ മോഹങ്ങളെല്ലാം
അണച്ചുകളഞ്ഞൊരു രാക്ഷസനായ്
ചൈനയിൽ ജനിച്ചൊരു വൈരസാം കോവിഡ് എൻ
നാടിനെ മൊത്തം വലിച്ചെറിഞ്ഞു
കാറ്റിൻറ്റെ വേഗത്തിൽ പാറിവരുന്നൊരു
ദുഷ്ടനാം രാക്ഷസനായ് കോവിഡ്
ഈ രാക്ഷസൻ നിർമ്മിച്ച ദുഷ്ടപ്രവർത്തികൾ
നാട്ടുകാർ ആരും അറിഞ്ഞതില്ല
നിമിഷത്തിൻ വേഗത്തിൽ
മരണം മനുഷ്യർക്കു നൽകീ കോവിഡ്
വിലമതിക്കാൻ കഴിയാത്ത ജീവിതത്തെ
തട്ടിതെറുപ്പിച്ചു നീ വന്നുവോ
പെട്ടെന്നു വന്നൊരു മിന്നിത്തിളങ്ങുന്ന
നക്ഷത്രമായി പൂത്തുമ്പിയുമായ്
സൗമ്യഭാവത്തിലൊരു പുഞ്ചിരിതൂകി
വെളിച്ചം തരുന്നൊരു മാലാഖയായ്
ഈ നഴ്‌സുമാർ ചെയ്ത നല്ലകാര്യമൊക്കെയും
ഈശ്വരൻ തന്ന വരദാനമായ്
ഭൂമിതൻ പുഞ്ചിരി മിന്നിത്തിളങ്ങുമ്പോൾ
കെട്ടുപോകാതെ നാം നോക്കണം
ശാരീരിക അകലം സാമൂഹിക ഒരുമ
പാലിച്ചു കോവിഡിനെ തുരത്താം
ഒരുമയോടൊത്തു ചേർന്നൊരുമിച്ചു ചൊല്ലിടാം
കോവിഡിനെ നാം അതിജീവിക്കും

അഞ്ജു വി ആർ
5A അൽ ഫാറൂഖിയ ഹയർ സെക്കൻഡറി സ്കൂൾ ,ചേരാനെല്ലൂർ
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 31/ 01/ 2022 >> രചനാവിഭാഗം - കവിത