അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/ടൂറിസം ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സന്തോഷത്തേടെ അൽ ഫാറൂഖിയ്യൻ കുടുംബo

11:30 AM

ദേശീയപാതയിൽനിന്ന് അതിരപ്പിള്ളി റോഡിലേക്ക് കയറി കുറച്ച് ദൂരം പിന്നിട്ടപ്പോൾതന്നെ തണുത്ത കാറ്റ് വീശാൻ തുടങ്ങി. കാട്ടിലേക്ക് സ്വാഗതം പറഞ്ഞ് റോഡിനിരുവശവും വൻ മരങ്ങൾ പ്രത്യക്ഷപ്പെട്ടു. അൽഫാറൂഖിയ്യ കുടുംബം മുന്നോട്ട് , ആവേശത്തോടെ റോഡിൽനിന്ന് നോക്കുമ്പോൾ രൗദ്രഭാവത്തിൽ ആർത്തലച്ച് ഭൂമിയിലേക്ക് പതിക്കുകയാണ് അതിരപ്പിള്ളിയെന്ന വെളുത്ത സുന്ദരി. പതഞ്ഞുവീഴുന്ന ചില്ലുവെള്ളത്തിൽനിന്ന് ജലകണങ്ങൾ പാറിക്കളിക്കുന്നു. വണ്ടി ഒതുക്കിനിർത്തി വെള്ളച്ചാട്ടം പ്രദേശത്തേക്ക് നടന്നു.പ്രകൃതിയിലേക്ക് കടന്നുകയറിയതിൻെറ മാറ്റം അനുഭവിച്ചുതുടങ്ങി. അൽഫാറൂഖിയ്യ ഫാമിയിലെ ഓരോരുത്തരും സന്തോഷത്തോടെ മുന്നോട്ട്..തലക്കുമീതെ വൻമരങ്ങളിൽനിന്ന് പണ്ട് കേട്ടുമറന്ന പലജാതി പക്ഷികളുടെ ശബ്ദം. മഴയും പ്രകൃതിയും കൂടിച്ചേരുന്ന അനുഭൂതിയെ തൊട്ട് പതിയെ നടന്നു. പ്രകൃതിയുടെ എല്ലാ ചേരുവകളും ചേർന്ന ഭൂമികയാണിവിടം. ജനുവരി മാസമായത് കൊണ്ട് തണുപ്പ് മാത്രം അകന്നു നിന്നു.റോഡിൽനിന്ന് വെള്ളച്ചാട്ടത്തിനരികിലേക്ക് നടന്നു.

12:52 PM

വിട പറയട്ടെ..........................പിന്നെ വരാം..

റോഡിൽനിന്ന് നോക്കി രൗദ്രഭാവത്തിൽ ആർത്തലച്ച് ഭൂമിയിലേക്ക് പതിക്കുന്ന അതിരപ്പിള്ളിയെന്ന വെളുത്ത സുന്ദരിയെ നോക്കി ടീം അൽ ഫറൂഖിയ്യ ഉച്ചത്തിൽ പറഞ്ഞു. വരാം വരാം ഇനിയും വരാം

3:32 PM

 ശേഷം തൃശൂരിലെ കഴ്ച്ചകളോട് വിടപറഞ്ഞ് കുന്നത്തൂർ മനയിൽ എത്തി. കുന്നത്തൂർ മനയുടേയും പെരിയമ്പലം ബീച്ചിന്റെയും സൗന്ദര്യo ഒന്നു വേറെ തന്നെയായിരുന്നു.യാത്രയെ മനോഹരമാക്കി കൊണ്ട് ടീം അൽഫാറൂഖിയ ജീവിതത്തിന്റെ ഏടുകളിൽ മറക്കാത്ത ദിനമാക്കി മാറ്റി.മൊന്നു ,കുഞ്ഞാറ്റ,ജിനു ,പൊന്നു,മിന്നു ,സിയാൻ കുട്ടി പട്ടാളങ്ങൾ ടൂറിനെ ഗംഭീരമാക്കി. ഒരു പകൽ മുഴുവൻ നടന്നും ഞങ്ങൾ കണ്ട തൃശൂർ..കാണും തോറും വിശാലത കൂടി വരുന്ന കേരളത്തിന്റെ സാംസ്കരിക നഗരി...പ്രിയപ്പെട്ട തൃശൂർ നഗരത്തിന് നന്ദി...........

ഒരു യാത്രയുടെ അവസാനം മറ്റൊന്നിന്റെ തുടക്കമാണ്.. ആഘോഷങ്ങളും ആരവങ്ങളുമായി ടീം അൽഫാറൂഖിയ്യ കുടുംബം  പുതിയൊരു യാത്ര തുടരുകയാണ്..

ഈ ബന്ധം മരണം വരേ തുടരാൻ നമുക്ക് സാധിക്കട്ടെ എന്ന പ്രാർഥനയോടെ .....