ജി എൽ പി എസ് മക്കിമല/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
17:11, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15414 (സംവാദം | സംഭാവനകൾ) (സൗകര്യങ്ങളെ കുറിച്ച് വിശദമാക്കി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ക്ലാസ് മുറികൾ

സ്ക്കൂൾ കെട്ടിടം രണ്ട് നിലയിലായി സ്ഥിതി ചെയ്യുന്നു.താഴത്തെ നിലയിൽ പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെ അഞ്ച് ഹൈ ടെക് ക്ലാസ് മുറികളും ഒന്നാം നിലയിൽ ഓഫീസ് മുറി,കമ്പ്യൂട്ടർ ലാബ്, കോൺഫറൻസ് ഹാൾ എന്നിവയും സ്ഥിതി ചെയ്യുന്നു.

ശുചിമുറികൾ

സ്ക്കൂൾ കെട്ടിടത്തിന് പുറകിലായി ആൺകുട്ടികളുടെ രണ്ട് ടോയ്ലറ്റുകൾ,പെൺകുട്ടികളുടെ മൂന്ന് ടോയ്ലറ്റുകൾ, ഭിന്നശേഷി സൗഹൃദ ടോയ്‌ലറ്റ് എന്നിവ സ്ഥിതി ചെയ്യുന്നു

അടുക്കള

സ്ക്കൂൾ കെട്ടിടത്തിന് പുറകിൽ ഇടതു വശത്തായി അടുക്കള സ്ഥിതി ചെയ്യുന്നു.

കിണർ

കുടിവെള്ളത്തിനായി അടുക്കളയോട് ചേർന്നുള്ള കിണറിനെയാണ് ആശ്രയിക്കുന്നത്.

കളി സ്ഥലം

സ്കൂളിൻ്റെ മുൻ വശത്ത് വിശാലമായ കളിസ്ഥലം ഉണ്ട്.കളിസ്ഥലത്തിൻ്റെ വലതു വശത്തായി കുട്ടികളുടെ പാർക്ക് സ്ഥിതി ചെയ്യുന്നു.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം